മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇനി പുത്തന്‍ ഫിഗൊയെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലുകളോട് പിടിച്ചുനില്‍ക്കണമെങ്കില്‍ പുത്തന്‍ ഭാവപ്പകര്‍ച്ച കൂടിയേ തീരൂ. 2019 മാര്‍ച്ചില്‍ പുത്തന്‍ ഫിഗൊ പ്രത്യക്ഷപ്പെടുന്നതോടെ ഹാച്ച്ബാക്ക് ശ്രേണിയില്‍ ശക്തമായ തിരിച്ചുവരവ് ഫോര്‍ഡ് നടത്തും.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

കഴിഞ്ഞവര്‍ഷമാണ് മാറ്റങ്ങളോടുള്ള ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് (ഫോര്‍ഡ് കാ പ്ലസ്) രാജ്യാന്തര വിപണിയില്‍ അവതരിച്ചത്. എന്നാല്‍ മോഡല്‍ ഇങ്ങോട്ടു വന്നില്ല. പകരം ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെ ആധാരമാക്കിയുള്ള ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഇന്ത്യന്‍ മണ്ണിലെത്തി.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് അടിസ്ഥാനമാവുന്ന പുത്തന്‍ ആസ്‌പൈറും കഴിഞ്ഞവര്‍ഷം രാജ്യത്ത് വരികയുണ്ടായി. എന്തായാലും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുത്തന്‍ ഫോര്‍ഡ് ഫിഗൊ മാര്‍ച്ചില്‍ വില്‍പ്പനയ്‌ക്കെത്തും. ഫോര്‍ഡ് ഫ്രീസ്റ്റൈലിലും ആസ്‌പൈറിലും കണ്ടതുപോലെ പരിഷ്‌കരിച്ച ഹണികോമ്പ് മെഷ് ഗ്രില്ല് 2019 ഫിഗൊയ്ക്കും ലഭിക്കും.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

പ്രീമിയം പകിട്ട് ഉയര്‍ത്തിപ്പിടിച്ചായിരിക്കും ഫിഗൊയെ കമ്പനി അവതരിപ്പിക്കുക. പുറംമോടിയില്‍ ഒരുങ്ങുന്ന ക്രോം തിളക്കം കാറിന്റെ മാറ്റുകൂട്ടും. 15 ഇഞ്ച് വലുപ്പമുള്ള വലിയ അലോയ് വീലുകള്‍ വേറിട്ട ഡിസൈനായിരിക്കും ഇത്തവണ പിന്തുടരുക.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

രൂപഭാവത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കാളുപരി എഞ്ചിനില്‍ ഒരുങ്ങുന്ന പരിഷ്‌കാരങ്ങളായിരിക്കും ഹാച്ച്ബാക്കിലെ മുഖ്യാകര്‍ഷണം. ഫ്രീസ്റ്റൈലില്‍ തുടിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഫിഗൊയ്ക്കും കരുത്തുപകരും. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

ഇതിനുപുറമെ കമ്പനി പരീക്ഷിച്ചു തെളിയിച്ച 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പും ഫിഗൊയില്‍ അണിനിരക്കും. 99 bhp കരുത്തും 215 Nm torque -മാണ് ഫിഗൊ ഡീസല്‍ കുറിക്കുക. ആറു സ്പീഡായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ള മാനുവല്‍ ഗിയര്‍ബോക്സ്.

Most Read: മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

ഫിഗൊയ്ക്ക് ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവിലെ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് പുതിയ ഫിഗൊയില്‍ തുടരുമെങ്കില്‍ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മോഡലില്‍ പ്രതീക്ഷിക്കാം.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

കൂടുതല്‍ സംവിധാനങ്ങളുള്ള വിശാലമായ അകത്തളം ഫിഗൊയ്ക്ക് സമര്‍പ്പിക്കാനായിരിക്കും ഇത്തവണ ഫോര്‍ഡ് ശ്രമിക്കുക. റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ ഫിഗൊയില്‍ ഇടംപിടിക്കും.

മാറ്റങ്ങളുമായി 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് മാര്‍ച്ചില്‍

ഫോര്‍ഡിന്റെ ഏറ്റവും പുതിയ SYNC3 ടെക്‌നോളജി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഫിഗൊ S പതിപ്പിനെ നിരയില്‍ കമ്പനി പുതുക്കുമോയെന്ന് കണ്ടറിയണം.

Source: ZigWheels

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
2019 Ford Figo Facelift Launch Date Confirmed. Read in Malayalam.
Story first published: Monday, February 25, 2019, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X