സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

Written By:
Recommended Video - Watch Now!
Speeding Truck Loses Control On A Wet Road - DriveSpark

2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഹോണ്ട കാത്തുവെച്ചിരിക്കുന്നത് രണ്ട് പുത്തന്‍ അവതാരങ്ങളെ. എക്‌സ്‌പോയില്‍ പത്താം തലമുറ സിവിക് സെഡാന്‍, പുതിയ ഏഴു സീറ്റര്‍ സിആര്‍-വി എസ്‌യുവി മോഡലുകള്‍ ഹോണ്ട നിരയില്‍ അണിനിരക്കും.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ ആറ് പുതിയ മോഡലുകളെ അവതരിപ്പിക്കാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തോടെ ഹോണ്ട സിആര്‍-വി ഇന്ത്യന്‍ തീരമണയുമെന്നാണ് സൂചന.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

ഏഴു യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി ഒരുങ്ങിയിട്ടുള്ള മൂന്നാം നിര സീറ്റാണ് ഹോണ്ട സിആര്‍-വിയുടെ പ്രധാന ആകര്‍ഷണം. ഇത്തവണ ഡീസല്‍ വകഭേദത്തിലും പുതിയ സിആര്‍-വിയെ ഹോണ്ട നല്‍കുമെന്നതും ശ്രദ്ധേയം.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

ഇതാദ്യമായാണ് സിആര്‍-വിയില്‍ ഡീസല്‍ എഞ്ചിന്‍ ഒരുങ്ങുന്നത്. ഡീസല്‍ എഞ്ചിന്‍ വകഭേദവും, ഏഴു-സീറ്റര്‍ പരിവേഷവും ഇന്ത്യന്‍ ചുവടുവെയ്പില്‍ സിആര്‍-വിയുടെ കുതിപ്പിന് നിര്‍ണായകമാകും.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

ഹോണ്ടയുടെ എര്‍ത്ത് ഡ്രീം ശ്രേണിയില്‍ നിന്നുള്ള 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചനിലാകും പുതിയ ഹോണ്ട സിആര്‍-വിയുടെ വരവ്. 160 bhp കരുത്തും 350 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

അതേസമയം വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി എഞ്ചിനെ പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ് ഹോണ്ട. ഇതേ എഞ്ചിനില്‍ തന്നെയാണ് പുതിയ സിവിക് സെഡാനും എത്തുക.

Trending On DriveSpark Malayalam:

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

എക്‌സ്‌പോയില്‍ അണിനിരക്കുമെങ്കിലും 2019 ഓടെ മാത്രമാകും പത്താം തലമുറ സിവിക് സെഡാനെ ഉപഭോക്താക്കള്‍ക്ക് ഹോണ്ട ലഭ്യമാക്കുക. ഒഴുക്കമാര്‍ന്ന ആകാരമാണ് സിവിക് സെഡാന്റെ പ്രധാന വിശേഷം.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

രാജ്യത്തെ പെര്‍ഫോര്‍മന്‍സ് കാര്‍പ്രേമികള്‍ക്ക് വിരുന്നൊരുക്കാന്‍ ഹോണ്ട സിവിക്കിന് സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. 'നൊച്ച്ബാക്ക്' ആകൃതിയിലുള്ള റിയര്‍ എന്‍ഡാണ് പുതിയ സിവിക്കിന്റെ ആകര്‍ഷണം.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

അകത്തളത്ത് ഒരുങ്ങുന്ന പ്രീമിയം ഫീച്ചറുകളും സിവിക്കിന്റെ മുതല്‍ക്കൂട്ടാണ്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ഹോണ്ട സിവിക് ലഭ്യമാകും. സിആര്‍-വി എസ്‌യുവിയില്‍ ഒരുങ്ങുന്ന 1.6 ലിറ്റര്‍ എഞ്ചിനിലാണ് സിവിക്കിന്റെ ഡീസല്‍ വകഭേദം വന്നെത്തുക.

സിവിക് സെഡാനും, സിആര്‍-വിയും എസ്‌യുവിയും ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഹോണ്ട

ഹോണ്ട സിവിക് പെട്രോള്‍ വകഭേദത്തില്‍ 140 bhp കരുത്തേകുന്ന 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് VTEC എഞ്ചിന്‍ ഒരുങ്ങും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ സിവിക്കില്‍ ഹോണ്ട നല്‍കുമെന്നാണ് സൂചന.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Honda To Showcase Civic Sedan And CR-V SUV. Read in Malayalam.
Story first published: Wednesday, January 17, 2018, 16:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark