ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

2017 -ന്റെ അവസാനത്തേടെയാണ് നെക്‌സോണ്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായും നെക്‌സോണ്‍ മാറി. മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ വാഹനം.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ക്യാമറയില്‍ ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് കൂടുങ്ങിയിരിക്കുന്നത്. മുടികെട്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നതെങ്കിലും വാഹനത്തിന്റെ മുന്‍വശത്തെ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

വാഹനത്തിന്റെ നിര്‍മ്മാണ ശൈലിയില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്ലാമ്പ് ക്ലസ്റ്ററുമാണ് മുന്നിലെ മറ്റൊരു സവിശേഷതയാണ്.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

അതോടൊപ്പം L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ ചിത്രത്തില്‍ കാണാം. പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. നെക്സണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ 'ഇംമ്പാക്ട് 2.0' ഇടം പിടിച്ചേക്കും.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

ഹാരിയറിലാണ് ഈ ഡിസൈന്‍ ഭാഷ്യം ടാറ്റ ആദ്യം അവതരിപ്പിച്ചത്. ടാറ്റയില്‍ നിന്നുതന്നെ ഉള്ള ആള്‍ട്രോസിലും ഈ ഡിസൈന്‍ തന്നെയാകും ലഭിക്കുക. അകത്തളത്തിലെ മാറ്റങ്ങള്‍ കമ്പനി പരിമിതപ്പെടുത്തിയേക്കാം എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും നല്‍കിയേക്കും. എന്നാല്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. 2020 -ന്റെ തുടക്കത്തില്‍ വാഹനം വിപണിയില്‍ എത്തിയേക്കും.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

അധികം വൈകാതെ തന്നെ ആള്‍ട്രോസിനെ കമ്പനി വിപണിയില്‍ എത്തിക്കും. പിന്നാലെ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായ ഗ്രാവിറ്റാസ് വിപണിയില്‍ എത്തും. നെക്സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാവും നല്‍കുക.

Most Read: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന മാറ്റങ്ങള്‍

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

Most Read: മഹീന്ദ്ര റോക്സോറിന് അമേരിക്കൻ വിപണിയിൽ വിലക്ക്

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പും അധികം വൈകാതെ വിപണിയില്‍ എത്തും.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയത്. രൂപത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് ഇലക്ട്രിക് വാഹനവും. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക്ക് മോഡല്‍ കൂടിയാണിത്. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ക്യാമറയില്‍ കുടുങ്ങി നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്‌സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Tata Nexon Facelift Versions Spotted Testing Ahead Of India Launch. Read more in Malayalam.
Story first published: Friday, November 29, 2019, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X