പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

ഒരുപിടി പുതിയ മോഡലുകളെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. അധികം വൈകാതെ തന്നെ മോഡലുകളെല്ലാം തന്നെ നിരത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

മഹീന്ദ്ര ഥാറിനൊപ്പം ഏറെ പ്രതീക്ഷയോടെയാണ് പുതുതലമുറ സ്‌കോര്‍പ്പിയോയുടെയും വരവ് വിപണി കാത്തിരിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നിരുന്നു. പിറവി മുതല്‍ പകിട്ട് ഒട്ടും ചോര്‍ന്നുപോകാത്ത വാഹനമാണ് സ്‌കോര്‍പ്പിയോ. മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ എസ്‌യുവി എന്നുവേണം പറയാന്‍.

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

ഇപ്പോഴിതാ വാഹനം സംബന്ധിച്ച് പുതിയൊരു വാര്‍ത്തയും വീഡിയോയും പുറത്തുവന്നിരിക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടെ സ്‌കോര്‍പ്പിയോ തീപിടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വിപണിയില്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിനിടെയാണ് തീപിടിച്ചിരിക്കുന്നത്.

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

ചെന്നൈയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കുകകള്‍ ഒന്നും കൂടാതെ രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

പരീക്ഷണ ഓട്ടത്തിനിടെ കാറിന്റെ എഞ്ചിന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട് ഡ്രൈവര്‍ വാഹനം റോഡിന്റെ ഒരുവശത്തേക്ക് മാറ്റി നിര്‍ത്തി ഇറങ്ങി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഹായത്തിന് ആളുകള്‍ എത്തുന്നതിന് മുന്‍പ് തന്നെ വാഹനം പൂര്‍ണമായും കത്തിനശിച്ചു.

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

ഥാറിനൊപ്പം തന്നെ പുതുതലമുറ സ്‌കോര്‍പ്പിയോയും 2020 -ല്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര അവതരിപ്പിക്കും. പുതിയ പ്ലാറ്റ്ഫോമിലാകും സ്‌കോര്‍പ്പിയോ വിപണിയില്‍ എത്തുന്നത്. മഹീന്ദ്ര ഥാറിന് അടിസ്ഥാനമൊരുക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയിലാണ് പുതിയ സ്‌കോര്‍പിയോയും ഒരുങ്ങുന്നത്.

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുന്നതും പുതിയ സ്‌കോര്‍പിയോയുടെ പ്രത്യേകതകളിലൊന്നാണ്. വലിയ ഡോറുകള്‍, വീതിയേറിയ ഷോള്‍ഡര്‍ ലൈന്‍, ഹാച്ച്‌ഡോറിലേക്ക് കയറിനില്‍ക്കുന്ന ടെയില്‍ ലാമ്പുകള്‍, പിറകിലെ വലിപ്പമേറിയ ബമ്പര്‍ എന്നിവയും പുതിയ സ്‌കോര്‍പിയോയിലെ സവിശേഷതകളാണ്.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

അതേസമയം അകത്തളം സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും മുന്‍മോഡലുകളെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വീല്‍ബേസ് ഉയര്‍ത്തിയായിരിക്കും സ്‌കോര്‍പിയോ എത്തുന്നത്. വീല്‍ബേസ് കൂടുന്നതിന്റെ ഭാഗമായി ലെഗ്‌റൂം ഉയരുന്നതിനൊപ്പം തന്നെ ഇന്റീരിയര്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമായേക്കും.

Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

2020 ഏപ്രില്‍ മാസത്തോടെ ബിഎസ് VI നിര്‍ബന്ധമാക്കുന്നതോടെ, ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ സ്‌കോര്‍പിയോയുടെ കരുത്ത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും.

Most Read: ചേതക് ഇലക്ട്രിക്കിനെ പൂനെയില്‍ അവതരിപ്പിച്ച് ബജാജ്

പരീക്ഷണ ഓട്ടത്തിനിടെ തീപിടിച്ച് 2020 മഹീന്ദ്ര സ്‌കോര്‍പ്പിയോ -വീഡിയോ

ആദ്യഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലായിരിക്കും എത്തുക. ഒട്ടോമാറ്റിക് പിന്നാലെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച് ഒരു സൂചനയും കമ്പനി നല്‍കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Scorpio Catches Fire While Undergoing Road Tests. Read more in Malayalam.
Story first published: Friday, November 15, 2019, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X