പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

By Dijo Jackson

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് ഏപ്രില്‍ 18 ന് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മഹീന്ദ്ര അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ XUV500 എസ്‌യുവിയില്‍ ഇനി കാര്യമായ 'സര്‍പ്രൈസുകള്‍' ഇല്ലെന്ന് വേണം കരുതാന്‍. പുതിയ എസ്‌യുവിയുടെ ചിത്രങ്ങളും വിവരങ്ങളും വിപണിയ്ക്ക് മനഃപാഠമായി കഴിഞ്ഞു.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

പൂര്‍ണമായും പരിഷ്‌കരിച്ച മുഖമാണ് എസ്‌യുവിക്ക്. പുതിയ ഗ്രില്‍, പുതിയ ബമ്പര്‍, പുതിയ ഹെഡ്‌ലാമ്പ്‌ എന്നിവ മുന്നില്‍ ശ്രദ്ധയാകര്‍ഷിക്കും. മെഷ് ശൈലിയാണ് ഗ്രില്ലുകള്‍ക്ക്. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളിലുണ്ട്.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

ഇക്കുറി XUV500 ന്റെ ബോണറ്റും മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പുതിയ ബമ്പറും ടെയില്‍ലാമ്പുമാണ് മോഡലിൽ കാണുന്ന പ്രധാന മാറ്റം. ത്രികോണാകൃതിയില്‍ പിന്നിലേക്ക് വലിഞ്ഞാണ് ടെയില്‍ലാമ്പുകള്‍.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

റിഫ്ളക്ടറുകള്‍ ഏറെ താഴെയാണ്. വശങ്ങളില്‍ നിലവിലുള്ള XUV500 ന്റെ ഡിസൈന്‍ ഭാഷ്യം തന്നെയാണ് പുതിയ മോഡലിനും. അകത്തളത്തിലും ചെറിയ വ്യത്യാസങ്ങളുണ്ട്.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

ടാന്‍ നിറമാണ് സീറ്റുകള്‍ക്ക്. അപ്‌ഹോള്‍സ്റ്ററിയില്‍ ഡയമണ്ട് സ്റ്റിച്ചിങ്ങുണ്ട്. ഡാഷ്‌ബോര്‍ഡിന് ബ്ലാക് നിറമാണ്. സെന്റര്‍ കണ്‍സോളിലുള്ള സില്‍വര്‍ ആക്‌സന്റും അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

മൃദുവാര്‍ന്ന മിനുസമുള്ള പ്രതലമാണ് ഡാഷ്‌ബോര്‍ഡിനെന്നതും ശ്രദ്ധേയം. സെന്റര്‍ കണ്‍സോളില്‍ അലൂമിനിയം-പിയാനൊ ബ്ലാക് ഫിനിഷാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. റോട്ടറി ഡയലുകള്‍ക്ക് ലഭിച്ച തിളക്കം ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള മോഡലിന് സമാനമായ സ്വിച്ച്ഗിയറാണ് പുതിയ XUV500 നെന്ന് പറയാം.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

ഗിയര്‍ പിടിയിലും, സ്റ്റീയറിംഗ് വീലിലും, ഹാന്‍ഡ്‌ബ്രേക്ക് ലെവറിലും, സെന്റര്‍ ആംറെസ്റ്റിലും ഇതേ സില്‍വര്‍ ആക്‌സന്റ് ദൃശ്യമാണ്. ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് മാറ്റമില്ല.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

അലൂമിനിയം പെഡലുകളാണ് ഇക്കുറി മോഡലില്‍. ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിലും മഹീന്ദ്ര പുതുമ കൊണ്ടുവരുമെന്നാണ് സൂചന. A പില്ലറില്‍ കണ്ട ട്വീറ്ററുകള്‍ അഭ്യൂഹം ശക്തപ്പെടുത്തുന്നു.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

നിലവിലുള്ള 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് 2018 മഹീന്ദ്ര XUV500 ന്റെ ഒരുക്കം. എഞ്ചിന് പരമാവധി 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

കരുത്തുത്പാദനത്തിന്റെ കാര്യത്തില്‍ പഴയ തലമുറയെക്കാളും മുന്നിലാണ് വരാനിരിക്കുന്ന അവതാരം. 15.4 കിലോമീറ്റര്‍ ഇന്ധനക്ഷമത മോഡല്‍ കാഴ്ചവെക്കുമെന്നാണ് വിവരം.

പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് എത്തുക ഏപ്രില്‍ 18 ന് — അറിയേണ്ടതെല്ലാം

റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500 യുടെ പ്രധാന എതിരാളികള്‍. 13 മുതല്‍ 18 ലക്ഷം രൂപ വരെ വിലനിലവാരം 2018 XUV500 ല്‍ പ്രതീക്ഷിക്കാം.

Source: AutoCar India, TeamBHP

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
2018 Mahindra XUV500 Launch Date Revealed. Read in Malayalam.
Story first published: Wednesday, April 11, 2018, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X