2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

64.90 ലക്ഷം രൂപ വിലയില്‍ പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് പുത്തന്‍ Z4 -നെ ജര്‍മ്മന്‍ കമ്പനി ഇങ്ങോട്ടു കൊണ്ടുവരുന്നത്. sDrive20i, M40i വകഭേദങ്ങള്‍ Z4 റോഡ്‌സ്റ്ററിലുണ്ട്. ആല്‍പൈന്‍ വൈറ്റ് (നോണ്‍ മെറ്റാലിക്), ബ്ലാക്ക് സഫൈര്‍, ഗ്ലേസിയര്‍ സില്‍വര്‍, മിനറല്‍ വൈറ്റ്, മെഡിറ്ററേനിയന്‍ ബ്ലു, സാന്‍ഫ്രാന്‍സിസ്‌കോ റെഡ് നിറങ്ങള്‍ Z4 sDrive20i മോഡലില്‍ തിരഞ്ഞെടുക്കാം. ഇതിന് പുറമെ M സ്‌പോര്‍ട് പാക്കേജിന്റെ ഭാഗമായി ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ബ്ലു മെറ്റാലിക്, ഫ്രോസന്‍ ഗ്രെയ് നിറപ്പതിപ്പുകള്‍ തിരഞ്ഞെടുക്കാനും Z4 -ല്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

ആല്‍പൈന്‍ വൈറ്റ്, (നോണ്‍ മെറ്റാലിക്), ബ്ലാക്ക് സഫൈര്‍, ഗ്ലേസിയര്‍ സില്‍വര്‍, സാന്‍ഫ്രാന്‍സിസ്‌കോ റെഡ്, മിസ്സാനോ ബ്ലു മെറ്റാലിക്, ഫ്രോസന്‍ ഗ്രെയ് II നിറങ്ങള്‍ Z4 M40i -യില്‍ അണിനിരക്കുന്നു. നീളമേറിയ ബോണറ്റ്, സോഫ്റ്റ് ടോപ്പ് മേല്‍ക്കൂര, മെഷ് ശൈലിയുള്ള കിഡ്‌നി ഗ്രില്ല്, കുത്തനെ സ്ഥാപിച്ച എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ ഒട്ടേറെ പുതുമകള്‍ Z4 -ല്‍ കാണാം.

2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

മുന്‍ വീല്‍ ആര്‍ച്ചുകളിലെ എയര്‍ വെന്റുകള്‍ കാറിന്റെ എയറോഡൈനാമിക് മികവ് ഉയര്‍ത്തും. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകളാണ് Z4 -ല്‍. ഡിഫ്യൂസറുമായും എക്‌സ്‌ഹോസ്റ്റ് പുകക്കുഴലുകളുമായും ചേര്‍ന്നണയുന്ന സ്‌കേര്‍ട്ടിങ് മോഡലിന്റെ പിന്നഴക് വര്‍ധിപ്പിക്കുന്നുണ്ട്. കൂടുതല്‍ ഡ്രൈവര്‍ കേന്ദ്രീകൃതമാണ് അകത്തളം.

Most Read: ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

നീല നിറം വരമ്പിടുന്ന അല്‍ക്കണ്‍ടാര അപ്‌ഹോള്‍സ്റ്ററി ഉള്ളിലെ പകിട്ട് കൂട്ടും. M സ്‌പോര്‍ട് സീറ്റുകള്‍, M തുകല്‍ സ്റ്റീയറിങ് വീല്‍ തുടങ്ങിയ സവിശേഷതകള്‍ Z4 M40i മോഡലിന്റെ മാത്രം പ്രത്യേകതകളാണ്. ആംബിയന്റ് ലൈറ്റ്, ഇരട്ട സോണ്‍ എസി, വയര്‍ലെസ് ചാര്‍ജിങ്, 10.25 വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും പുതിയ ബിഎംഡബ്ല്യു Z4 വിശേഷങ്ങള്‍.

2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രഫഷണല്‍ സംവിധാനത്തിന്റെ പിന്തുണയുള്ള ബിഎംഡബ്ല്യു കണക്ടഡ് ഡ്രൈവ് കാറില്‍ എടുത്തുപറയണം. യാത്രക്കാരുടെ സുരക്ഷയ്ക്കായി എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ക്രാഷ് സെന്‍സര്‍ മുതലായ ക്രമീകരണങ്ങള്‍ മോഡലിലുണ്ട്.

2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

2.0 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു Z4 sDrive20i മോഡലിന്റെ ഹൃദയം. എഞ്ചിന് 194.3 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. Z4 M40i -യിലുള്ള 3.0 ലിറ്റര്‍ ആറു സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിന് 335.34 bhp കരുത്തും 500 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. ഇരു മോഡലുകളിലും എട്ടു സ്പീഡാണ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ Z4 M40i -യ്ക്ക് നാലര സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. ഇതേസമയം sDrive20i പതിപ്പിന് 6.6 സെക്കന്‍ഡുകള്‍ വേണം നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍. മോഡലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 240 കിലോമീറ്റര്‍. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് SLC, പോര്‍ഷ 718 ബോക്‌സ്റ്റര്‍ കാറുകളോടാണ് ബിഎംഡബ്ല്യു Z4 റോഡസ്റ്ററിന്റെ അങ്കം.

Most Read Articles

Malayalam
English summary
2019 BMW Z4 Roadster Launched In India. Read in Malayalam.
Story first published: Monday, April 8, 2019, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X