ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതുതലമുറ അമേസിനെ ഹോണ്ട അനാവരണം ചെയ്തത്. തുടര്‍ന്ന് മെയ് മാസം പുതിയ വേഷത്തില്‍ കാര്‍ വില്‍പ്പനയ്‌ക്കെത്തി. അവതരിച്ച നാള്‍തൊട്ട് അമേസ് ഹിറ്റാണ്. സിറ്റി, WR-V, ജാസ്സ് മോഡലുകളെ വില്‍പ്പനയില്‍ പിന്നിലാക്കാന്‍ അമേസിന് സമയമേറെ വേണ്ടിവന്നില്ല. നിലവില്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള കാറാണ് അമേസ്.

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

ഇതുവരെ മോഡലിന്റെ S, V ഇടത്തരം വകഭേദങ്ങളില്‍ മാത്രമാണ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങിയത്. എന്നാല്‍ ഇപ്പോള്‍, അമേസ് സിവിടി മോഡലുകള്‍ക്ക് പ്രചാരം കൂടുന്നത് കണ്ട് ഏറ്റവും ഉയര്‍ന്ന VX വകഭേദത്തിനും ഹോണ്ട സിവിടി പതിപ്പ് കൊണ്ടുവന്നിരിക്കുകയാണ്. 8.56 ലക്ഷം രൂപ വിലയില്‍ അമേസ് VX സിവിടി പെട്രോള്‍ വിപണിയില്‍ പുറത്തിറങ്ങി. അമേസ് VX സിവിടി ഡീസല്‍ മോഡല്‍ 9.56 ലക്ഷം രൂപ വില കുറിക്കും.

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

ഒരുപിടി പുത്തന്‍ സവിശേഷതകളുമായാണ് അമേസ് VX സിവിടി മോഡലുകള്‍ വിപണിയില്‍ എത്തുന്നത്. 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ പതിപ്പിന്റെ മാറ്റുകൂട്ടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

ഇന്‍ബില്‍ട്ട് ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, IR റിമോട്ട് കണ്‍ട്രോള്‍, യുഎസ്ബി പോര്‍ട്ട്, പിന്‍ ക്യാമറ, പിഞ്ച് ഗാര്‍ഡുള്ള ഡ്രൈവര്‍ സൈഡ് വണ്‍ ടച്ച് അപ്പ് വിന്‍ഡോ എന്നിങ്ങനെ നീളും അമേസ് VX സിവിടി വിശേഷങ്ങള്‍. കര്‍ശനമാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും വേഗ മുന്നറിയിപ്പ് സംവിധാനവും പുതിയ പതിപ്പില്‍ അടിസ്ഥാന ഫീച്ചറുകളാണ്.

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിങ് ഡോര്‍ ലോക്ക് തുടങ്ങിയ സജ്ജീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറില്‍ ആദ്യം മുതല്‍ക്കെയുണ്ട്. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റാണ് അമേസ് പെട്രോളില്‍. എഞ്ചിന് 89 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

മറുവശത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 99 bhp കരുത്തും 200 Nm torque -മാണ് കുറിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരുന്നു ഇതുവരെ. ഇപ്പോള്‍ സിവിടി ഗിയര്‍ബോക്‌സും അമേസ് VX -ല്‍ തിരഞ്ഞെടുക്കാം.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

E, S, V, VX എന്നിങ്ങനെ നാലു വകഭേദങ്ങളാണ് അമേസിലുള്ളത്. ഇതില്‍ S, V, VX വകഭേദങ്ങളില്‍ ഓട്ടോമാറ്റിക് സിവിടി ഗിയര്‍ബോക്‌സ് ലഭ്യമാണ്. വിപണിയിലെത്തി 11 മാസത്തിനകം 85,000 -ത്തില്‍പ്പരം അമേസ് യൂണിറ്റുകള്‍ കമ്പനി വിറ്റുകഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ടയുടെ ആകെ വില്‍പ്പനയില്‍ 46 ശതമാനവും കോമ്പാക്ട് സെഡാന്‍ അമേസിന്റെ സംഭാവനയാണ്.

ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ടാറ്റ ടിഗോര്‍, ഫോര്‍ഡ് ആസ്‌പൈര്‍ തുടങ്ങിയ മോഡലുകളുമായാണ് ഹോണ്ട അമേസിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda #new launch
English summary
Honda Amaze VX CVT Launched In India. Read in Malayalam.
Story first published: Tuesday, April 23, 2019, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X