ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രാജ്യമെങ്ങും വൈദ്യുത വാഹനങ്ങളിലേക്ക് ചുവട് മാറുന്നതിന്റെ തിരക്കിലാണിപ്പോള്‍. ഇരുചക്ര, നാല് ചക്ര വാഹനങ്ങളല്ലാതെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയിലും വൈദ്യുത സാങ്കേതികത പരീക്ഷക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍. ബജാജിന്റെ വൈദ്യത ഓട്ടോറിക്ഷകള്‍ ബെംഗളൂരുവില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു.

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

2018 MOVE ഉച്ചകോടിയിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. ഇതിന് മുമ്പ് മുംബൈയില്‍ ബജാജിന്റെ വൈദ്യുത ഓട്ടോറിക്ഷകള്‍ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

തെല്ലും വൈകാതെ തന്നെ വൈദ്യുത ഓട്ടോറിക്ഷകള്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരത്താനുള്ള പദ്ധതിയിലാണ് ബജാജ്. ഇതോടെ വൈദ്യുത വാഹനങ്ങള്‍ക്കായി ബജാജ് സ്ഥാപിക്കാന്‍ പോവുന്ന 'Urbanite' എന്ന ഉപ ബ്രാന്‍ഡിന്റെ കീഴില്‍ ഇവ വരാനുള്ള സാധ്യത വര്‍ധിച്ചു.

Most Read:മാര്‍ച്ചില്‍ അടിതെറ്റി റോയല്‍ എന്‍ഫീല്‍ഡ്, കുറ്റം ജാവയ്‌ക്കോ?

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പൂര്‍ണ്ണമായി ആവരണം ചെയ്ത ഓട്ടോറിക്ഷകളുടെ ചിത്രങ്ങളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡിസൈനില്‍ സാധാരണ ഓട്ടോറിക്ഷകളുടേതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും കാണുന്നില്ല. എങ്കിലും പുറകില്‍ ചെറിയ മാറ്റങ്ങള്‍ കാണുന്നു.

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വൈദ്യുത ഓട്ടോറിക്ഷയായത് കൊണ്ട് തന്നെ പുറകില്‍ പുകക്കുഴലില്ല എന്നതും സാധാരണ ഓട്ടോറിക്ഷകളെക്കാല്‍ വീതി കുറവാണ് ഇവയ്‌ക്കെന്നതുമാണ് മാറ്റങ്ങളില്‍ പ്രധാനം. പിന്നില്‍ ചുവന്ന നിറത്തിലുള്ള ടെയില്‍ ലൈറ്റുകള്‍ കൂടി ഓട്ടോയ്ക്കുണ്ട്.

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്രകാശ തീവ്രതയേറിയ ഹെഡ്‌ലാമ്പുകളും തീയണക്കാനുള്ള സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും വൈദ്യുത ഓട്ടോറിക്ഷയില്‍ ബജാജ് ഉള്‍പ്പെടുത്താനാണ് സാധ്യത. ഓണ്‍ ബോര്‍ഡ് ചാര്‍ജറോട് കൂടിയ 48 V ലിഥിയം അയോണ്‍ ബാറ്ററിയായിരിക്കും വരാനിരിക്കുന്ന ഇ-റിക്ഷയ്ക്ക് കരുത്ത് പകരുക.

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ആറ് മണിക്കൂറായിരിക്കും ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാനാവശ്യമായ സമയം. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിവുള്ളതാണീ ഇ-റിക്ഷയെന്നാണ് ബജാജിന്‍രെ വാദം. മണിക്കൂറില്‍ 45 കിലോമീറ്ററായിരിക്കും ഓട്ടോയുടെ പരമാവധി വേഗം.

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഡ്രൈവറുള്‍പ്പടെ പരമാവധി നാല് പേര്‍ക്ക് സഞ്ചരിക്കാനുള്ള ശേഷിയുള്ളവയായിരിക്കും ഇവ. ബജാജ് വൈദ്യുത റിക്ഷകള്‍ ബെംഗളൂരുവിലായിരിക്കും ആദ്യം വില്‍പ്പനയ്‌ക്കെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Read:റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് - വീഡിയോ

ഇലക്ട്രിക്ക് റിക്ഷയുമായി ബജാജും വിപണിയിലേക്ക്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ബെംഗളൂരു എന്നതാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന ഘടകം. കൂടാതെ വൈദ്യുത വാഹനങ്ങളിലെ ഘടകങ്ങള്‍ വില്‍ക്കുന്ന ബോഷ് പോലുള്ള കമ്പനികളുടെ ആസ്ഥാനവും ബെംഗളൂരുവാണെന്നത് നഗരത്തിന് മുന്‍തൂക്കം നല്‍കുന്നു.

Soucre: Rushlane

Most Read Articles

Malayalam
English summary
Bajaj Electric Auto Rickshaw Spied Range Testing In Bangalore — Expected Launch Soon: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X