ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

By Staff

ഒരുഭാഗത്ത് പുതിയ സാന്‍ട്രോ; മറുഭാഗത്ത് പുതുതലമുറ ഗ്രാന്‍ഡ് i10. ഇന്ത്യന്‍ ചെറുകാര്‍ വിപണി കൈയ്യടക്കാന്‍ ഒരുക്കംകൂട്ടുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ആദ്യം സാന്‍ട്രോയെത്തും. തൊട്ടുപിന്നാലെ ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിനെയും കമ്പനി ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

പൂനെയില്‍ കഴിഞ്ഞദിവസം ക്യാമറ പിടികൂടിയ 2019 ഗ്രാന്‍ഡ് i10 ഹ്യുണ്ടായിയുടെ ഒരുക്കങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്. അടുത്തവര്‍ഷം ആദ്യപാദമായിരിക്കും പരിഷ്‌കരിച്ച ഗ്രാന്‍ഡ് i10 വില്‍പനയ്‌ക്കെത്തുക. കനത്തരീതിയില്‍ മറച്ചുപിടിച്ചാണ് ഹാച്ച്ബാക്കിനെ കമ്പനി പരീക്ഷിക്കുന്നത് [ചിത്രങ്ങൾ IAB -യിൽ നിന്നും].

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഒഴുകിയിറങ്ങുന്ന പോലുള്ള കസ്‌കേഡിംഗ് ഗ്രില്ല് ശൈലിയായിരിക്കും ഹാച്ച്ബാക്കിന്. അടുത്തകാലത്തായി പുതിയ ഹ്യുണ്ടായി കാറുകള്‍ മുഴുവന്‍ ഈ ശൈലിയാണ് പിന്തുടരുന്നത്. പ്രീമിയം പരിവേഷം ഗ്രാന്‍ഡ് i10 -ന്റെ വരവ് ശ്രദ്ധേയമാക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

പിറകിലേക്ക് വലിഞ്ഞുനീണ്ട സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളാണ് കാറില്‍. വശങ്ങളില്‍ വലിയ ജനാലകളാണ് ഗ്രാന്‍ഡ് i10 -ന് ലഭിക്കുന്നത്. അകത്തള വിശാലത പുറമെനിന്നെ ജനാലകള്‍ ചൂണ്ടിക്കാട്ടും.

Most Read: സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

പിറകില്‍ ടെയില്‍ലാമ്പ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ടെന്നാണ് സൂചന. പുറംമോടിയില്‍ മാറ്റങ്ങളുണ്ടെങ്കിലും നിലവിലെ മോഡലും പുതിയ മോഡലും വലുപ്പത്തില്‍ സമാനമായിരിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

അകത്തളത്തില്‍ ഇരട്ടനിറ ശൈലി പ്രതീക്ഷിക്കാം. മത്സരം കണക്കിലെടുത്ത് സൗകര്യങ്ങളിലും ഫീച്ചറുകളിലും ധാരാളിത്തം കാട്ടാന്‍ ഹ്യുണ്ടായി മുതിര്‍ന്നേക്കും. ആന്‍ട്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കുന്ന മിററുകള്‍ എന്നിവ വിശേഷങ്ങളില്‍പ്പെടുമെന്ന കാര്യം ഉറപ്പ്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനായിരിക്കും 2019 ഗ്രാന്‍ഡ് i10 -ല്‍. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

Most Read: രണ്ടാം അങ്കത്തിന് പുതിയ ഹോണ്ട സിവിക്, ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10

വിപണിയില്‍ ടാറ്റ ടിയാഗൊ, മാരുതി സ്വിഫ്റ്റ്, മാരുതി സെലറിയോ മോഡലുകളുമായാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai #Spy Pics
English summary
New-Gen Hyundai Grand i10 Spotted Testing In India. Read in Malayalam.
Story first published: Saturday, September 29, 2018, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X