ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

പ്രീമിയം സെഡാന്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിച്ച് ഹോണ്ട സിവിക്. സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകള്‍ വാഴുന്ന സെഡാന്‍ ലോകത്താണ് സിവിക്കിലൂടെ ഹോണ്ട സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

2019 ഒക്ടോബര്‍ മാസത്തെ പ്രീമിയം സെഡാന്‍ ശ്രേണിയിലെ വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ സിവിക്ക് തന്നെയെന്നാണ് റിപ്പോര്‍ട്ട്. 436 യൂണിറ്റുകളുടെ വില്‍പ്പനയാണ് സിവിക്കിന് ലഭിച്ചത്. 30 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

2019 സെപ്തംബറില്‍ 336 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. മാര്‍ച്ചില്‍ വിപണിയില്‍ എത്തിയ മോഡലില്‍ ഇതുവരെ 4,375 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ മാസത്തില്‍ തന്നെ 2,200 യൂണിറ്റുകളാണ് നിരത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

നീണ്ട ഏഴുവര്‍ഷത്തിന് ശേഷമാണ് അഞ്ച് സീറ്റര്‍ സെഡാന്‍ മോഡലിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിക്കുന്നത്. ഹോണ്ടയുടെ എല്ലാം വാഹനങ്ങളെയും പോലെ തന്നെ സൗന്ദര്യത്തിനും സൗകര്യത്തിനും പ്രാധാന്യം നല്‍കിയാണ് പത്താം തലമുറ സിവികും വിപണിയില്‍ എത്തുന്നത്.

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

കാഴ്ചയില്‍ കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം കൈവരിച്ചാണ് പുതിയ സിവിക് എത്തിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയില്‍ ലാമ്പ്, പുതുക്കിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗെത്തയും മനോഹരമാക്കുന്നു.

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്ക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവയാണ് സിവികിന്റെ അകത്തളത്തിലെ സവിശേഷതകള്‍.

Most Read: ഹോണ്ട സിറ്റി ബിഎസ്-VI പതിപ്പിന്റെ പ്രാരംഭ വില 10.22 ലക്ഷം രൂപ

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എബിഎസ് എന്നീവയാണ് വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍.

Most Read: പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

1.8 ലിറ്റര്‍ i-VTEC പെട്രോള്‍, 1.6 ലിറ്റര്‍ i-VTEC ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് സിവിക് എത്തുന്നത്. പെട്രോള്‍ എന്‍ജിന് 139 bhp കരുത്തും 174 Nm torque ഉം സൃഷ്ടിക്കും.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ഒക്ടോബറില്‍ പ്രീമിയം സെഡാന്‍ ശ്രേണിയിലെ താരം ഹോണ്ട സിവിക്

ഡീസല്‍ എന്‍ജിന്‍ 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് രണ്ടിലുമുള്ളത്. 2018 ഓട്ടോ എക്സ്പോയിലാണ് പുതിയ സിവിക് വരുന്നുണ്ടെന്ന കാര്യം ഹോണ്ട വെളിപ്പെടുത്തിയത്.

Most Read Articles

Malayalam
English summary
Honda Civic tops the premium sedan sales chart in October. Read more in Malayalam
Story first published: Wednesday, November 20, 2019, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X