ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

ഈ ഉത്സവ സീസണിൽ ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളുമായി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഡാറ്റ്സൻ. തങ്ങളുടെ വാഹനങ്ങൾക്ക് മോഡലും വകഭേദവും അനുസരിച്ച് 62,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

ഈ ഉത്സവ സീസണിൽ ക്യാഷ് ഡിസ്‌ക്കൗണ്ട്‌, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌ക്കൗണ്ട്‌ എന്നിവയാണ് കമ്പനിയിൽ നിന്നുള്ള ദീപാവലി ഓഫറുകളിൽ ഉൾപ്പെടുന്നത്. ഡാറ്റ്സനിൽ നിന്ന് മോഡൽ തിരിച്ചുള്ള വിശദാംശങ്ങൾ ഇതാ.

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

റെഡി ഗോ

കമ്പനിയുടെ ലൈനപ്പിൽ നിന്നുള്ള എൻ‌ട്രി ലെവൽ മോഡലാണ് റെഡി ഗോ. ഹാച്ച്ബാക്കിൽ 62,000 രൂപ വരെയുള്ള ഉത്സവ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 27,000 രൂപ വരെ ക്യാഷ് ഡിസ്‌ക്കൗണ്ട്‌, വകഭേദത്തെ ആശ്രയിച്ച് 30,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌ക്കൗണ്ട്‌ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

റെഡി ഗോ ഹാച്ച്ബാക്കിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. 800 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 53.2 bhp കരുത്തിൽ 72 Nm torque ഉത്പാദിപ്പിക്കുന്നു.

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 67 bhp, 91 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുന്നു. അതേസമയം ഉയർന്ന ശേഷിയുള്ള എഞ്ചിൻ ഓപ്ഷനിൽ അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്ക് ഗിയർബോക്സ് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

ഗോ

32,000 രൂപ വരെ ഉത്സവ ആനുകൂല്യങ്ങളാണ് ഗോ ഹാച്ച്ബാക്ക് മോഡലിൽ കമ്പനി നൽകുന്നത്. 10,000 രൂപ വരെ ക്യാഷ് ഡിസ്‌ക്കൗണ്ട്‌, വകഭേദത്തെ ആശ്രയിച്ച് 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 2,000 രൂപ കോർപ്പറേറ്റ് ഡിസ്‌ക്കൗണ്ട്‌ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഡാറ്റ്സൻ ഗോ മോഡലിന് കരുത്ത് പകരുന്നത്. ഇത് 67 bhp പവറും 104 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്ക് യൂണിറ്റുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സിവിടി ട്രാൻസ്മിഷനോടുകൂടിയ ഹാച്ച്ബാക്കിന്റെ പവർ ഔട്ട്പുട്ട് 75.9 bhp-യായി ഉയർത്തി.

Most Read: ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

ഗോ പ്ലസ്

9,000 രൂപ വരെയുള്ള ഉത്സവ ആനുകൂല്യങ്ങളോടെയാണ് ഡാറ്റ്സൻ ഗോ പ്ലസ് കോംപാക്റ്റ് എം‌പി‌വിയിൽ വാഗ്ദാനം ചെയ്യുന്നത്. 7,000 രൂപ വരെ ക്യാഷ് ഡിസ്‌ക്കൗണ്ട്‌, മോഡലിനെ ആശ്രയിച്ച് 20,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 2,000 രൂപ കോർപ്പറേറ്റ് ഡിസ്‌ക്കൗണ്ട്‌ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

ഗോ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഗോ പ്ലസ് കോംപാക്റ്റ് എം‌പി‌വിക്കും കരുത്ത് പകരുന്നത്. ഗോയിൽ വാഗ്ദാനം ചെയ്യുന്ന അതേ ഗിയർ ഓപ്ഷനുകളും ഡാറ്റ്സൻ എംപിവിയിലും അതേപടി നിലനിർത്തിയിരിക്കുന്നത്.

Most Read: രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്‌ഷോപ്പുമായി മഹീന്ദ്ര

ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഡാറ്റ്സൻ

മികച്ച ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നതോടെ ഉത്സവ സീസണിൽ കമ്പനിയുടെ വിൽപ്പന വർധിപ്പിക്കാൻ ശ്രമിക്കുകയാണ് ഡാറ്റ്സൻ. നിലവിലെ വാഹന വിപണി നേരിടുന്ന മാന്ദ്യം നേരിടാൻ ഈ ഓഫറുകൾ കമ്പനികളെ സഹായിച്ചേക്കും. ഗോ, ഗോ പ്ലസ് എന്നിവയുടെ പുതുതായി അവതരിപ്പിച്ച സിവിടി വകഭേദങ്ങൾക്കും കിഴിവ് നൽകുന്നത് തീർച്ചയായും ഉപഭോക്താക്കളെ ആകർഷിക്കാൻ കാരണമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Diwali Discount Offers. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X