ഇന്ത്യ മറന്ന എസ്‌യുവികൾ

ലോകമെമ്പാടും ഏറ്റവും ജനപ്രിയമായ വാഹന വിഭാഗങ്ങളിലൊന്നാണ് എസ്‌യുവികള്‍. ചില രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന ശ്രേണിയും എസ്‌യുവികളാണ്. വളരെ വൈകിയാണെങ്കിലും പ്രചാരത്തെലെത്തിയ മോഡലുകളാണ് എസ്‌യുവികള്‍. എന്നാല്‍ വിപണിയിലിറങ്ങി വിജയിക്കാതെ പോയ നിരവധി എസ്‌യുവി പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. അവയില്‍ നമ്മള്‍ മറന്ന ചില എസ്‌യുവികളെ പരിചയപ്പെടാം

ഇന്ത്യ മറന്ന എസ്‌യുവികൾ

ടാറ്റാ സഫാരി

സഫാരി ഡീസല്‍ എഞ്ചിന്‍ പതിപ്പാണ് വില്‍ക്കുന്നതെന്ന് തോന്നിയിരുന്നെങ്കിലും പെട്രോള്‍ എഞ്ചിനില്‍ സഫാരിയെടാറ്റ വിപണിയിലെത്തിച്ചിരുന്നു. 2000 ത്തിന്റെ തുടക്കത്തിലാണ് കമ്പനി സഫാരിയെ വില്‍പ്പനക്കെത്തിച്ചത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 135 bhp കരുത്താണ് വാഹനം ഉത്പാദിപ്പിച്ചിരുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിച്ചിരുന്ന 90 bhp കരുത്തിനേക്കാള്‍ ശക്തമായിരുന്നു സഫാരിയുടെ പെട്രോള്‍ എഞ്ചിന്‍. ഇന്ധനക്ഷമതയില്ലായ്മ പെട്രോള്‍ പതിപ്പ് സഫാരിയുടെ അന്ത്യത്തിലേക്ക് നയിച്ചു.

ഇന്ത്യ മറന്ന എസ്‌യുവികൾ

ടാറ്റ സിയറ

ആളുകള്‍ മറന്നു തുടങ്ങിയ മറ്റൊരു എസ്‌യുവിയാണ് ടാറ്റയുടെ തന്നെ വാഹനമായ സിയറ. രണ്ട് ഡോറുകള്‍, എക്‌സ്റ്റീരിയല്‍ സ്‌റ്റെലിംഗ്, ഇന്റീറിയറുകളിലെ സവിശേഷതകള്‍ തുടങ്ങീ ആകര്‍ഷണീയമായ ഒട്ടേറെ ഘടകങ്ങള്‍ സിയറയിലുണ്ടായിരുന്നു. കൂടാതെ പവര്‍ വിന്‍ഡോകള്‍, പവര്‍ സ്റ്റിയറിംഗ്, സെന്റ്രല്‍ എസി തുടങ്ങിയവ ആദ്യം കാണപ്പെട്ടതും സിയറയിലായിരുന്നു. 2.0 ലിറ്റര്‍ ഇന്‍ഡയറക്ട് ഇന്‍ജക്ഷന്‍ ഡീസല്‍ എഞ്ചിനായിരുന്നു വാഹനത്തിന് കരുത്ത് നല്‍കിയിരുന്നത്. പരമാവധി 68 bhp കരുത്തില്‍ 110 Nm torque ഉം സിയറ ഉത്പാദിപ്പിച്ചിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഹിന്ദുസ്ഥാന്‍ ട്രെക്കര്‍

അമ്പാസിഡര്‍ ശ്രേണി നിരവധി മോഡലുകള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പരീക്ഷണങ്ങളിലൊന്നായിരുന്നു ട്രക്കര്‍. തികച്ചും പരുക്കന്‍ വാഹനമായ ട്രെക്കറിന് അമ്പാസിഡറിന്റെ 1.5 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. 39 bhp കരുത്തും 80 Nm torque ഉം മാത്രമാണ് വാഹനം സൃഷ്ടിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പുറത്തിറക്കി. അതില്‍ 51 bhp കരുത്തില്‍ 106 Nm torque ഉം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മഹീന്ദ്രയുടെ വാഹനങ്ങളോട് കിടപിടിക്കാന്‍ ട്രെക്കറിന് സാധിച്ചില്ല.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഷെവര്‍ലെ ക്യാപ്റ്റിവ

ഷെവര്‍ലെ ക്യാപ്റ്റിവ ഒരു വലിയ എസ്‌യുവിയായിരുന്നു. ഇപ്പോള്‍ നിര്‍ത്തലാക്കിയ ഷെവര്‍ലെയുടെ ഇന്ത്യയിലെ പ്രധാന വാഹനം കൂടിയായിരുന്നു ഇത്. പ്രീമിയം എസ്‌യുവിക്ക് 2.2 ലിറ്റര്‍ VCDi ടര്‍ബോ എഞ്ചിനായിരുന്നു ഉണ്ടായിരുന്നത്. ക്രൂസിന്റെ അതേ എഞ്ചിനായിരുന്നു ഈ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരുന്നത്. 184 bhp കരുത്തില്‍ 424 Nm torque ഉം ക്യാപ്റ്റീവ സൃഷ്ടിച്ചിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഷെവര്‍ലെ ട്രെയ്ല്‍ബ്ലേസര്‍

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡോവര്‍ എന്നീ വാഹനങ്ങളുടെ എതിരാളിയായിരുന്നു ഷെവര്‍ലെ ട്രെയ്ല്‍ബ്ലേസര്‍. 2.8 ലിറ്റര്‍ ഭീമന്‍ ഡീസല്‍ എഞ്ചിനായിരുന്നു വാഹനത്തിനുണ്ടായിരുന്നത് . 197 bhp കരുത്തില്‍ 500 Nm torque ആയിരുന്നു ട്രെയ്ല്‍ബ്ലേസര്‍ സൃഷ്ടിച്ചിരുന്നത്. ഈ ശ്രേണിയിലെ ഏറ്റവും കരുത്തേറിയ വാഹനം കൂടിയായിരുന്നു ഷെവര്‍ലെയുടെ വാഹനം.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഷെവര്‍ലെ ഫോറസ്റ്റര്‍

വാഹന വിപണിയില്‍ ഏറ്റവും കൂടുല്‍ മോഡലുകളിറക്കുകയും പരാജയപ്പെടുകയും ചെയ്ത നിരയില്‍ ഒന്നാം സ്ഥാനത്താണ് ഷെവര്‍ലെ. ആ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു വാഹനമാണ് ഫോറസ്റ്റര്‍. ബോക്‌സര്‍ എഞ്ചിനുള്ള കരുത്തനായ വാഹനമായിരുന്നെങ്കിലും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഫോറസ്റ്ററിനു സാധിക്കാതെ പോയി.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഹ്യുണ്ടായി ടെറാക്കന്‍

ഹ്യുണ്ടായുടെ ഇന്ത്യയിലെ പ്രധാന മോഡലുകളിലൊന്നായിരുന്നു ടെറാക്കന്‍. അക്കാലത്ത് വിപണിയില്‍ വില്‍പ്പനക്കെത്തിയ ഏറ്റവും വലിപ്പം കൂടിയ എസ്യുവിയായിരുന്നു ഇത്. 2.9 ലിറ്റര്‍ എഞ്ചിനില്‍ 149 bhp കരുത്തും 343 Nm torque ഉം ടെറാക്കന്‍ ഉത്പാദിപ്പിച്ചിരുന്നു. 4x4 പതിപ്പും വാഹനത്തിന്റെ സവിശേഷതയായിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഹ്യുണ്ടായി ട്യൂസണ്‍

ആദ്യ തലമുറയില്‍പെട്ട ട്യൂസണെ വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഹ്യുണ്ടായി വിപണിയിലെത്തിച്ചത്. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ട്യൂസണ് കമ്പനി നല്‍കിയത്. 120 bhp കരുത്തില്‍ 270 Nm ടോര്‍ക്ക് വാഹനം സൃഷ്ടിച്ചിരുന്നു. 4x4 ഡ്രൈവിംഗും ട്യൂസണ്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

മാരുതി ഗ്രാന്‍ഡ് വിറ്റാര XL7

മാരുതിയുടെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു എസ്‌യുവി ശ്രേണിയില്‍പെട്ട ഗ്രാന്‍ഡ് വിറ്റാര XL7 എന്ന വാഹനം. 2.8 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനാണ് ഗ്രാന്‍ഡ് വിറ്റാര XL7 പ്രത്യേകത. 168 bhp കരുത്തില്‍ 236 Nm torque വാഹനം സൃഷ്ടിച്ചിരുന്നു. ഫോര്‍വീല്‍ ഡ്രൈവും ഗ്രാന്‍ഡ് വിറ്റാര XL7 വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

മാരുതി ഗ്രാന്‍ഡ് വിറ്റാര

ഗ്രാന്‍ഡ് വിറ്റാര XL7 പിന്‍വലിച്ച് 2.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനുള്ള ഗ്രാന്‍ഡ് വിറ്റാര എന്ന പുതിയ കുഞ്ഞന്‍ എസ്‌യുവി പതിപ്പിനെ മാരുതി അവതരിപ്പിച്ചു. 164 bhp കരുത്തില്‍ 225 Nm torque ഉം ആണ് വാഹനം ഉത്പാദിപ്പിച്ചിരുന്നത്. ഈ മോഡലും 4x4 പതിപ്പിലായിരുന്നു വിപണിയിലെത്തിയിരുന്നത്.

ഇന്ത്യ മറന്ന എസ്‌യുവികൾ

മഹീന്ദ്ര ഇന്‍വേഡര്‍

ഏറ്റവും വിറ്റഴിക്കപ്പെടുന്ന ബൊലേറോയ്ക്ക് മറ്റൊരു രൂപം നല്‍കി മഹീന്ദ്ര അവതരിപ്പിച്ച വാഹനമാണ് ഇന്‍വേഡര്‍. ഓഫ് റോഡ് പ്രേമികളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ വാഹനത്തെ വിപണിയിലെത്തിച്ചത്. 2.5 ലിറ്റര്‍ എഞ്ചിനായിരുന്നു ഇന്‍വേഡറിന്റെ പ്രത്യേകത. 63 bhp കരുത്തില്‍ 177 Nm torque ഉം വാഹനം സൃഷ്ടിച്ചിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

മഹീന്ദ്ര ലെജന്‍ഡ്

ഇന്‍വേഡറിന്റെ അതേ ശ്രേണിയില്‍ ഉള്‍പ്പെടുന്ന വാഹനം തന്നെയായിരുന്നു ലെജന്‍ഡും. വില്ലിസ് ജീപ്പിനെ അടിസ്ഥാനമാക്കിയായിരുന്നു ലെജന്‍ഡിന്റെ നിര്‍മ്മാണവും. ഥാറിന്റെ മുന്‍ഗാമി എന്നു വേണമെങ്കിലും ലെജന്‍ഡിനെ കണക്കാക്കാം. 2.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനില്‍ 58 bhp കരുത്ത് മാത്രമാണ് വാഹനം ഉത്പാദിപ്പിച്ചിരുന്നത്.

ഇന്ത്യ മറന്ന എസ്‌യുവികൾ

പ്രീമിയര്‍ റിയോ

ഇന്ത്യയിലെ ആദ്യത്തെ സബ് ഫോര്‍ മീറ്റര്‍ കോംപാക്ട് എസ്‌യുവിയാണ് പ്രീമിയര്‍ റിയോ. ചുരുക്കി പറഞ്ഞാല്‍ നിലവിലെ ജനപ്രിയ എസ്‌യുവി വിഭാഗത്തിന് തുടക്കമിട്ടത് റിയോ ആയിരുന്നു. 1.2 ലിറ്റര്‍, 1.3 ലിറ്റര്‍ എന്നീ രണ്ട് എഞ്ചിന്‍ പതിപ്പുകളില്‍ വാഹനം ലഭ്യമായിരുന്നു. പിന്നീട് ഫിയറ്റ് മള്‍ട്ടിജെറ്റ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനും റിയോയ്ക്ക് ലഭ്യമാക്കിയിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

സാങ്‌യോങ് റെക്‌സ്റ്റണ്‍

ദക്ഷിണകൊറിയന്‍ നിര്‍മ്മാതാക്കളായ സാങ്‌യോങിനെ മഹീന്ദ്ര വാങ്ങിയതിനു ശേഷം ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലാണ് റെക്‌സ്റ്റണ്‍. ഏഴ് സീറ്ററായ വാഹനത്തിന് 2.7 ലിറ്റര്‍ എഞ്ചിനായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വിപണിയില്‍ ആവശ്യക്കാരില്ലാതെ വന്നതോടെ റെക്‌സ്റ്റണ്‍ നിര്‍ത്തലാക്കുകയും ചെയ്തു.

ഇന്ത്യ മറന്ന എസ്‌യുവികൾ

റെനോ കൊലിയോസ്

റെനോയുടെ ആദ്യ എസ്‌യുവി വാഹനമാണ് കൊലിയോസ്. എന്നാല്‍ വിപണിയില്‍ വാഹനം തീര്‍ത്തും പരാജയമായിരുന്നു. 4x2 മാനുവല്‍ 4x2 ഓട്ടോമാറ്റിക്ക്, 4x4 ഓട്ടോമാറ്റിക്ക് എന്നീ മൂന്ന് മോഡലുകളില്‍ വാഹനം ലഭ്യമായിരുന്നു. 2.0 ലിറ്റര്‍ എ്ഞ്ചിനില്‍ 170 bhp കരുത്തും 360 Nm torque ഉം വാഹനം ഉത്പാദിപ്പിച്ചിരുന്നു.

ഇന്ത്യ മറന്ന എസ്‌യുവികൾ

ഫോഴ്‌സ് വണ്‍

അമിതാഭ് ബച്ചന്‍ എന്ന വലിയ ബ്രാന്‍ഡ് അംബാസഡര്‍ ഫോഴ്‌സിന് ഉണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ വാഹന വിപണയില്‍ വ്യക്തമായ ചലനം സൃഷ്ടിക്കുന്നതില്‍ ഫോഴ്‌സ് വണ്‍ പരാജയപ്പെട്ടു. ഫോര്‍സിന്റെ ഒരു യഥാര്‍ത്ഥ ഫാമിലി എസ്‌യുവിയായിരുന്നു ഈ വാഹനം. പഴയ തലമുറയില്‍പെട്ട് ഫോര്‍ഡ് എന്‍ഡവറിനെ അടിസ്ഥാനമാക്കിയുള്ള വാഹനം കൂടിയായിരുന്നു ഇത്. 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനില്‍ 139 bhp കരുത്തും 321 Nm torque ഉം സൃഷ്ടിക്കുമായിരുന്നു ഫോഴ്‌സ് വണ്‍.

ഇന്ത്യ മറന്ന എസ്‌യുവികൾ

നിസാന്‍ എക്‌സ്-ട്രയല്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാനില്‍ നിന്നുമുള്ള ആദ്യത്തെ എസ്‌യുവിയായിരുന്നു എക്‌സ്-ട്രയല്‍. സണ്‍റൂഫ് ഉള്‍പ്പടെയുള്ള ഒട്ടേറെ സവിശേഷതകളുടെ നീണ്ടനിരയുമായാണ് എക്‌സ്-ട്രയല്‍ വിപണിയിലെത്തിയത്. 2 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇത് 150 bhp കരുത്തില്‍ 320 Nm torque ഉദ്പാദിപ്പിച്ചിരുന്നു.

Source: 3,7,9,11

Most Read Articles

Malayalam
English summary
Forgotten SUVs of India. read more malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X