വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

By Dijo Jackson

ജീപ്പില്‍ തുടങ്ങും മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹന പാരമ്പര്യം. കളംനിറഞ്ഞത് ജീപ്പിലെങ്കില്‍ ശേഷം വിപണിയില്‍ എത്തിയ ബൊലേറോ, സ്‌കോര്‍പിയോ, XUV മോഡലുകള്‍ കമ്പനിയുടെ പ്രചാരം പതിന്മടങ്ങു വര്‍ധിപ്പിച്ചു. അടുത്തകാലം വരെ യൂട്ടിലിറ്റി നിരയില്‍ ബൊലേറോയായിരുന്നു മഹീന്ദ്രയുടെ തുറുപ്പുചീട്ട്. കാലമെത്ര കഴിഞ്ഞിട്ടും മഹീന്ദ്ര ബൊലേറോയ്ക്ക് ആവശ്യക്കാര്‍ കുറയാത്തത് വിപണിയില്‍ വലിയ അത്ഭുതമായി തുടരുന്നു.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

ചെറു എസ്‌യുവികളിലൂടെ മാരുതി പോലുള്ള മറ്റു നിര്‍മ്മാതാക്കള്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചപ്പോള്‍ ബൊലേറോയ്ക്ക് മേല്‍ക്കൈ നഷ്ടപ്പെട്ടെന്ന കാര്യം യാഥാര്‍ത്ഥ്യം. എന്നാല്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പത്തു കാറുകളിലൊന്നു ഇപ്പോഴും ബൊലേറോയാണ്. ഇന്ത്യയില്‍ ബൊലേറോയ്ക്ക് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണം —

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

പരുക്കന്‍

പൂര്‍ണ അര്‍ത്ഥത്തില്‍ പരുക്കനാണ് ബൊലേറോ. ശരീരഘടനകളെല്ലാം ലോഹനിര്‍മ്മിതം. ഈ പരുക്കന്‍ ഭാവമാണ് ഹൈറേഞ്ച് മേഖലകളില്‍ ബൊലേറോയുടെ പ്രചാരം കൂട്ടുന്നത്. പൊട്ടിത്തകര്‍ന്ന റോഡാകട്ടെ, മുട്ടന്‍ കുന്നുകളാകട്ടെ; ദുര്‍ഘട പ്രതലമേതും സംശയം കൂടാതെ താണ്ടാന്‍ ബൊലേറോയ്ക്ക് കഴിയും. ഇതിനു പുറമെ മോഡലിന് ചെലവും കുറവ്.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

കുറഞ്ഞ പരിപാലന ചെലവുകള്‍

ബൊലേറോയെ കൊണ്ടുനടക്കാന്‍ വലിയ ചെലവില്ലെന്നു ഉടമസ്ഥര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തും. കാറുകളെ കുറിച്ചറിയുന്ന ആര്‍ക്കും ബൊലേറോയെ സര്‍വീസ് ചെയ്യാം. മഹീന്ദ്ര ലഭ്യമാക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും വിലയും കുറവാണ്; എവിടെ ചെന്നാലും സ്‌പെയര്‍ പാര്‍ട്‌സുകളും കിട്ടും.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

ബൊലേറോയുടെ എഞ്ചിനീയറിംഗ് അത്ര സങ്കീര്‍ണമല്ല. മാത്രമല്ല നൂതന ഇലക്ട്രോണിക് സംവിധാനങ്ങള്‍ മോഡലിലില്ല. ഇക്കാരണത്താല്‍ സര്‍വീസ് നടപടികള്‍ ബുദ്ധിമുട്ടു സൃഷ്ടിക്കില്ല. ചുരുക്കി പറഞ്ഞാല്‍ നീണ്ടകാലം വലിയ ചെലവുകളില്ലാതെ ബൊലേറോയെ ഉപയോഗിക്കാം.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

കണ്ണുമടച്ചു വിശ്വസിക്കാം

ലക്ഷം ലക്ഷം കിലോമീറ്ററുകള്‍ ഓടിയതിന് ശേഷമെ ഒട്ടുമിക്ക ബൊലേറോകളും അന്ത്യശ്വാസമെടുക്കാറുള്ളു. മഹീന്ദ്ര പരീക്ഷിച്ചു തെളിഞ്ഞ m2DICR, DI എഞ്ചിനുകളാണ് ഇതിനു കാരണം. ഇരു എഞ്ചിനുകളും ഏറെക്കുറെ സമാനമാണ്.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

അതേസമയം m2DICR എഞ്ചിന്‍ ഉപയോഗിക്കുന്നത് കോമണ്‍ റെയില്‍ സാങ്കേതികതയാണെന്നു മാത്രം. പഴഞ്ചനെന്നു മഹീന്ദ്ര എഞ്ചിനുകളെ പലരും വിശേഷിപ്പിക്കും. എന്നാല്‍ ബൊലേറോയുടെ യഥാര്‍ത്ഥ കരുത്ത് ഇതേ പഴഞ്ചന്‍ എഞ്ചിനുകളാണ്.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

പുതുതലമുറ എംഹൊക്ക് D70 എഞ്ചിനും ബൊലേറോയില്‍ തുടിക്കുന്നുണ്ട്. എന്നാല്‍ ഹൈറേഞ്ച് മേഖലകളിൽ DI, m2DICR ബൊലേറോ പതിപ്പുകള്‍ക്കാണ് കൂടുതൽ പ്രചാരം.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

പണത്തിനൊത്ത മൂല്യം

ബൊലേറോയ്ക്ക് വില കുറവാണ്; പണത്തിനൊത്ത മൂല്യവും മോഡല്‍ കാഴ്ചവെക്കും. ഉറപ്പിച്ച മേല്‍ക്കൂരയുള്ള ഏറ്റവും വില കുറഞ്ഞ നാലു വീല്‍ ഡ്രൈവ് മോഡലാണ് ബൊലേറോ. മഹീന്ദ്ര ബൊലേറോയ്ക്ക് വില തുടങ്ങുന്നത് 6.61 ലക്ഷം രൂപ മുതല്‍.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

അതായത് ഏറ്റവുമടുത്ത ഏതിരാളി ടാറ്റ സുമോ ഗോള്‍ഡിനെക്കാളും 40,000 രൂപ കുറവ്. മാത്രമല്ല രാജ്യത്തുടനീളം പരന്നു കിടക്കുന്നതാണ് മഹീന്ദ്രയുടെ സര്‍വീസ് ശൃഖല. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ഇന്ത്യന്‍ നഗരങ്ങളിലും മഹീന്ദ്രയുടെ ഡീലര്‍ഷിപ്പ് ശൃഖല പ്രവര്‍ത്തിക്കുന്നുണ്ട്.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

കരുത്തന്‍

ബൊലേറേയാണ് കൂട്ടിനെങ്കില്‍ എവിടെയും സധൈര്യം പോകാം. ലാഡര്‍ ഫ്രെയിം ഷാസിയാണ് ബൊലേറോയ്ക്ക് അടിത്തറ. ഏതു കഠിനപ്രതലവും താണ്ടാന്‍ ബൊലേറോയ്ക്കാന്‍ കഴിയുന്നതും ഇക്കാരണത്താല്‍ തന്നെ.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

കുറഞ്ഞ ട്രാന്‍സ്ഫര്‍ കേസ് അനുപാതമുള്ള നാലു വീല്‍ ഡ്രൈവ് സംവിധാനം ബൊലേറോയില്‍ ഓപ്ഷനല്‍ ഫീച്ചറാണ്. സ്റ്റാന്‍ഡേര്‍ഡ് രണ്ടു വീല്‍ ഡ്രൈവ് ബൊലേറോകളാകട്ടെ പിന്‍ വീല്‍ ഡ്രൈവും. പിന്‍ ആക്‌സിലില്‍ ലീഫ് സ്പ്രിങ് ഘടനയാണ് മോഡല്‍ അവകാശപ്പെടുന്നത്. ഭാരം കൂടിയ ലീഫ് സ്പ്രിങ്ങുകള്‍ എതു പ്രതലവും താണ്ടാന്‍ ബൊലേറോയെ പിന്തുണയ്ക്കും.

വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാന്‍ കാരണം

വൈവിധ്യത

വൈവിധ്യമാര്‍ന്ന ബോഡി ശൈലികള്‍ ബൊലേറോയില്‍ ലഭ്യമാണ്. സാധാരണ ഏഴു സീറ്റര്‍ ബൊലേറോയ്ക്കാണ് വിപണിയില്‍ പ്രചാരം. നാലു മീറ്ററില്‍ ഒതുങ്ങുന്ന മറ്റൊരു വകഭേദവും ബൊലേറോയില്‍ മഹീന്ദ്ര ഒരുക്കുന്നുണ്ട്. മാക്‌സി ട്രക്കെന്ന പേരില്‍ ബൊലേറോയുടെ പിക്കപ്പ് ട്രക്ക് പതിപ്പും വിപണിയില്‍ അണിനിരക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Reason Why Mahindra Bolero Is Still So Popular. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X