ഇന്ത്യന്‍ എസ്‌യുവി വിപണിയിലേക്ക് ഹോണ്ട HR-V കൂടി, ഈ വര്‍ഷം വിപണിയില്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇടത്തരം ശ്രേണിയിപ്പെട്ട അഞ്ച് സീറ്റര്‍ എസ്‌യുവിയാണ് HR-V. നിരവധി രാജ്യങ്ങളില്‍ ഇതിനകം ഹോണ്ട HRV വില്‍പ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്നതെയുള്ളൂ ഈ അഞ്ച് സീറ്റര്‍ എസ്‌യുവി. പോയ വര്‍ഷം ഓഗസ്റ്റിലാണ് HR-V എസ്‌യുവി ഇന്ത്യയിലെത്തുമെന്നുള്ള വാര്‍ത്ത പുറത്തുവന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് HR-V ഉടന്‍ തന്നെ ഇന്ത്യ തേടിയെത്തുമെന്നാണ്. അടുത്തിടെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത ഡീലര്‍മാര്‍ക്ക് മാത്രം HR-V എസ്‌യുവിയെ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഹോണ്ട.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് HR-V എസ്‌യുവിയെ ഹോണ്ട അവതരിപ്പിച്ചത്. എന്നാല്‍, HR-V എസ്‌യുവിയുടെ വില താരതമ്യേന കൂടുതലായതിനാല്‍ അന്ന് ഇന്ത്യന്‍ വിപണിയെ ഒഴിവാക്കുകയായിരുന്നു ഹോണ്ട. എന്നാലിപ്പോള്‍ കാലം മാറി.
Most Read:ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന പ്രചാരം മറ്റു വിപണികളില്‍ ലഭിക്കുന്നുണ്ടെയെന്ന് തന്നെ സംശയമാണ്. എസ്‌യുവി വിപണിയില്‍ 15 മുതല്‍ 20 ലക്ഷം രൂപ വില വരുന്ന ശ്രേണിയില്‍ നിരവധി പേരാണ് ഇന്ന് മത്സരിക്കാനുള്ളത്.

നിലവിലുള്ള ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നിവര്‍ക്ക് പുറമെ എംജി ഹെക്ടര്‍, സിട്രണ്‍ A5 എയര്‍ക്രോസ് എന്നീ നവാഗതരുമുണ്ട്. മറ്റ് ശ്രേണികളെയപേക്ഷിച്ച് കടുത്ത മത്സരമാണ് എസ്‌യുവി ശ്രേണിയിലുള്ളത്. ഈ വര്‍ഷത്തെ ദിവാലിയോടനുബന്ധിച്ചായിരിക്കും HR-V എസ്‌യുവിയെ ഹോണ്ട ഇന്ത്യയിലെത്തിക്കുക.

ടാറ്റ ഹാരിയറിനും ഹ്യുണ്ടാി ക്രെറ്റയ്ക്കും ഇടയിലായിരിക്കും പുതിയ ഹോണ്ട HR-V സ്ഥാനം പിടിക്കുക. 12-18 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയില്‍ HR-V -യുടെ വില. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനായിരിക്കും എസ്‌യുവിയില്‍ ഉണ്ടാവുക.

ഇത് ഹോണ്ട സിറ്റിയിലേതിന് സമാനമായ പ്രകടനക്ഷമതയുള്ളതായിരിക്കും. മറുഭാഗത്ത് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം കുറിക്കുന്നതായിരിക്കും. ആറ് സ്പീഡായിരിക്കും എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.
Most Read:കരിസ്മയുടെ പിൻഗാമിയാവാൻ ഹീറോ HX200R, അടുത്ത മാസം വിപണിയിൽ

യൂറോപ്യന്‍ വിപണിയിലുണ്ടായിരുന്ന HR-V -യെ പോയ വര്‍ഷം ഹോണ്ട പരിഷ്‌കരിച്ചിരുന്നു. നവീകരിച്ച ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കി ബമ്പര്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ എന്നിവയാണ് HR-V എസ്‌യുവിയിലെ സവിശേഷതകള്‍.

പിന്നില്‍ ക്രോം ബാറോട് കൂടിയ പുതിയ ടെയില്‍ഗേറ്റ് ലഭിച്ചിട്ടുണ്ട്. 17 ഇഞ്ചാണ് എസ്‌യുവിയിലെ അലോയ് വീലുകള്‍. എട്ട് നിറപ്പതിപ്പുകളിലാണ് പുതിയ ഹോണ്ട HR-V എസ്‌യുവി ലഭ്യമാവുന്നത്. 2019 ഹോണ്ട HR-V -യുടെ ഇന്റീരിയറിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ പുതിയ സുരക്ഷ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും പുതിയ ഹോണ്ട HR-V എത്തുക.
Source: ICN


Click it and Unblock the Notifications








