മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

Written By:

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ ലഭ്യമാണ്. ജിഎല്‍സ് 400, 350d ഗ്രാന്‍ഡ് എഡിഷന്‍ പതിപ്പുകള്‍ക്ക് 86.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില (ദില്ലി).

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

എസ്‌യുവികളിലെ എസ്-ക്ലാസ് എന്നാണ് ജിഎല്‍എസ് ക്ലാസ് അറിയപ്പെടുന്നത്. സ്റ്റാന്‍ഡേര്‍ഡ് ജിഎല്‍എസിനെ അപേക്ഷിച്ച് കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്റെ പ്രധാന വിശേഷം.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

കറുത്ത വളയങ്ങളോട് കൂടിയ ഇന്റലിജന്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബോണറ്റിലുള്ള ക്രോം ഫിന്നുകള്‍, 20 ഇഞ്ച് പത്തു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ഗ്രാന്‍ഡ് എഡിഷനില്‍ എടുത്തുപറയണം.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

കറുത്ത നിറമാണ് അലോയ് വീലുകള്‍ക്ക്. ഗ്രാന്‍ഡ് എഡിഷന്‍ ബാഡ്ജിംഗും പ്രത്യേക പതിപ്പ് നേടിയിട്ടുണ്ട്. ഗ്രാന്‍ഡ് എഡിഷന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടുണ്ട്.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

ചൂടേകുന്ന ത്രീ-സ്‌പോക്ക് മള്‍ട്ടിഫങ്ഷന്‍ സ്റ്റീയറിംഗ് വീലാണ് ഇതില്‍ പ്രമുഖം. നാപ്പ ലെതറാണ് സ്റ്റീയറിംഗ് വീലില്‍. പാഡില്‍ ഷിഫ്റ്ററുകള്‍, 12 ഫങ്ഷന്‍ കീ, നാപ്പ് ലെതറില്‍ പൊതിഞ്ഞ എയര്‍ബാഗ് കവറുകള്‍ എന്നിവ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

സെമി ഇന്റഗ്രേറ്റഡ് കളര്‍ മീഡിയ ഡിസ്‌പ്ലേയുള്ള പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും അകത്തളത്ത് ശ്രദ്ധയാകര്‍ഷിക്കും. പിന്നില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുള്ള രണ്ടു 7.0 ഇഞ്ച് HD സ്‌ക്രീനുകളുമുണ്ട്.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

പുതിയ ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്റെ എഞ്ചിനില്‍ മാറ്റങ്ങളില്ല. 3.0 ലിറ്റര്‍ V6 എഞ്ചിനാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് കരുത്ത് പകരുന്നത്.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

പെട്രോള്‍ എഞ്ചിന് പരമാവധി 333 bhp കരുത്തും 480 Nm torque ഉം സൃഷ്ടിക്കാനാവും. 258 bhp കരുത്തും 620 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

മെര്‍സിഡീസ് ബെന്‍സ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍; വില 86.90 ലക്ഷം രൂപ

സാധാരണ ജിഎല്‍എസിനെക്കാളും നാലു ലക്ഷം രൂപ അധിക വിലയിലാണ് പുതിയ ഗ്രാന്‍ഡ് എഡിഷന്‍ അണിനിരക്കുന്നത്. 82.90 ലക്ഷം രൂപയാണ് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

കൂടുതല്‍... #mercedes benz #new launch
English summary
Mercedes-Benz GLS Grand Edition Launched In India. Read in Malayalam.
Story first published: Wednesday, April 4, 2018, 18:29 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark