കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

By Staff

മഹീന്ദ്ര കരുതിയതുപോലെ തന്നെയാണ് കാര്യങ്ങളുടെ പോക്ക്. മറാസോ എംപിവിക്കായി ആവശ്യക്കാര്‍ കൂടുന്നു. ഒക്ടോബര്‍ മാസത്തെ വില്‍പന കണക്കെടുപ്പില്‍ മാരുതി സുസുക്കി എര്‍ട്ടിഗയെ മഹീന്ദ്ര മറാസോ പിന്നിലാക്കി. കഴിഞ്ഞമാസം 3,810 മറാസോ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. ഇതേകാലയളവില്‍ മാരുതി വിറ്റതാകട്ടെ 1,387 എര്‍ട്ടിഗ യൂണിറ്റുകളും.

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ഇന്നോവയുടെയും എര്‍ട്ടിഗയുടെയും ഇടയിലേക്കു മഹീന്ദ്ര കൊണ്ടുവന്ന മറാസോ വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കുകയാണ്. ഇന്നോവയ്ക്കോ, എര്‍ട്ടിഗയ്ക്കോ പകരക്കാരനാവാന്‍ മറാസോയ്ക്ക് ആഗ്രഹമില്ല. മറാസോയുടെ വിലയിലും സൗകര്യങ്ങളിലും പ്രകടനക്ഷമതയിലും കാണാം മഹീന്ദ്രയുടെ ഈ വാദം.

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

കഴിഞ്ഞ സെപ്തംബറിലാണ് മഹീന്ദ്ര മറാസോ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്. 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് മറോസ്‌ക്ക് വില. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളുണ്ട്.

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോടു കൂടി), മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്‌ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്.

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ആദ്യ മഹീന്ദ്ര മോഡല്‍ കൂടിയാണ് മറാസോ. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ ബന്ധിപ്പിക്കാന്‍ ആപ്പിള്‍ കാര്‍പ്ലേ സഹായിക്കും.

Most Read: വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എംപിവിയിലുണ്ട്.

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ഉയര്‍ന്ന മറാസോ മോഡലുകള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അധികം അവകാശപ്പെടും. കരുത്തിന്റെ കാര്യമെടുത്താല്‍ 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍.

കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും. 17.6 കിലോമീറ്റര്‍ മൈലേജ് എംപിവി കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo Records Growth Of 35 Percent — Monthly Sales Figures More Than Maruti Ertiga. Read in Malayalam.
Story first published: Sunday, November 11, 2018, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X