പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

Written By:
Recommended Video - Watch Now!
Lexus LS 500h Launched In India | First Look | Features | Specifications | Interiors - DriveSpark

ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍ പുറത്തിറങ്ങി. 1.77 കോടി രൂപയാണ് ലെക്‌സസ് എല്‍എസ് 500h സെഡാന്റെ എക്‌സ്‌ഷോറൂം വില. പുതിയ എല്‍എസ് 500h ന്റെ വരവോടെ ഇന്ത്യയില്‍ ലെക്‌സസ് മോഡലുകളുടെ നിര അഞ്ചായി ഉയര്‍ന്നിരിക്കുകയാണ്.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

ലക്ഷ്വറി, അള്‍ട്രാ ലക്ഷ്വറി, ഡിസ്റ്റിങ്റ്റ് എന്നീ മൂന്ന വകഭേദങ്ങളിലാണ് പുതിയ ലെക്‌സസ് എല്‍എസ് 500h വിപണിയില്‍ ലഭ്യമാവുക. രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ പിന്തുണയോടെയുള്ള 3.5 ലിറ്റര്‍ V6 എഞ്ചിന്‍ കരുത്തിലാണ് എല്‍എസ് 500h ന്റെ വരവ്.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

Lexus LS 500h Prices & Variants

Variant Name Price
Luxury Rs 1,77,21,000
Ultra Luxury Rs 1,82,21,000
Distinct Rs 1,93,71,000
പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

ഹൈബ്രിഡ് കരുത്ത് ഉള്‍പ്പെടെ പരമാവധി 354 bhp കരുത്താണ് ലെക്‌സസ് എല്‍എസ് 500h ഉത്പാദിപ്പിക്കുക. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് പുതിയ ലെക്‌സസ് സെഡാന്റെ നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തുന്നത്.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

15.38 കിലോമീറ്ററാണ് പുതിയ എല്‍എസ് 500h ല്‍ ലെക്‌സസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എല്‍എസ് 500h ന് വേണ്ടത് 5.4 സെക്കന്‍ഡുകള്‍ മാത്രമാണ്.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

മണിക്കൂറില്‍ 250 കിലോമീറ്ററാണ് പുതിയ ലെക്‌സസ് സെഡാന്റെ പരമാവധി വേഗത. 5,235 mm നീളവും, 1,900 mm വീതിയും, 1,450 mm ഉയരവുമാണ് ലെക്‌സസ് എല്‍എസ് 500h ന് ഉള്ളത്.

Trending On DriveSpark Malayalam:

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

എന്തിനാണ് അവസാന ട്രെയിൻ ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

3,125 mm നീളമേറിയതാണ് വീല്‍ബേസ്. ലെക്‌സസ് എല്‍എസ് 500h ന് 2.2 ടണ്‍ ഭാരമുണ്ട്. കാഴ്ചക്കാരുടെ ശ്രദ്ധ കീഴടക്കുന്ന രൂപഭാവമാണ് ലെക്‌സസ് എല്‍എസ് 500h ന്റെ പ്രധാന ആകര്‍ഷണം.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

ഭീമാകരമായ സ്പിന്‍ഡില്‍ ഗ്രില്ലും മൂര്‍ച്ചയേറിയ ട്രിപിള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും അടങ്ങുന്നതാണ് പുതിയ സെഡാന്റെ മുഖരൂപം. ഗ്രില്ലില്‍ നിന്നും ആരംഭിക്കുന്ന ക്യാരക്ടര്‍ ലൈന്‍ വശങ്ങളിലൂടെ കടന്നു ടെയില്‍ ലൈറ്റുകളിലാണ് വന്നു സമാപിക്കുന്നത്.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

20 ഇഞ്ച് അലോയ് വീലുകളിലാണ് ലെക്‌സസ് എല്‍എസ് 500h ഒരുങ്ങുന്നതും. ടച്ച്പാഡോട് കൂടിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, 23 സ്പീക്കര്‍ മാര്‍ക്ക് ആന്‍ഡ് ലെവിന്‍സ്ണ്‍ ഓഡിയോ സംവിധാനവുമാണ് അകത്തളത്തെ പ്രധാന വിശേഷങ്ങള്‍.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, മസാജ് ഫംങ്ഷനോടെയുള്ള അഡ്ജസ്റ്റബിള്‍ റിയര്‍ സീറ്റുകള്‍ എന്നിവയും പുതിയ സെഡാന്റെ മറ്റു ഫീച്ചറുകളാണ്.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

12 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രിക്കലി കണ്‍ട്രോള്‍ഡ് ബ്രേക്കുകള്‍, ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹോള്‍ഡ് ഫംങ്ഷനോടെയുള്ള ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് ലെക്‌സസ് എല്‍എസ് 500h ന്റെ സുരക്ഷാമുഖം.

പുതിയ ലെക്‌സസ് എല്‍എസ് 500h ഇന്ത്യയില്‍; വില 1.77 കോടി രൂപ

ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി A8 എന്നിവരോടാണ് പുതിയ എല്‍എസ് 500h ഏറ്റുമുട്ടുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #lexus #new launch
English summary
Lexus LS 500h Launched In India. Read in Malayalam.
Story first published: Monday, January 15, 2018, 14:49 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark