ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

കാറുകളെയും എസ്‌യുവികളെയും ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോര്‍സ്. മോഡലുകളുടെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നും ക്യാമറ പിടികൂടിയ പുത്തന്‍ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് കമ്പനിയുടെ ഒരുക്കങ്ങള്‍ വെളിപ്പെടുത്തുകയാണ്. ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയുടെ പ്രഭാവം പുതിയ ടിഗോറില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

മുന്‍ ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലും ടെയില്‍ലാമ്പുകളിലും പരിഷ്‌കാരങ്ങള്‍ സംഭവിച്ചു. ഒപ്പം മുന്‍ പിന്‍ ബമ്പര്‍ ഘടനയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ കര്‍ശനമാവാനിരിക്കെ കൂടുതല്‍ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറായി കാറില്‍ ഇടംപിടിക്കും. വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ പുതിയ കാറുകളില്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതായുണ്ട്.

ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

ഇക്കുറി എഞ്ചിനിലും മാറ്റങ്ങളുണ്ടാവും. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ യൂണിറ്റുകളിലാണ് ടിഗോര്‍ അണിനിരക്കുന്നത്. എന്നാല്‍ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനെ കമ്പനി ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

Most Read: ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും— പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും; സ്വാഭാവികമായി മോഡലുകളുടെ വിലയും വര്‍ധിക്കും. വിപണിയില്‍ ടിഗോര്‍, ടിയാഗൊ ഡീസല്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കുറവായതുകൊണ്ട് ഡീസല്‍ യൂണിറ്റ് പരിഷ്‌കരിക്കേണ്ടതില്ലെന്നാണ് ടാറ്റയുടെ തീരുമാനം. നിലവില്‍ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്ന ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ക്കാണ് വിപണിയില്‍ പ്രചാരം മുഴുവന്‍.

ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍. ഈ വര്‍ഷാവസാനം ഭാരത് സ്‌റ്റേജ് VI നിലവാരം പുലര്‍ത്തുന്ന ടിയാഗൊ, ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ വിപണിയില്‍ പ്രതീക്ഷിക്കാം.

ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

ഇന്ത്യയില്‍ ഈ വര്‍ഷം വിപലുമായ പദ്ധതികള്‍ ടാറ്റ ആവിഷ്‌കരിച്ചിട്ടുണ്ട്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്ത മോഡലുകള്‍ പതിയെ ഇന്ത്യന്‍ തീരത്തെത്തും. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ കമ്പനി കാത്തുവെച്ചിട്ടുള്ള ആള്‍ട്രോസ് ഹാച്ച്ബാക്കാണ് വരാനിരിക്കുന്ന മോഡലുകളില്‍ മുഖ്യം. ഹാരിയറിന് ശേഷം കമ്പനി ഒരുക്കിയിട്ടുള്ള നിര്‍ണായക മോഡലാണിത്.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

ടിഗോറിനെ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ടാറ്റ

ആള്‍ട്രോസിന് പിന്നാലെ ഏഴു സീറ്റര്‍ കസീനിയും വിപണിയില്‍ യാഥാര്‍ത്ഥ്യമാവും. പുതിയ ആള്‍ട്രോസ്, കസീനി മോഡലുകള്‍ പൂനെ പിംപ്രി ശാലയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് ടാറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുജറാത്തിലെ സാനന്ദ് ശാല മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റ് H2X -ന്റെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ടാറ്റയുടെ പുതിയ ALFA ആകര്‍കിടെക്ച്ചറാണ് H2X, ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി മോഡലുകള്‍ക്ക് ആധാരമാവുക. ഇതേസമയം ഏഴു സീറ്റര്‍ കസീനി, ഹാരിയര്‍ പുറത്തിറങ്ങുന്ന OMEGA ആര്‍കിടെക്ച്ചര്‍ പങ്കിടും. നെക്സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ആള്‍ട്രോസില്‍ പ്രതീക്ഷിക്കാം. കസീനിയില്‍, ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനാണ് സാധ്യത കൂടുതല്‍.

Source: Area Of Interest

Most Read Articles

Malayalam
English summary
2020 Tata Tigor Facelift Spotted Testing. Read in Malayalam.
Story first published: Friday, April 12, 2019, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X