പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

പുതുതലമുറ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു. പുതിയ എസ്എംഎല്‍ ഇസൂസു ജിഎസ് ട്രക്കുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുറത്തിറങ്ങി. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയും നിയന്ത്രണമികവും ഗ്ലോബല്‍ സീരീസ് ട്രക്കുകളുടെ സവിശേഷതയായി ഇസൂസു ചൂട്ടിക്കാട്ടുന്നു.

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

ഡ്രൈവര്‍ക്ക് മികച്ച യാത്രാസുഖം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഭാരംവഹിക്കാനുള്ള ശേഷിയും കുറഞ്ഞ പരിപാലന ചിലവുകളും എസ്എംഎല്‍ ഇസൂസു ജിഎസ് ട്രക്കുകളുടെ പ്രത്യേകതകളാണ്.

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

ആഢംബര അനുഭവമേകാന്‍ ജിഎസ് മോഡലുകളിലെ ക്യാബിനുകള്‍ക്ക് കഴിയുമെന്ന് ഇസൂസു പറയുന്നു. ആഢംബരം ദൃശ്യമല്ലെങ്കിലും വെടിപ്പോടെ രൂപകല്‍പന ചെയ്ത ക്യാബിനകത്തളം വിശാലത സമര്‍പ്പിക്കും.

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, ഡ്രൈവര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്ന സൗകര്യങ്ങള്‍, ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ച യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ജിഎസ് ട്രക്ക് മോഡലുകളുടെ ഫീച്ചറുകളില്‍പ്പെടും.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

എഞ്ചിനും ക്യാബിനും തമ്മിലുള്ള അകലം മികവാര്‍ന്ന വായു സഞ്ചാരം ഉറപ്പുവരുത്താന്‍ സഹായിക്കും. പുതിയ ട്രക്കുകളുടെ ക്ലച്ചില്‍ ഭാരമേറെ അനുഭവപ്പെടില്ല. ഇക്കാരണത്താല്‍ ഗിയര്‍മാറ്റം സുഗമമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

സാമ്രാട്ട് HD 19, സര്‍ത്താജ്, സൂപ്പര്‍, ടിപ്പര്‍ സുപ്രീം, പ്രെസ്റ്റീജ്, സര്‍ത്താജ് HG71 എന്നിങ്ങനെയാണ് എസ്എംഎല്‍ ഇസൂസു ഗ്ലോബല്‍ സീരീസ് ട്രക്ക് നിര. മോഡലുകളുടെ സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്. മൂന്നുവര്‍ഷം അല്ലെങ്കില്‍ കിലോമീറ്റര്‍ പരിധിയില്ലാത്ത എഞ്ചിന്‍, ഗിയര്‍ബോക്‌സ് വാറന്റി മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

രണ്ടുവര്‍ഷം അല്ലെങ്കില്‍ കിലോമീറ്റര്‍ പരിധിയില്ലാത്ത വാഹന വാറന്റിയും കമ്പനി ലഭ്യമാക്കുന്നുണ്ട്. സാരഥിയെന്ന നൂതന ടെലിമാറ്റിക്‌സ് സംവിധാനവും പുതിയ ഇസൂസു ട്രക്കുകളുടെ വിശേഷമാണ്.

Most Read: ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

വാണിജ്യ ഗതാഗത സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കാന്‍ സാരഥിയ്ക്ക് കഴിയുമെന്നാണ് ഇസൂസുവിന്റെ അവകാശവാദം. ട്രക്കുടമകള്‍ക്ക് ഓണ്‍റോഡ് സര്‍വീസ് പിന്തുണ സാരഥി ലഭ്യമാക്കും.

Most Read Articles

Malayalam
English summary
SML Isuzu Launches New Global Series Of Trucks In Bangalore. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X