ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍. മാഗ്ന വകഭേദത്തില്‍ മാത്രം അവതരിക്കുന്ന പുതിയ ഗ്രാന്‍ഡ് i10 സിഎന്‍ജി മോഡലിന് 6.39 ലക്ഷം രൂപയാണ് ഷോറൂം വില. അതായത് സാധാരണ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് സിഎന്‍ജി പതിപ്പിന് 67,000 രൂപ കൂടുതല്‍.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് സിഎന്‍ജി കിറ്റ് കാറില്‍ ഒരുങ്ങുക. 1.2 ലിറ്റര്‍ VTVT പെട്രോള്‍ എഞ്ചിന് സിഎന്‍ജി കിറ്റിന്റെ പിന്തുണ ലഭിക്കും. 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. സിഎന്‍ജിയിലോടുമ്പോള്‍ കരുത്തുത്പാദനം 66 bhp - 98 Nm torque എന്ന കണക്കിന് നിജപ്പെടും.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

ഇതുവരെ ടാക്‌സി കാര്‍ വിപണിയില്‍ മാത്രമായിരുന്നു ഗ്രാന്‍ഡ് i10 സിഎന്‍ജി ലഭ്യമായത്. എന്നാല്‍ ഇനി സ്വകാര്യ കാര്‍ ഉപഭോക്താക്കള്‍ക്കും ഗ്രാന്‍ഡ് i10 സിഎന്‍ജി വാങ്ങാമെന്ന് ഹ്യുണ്ടായി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ദില്ലി, മുംബൈ, പൂനെ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ ഗ്രാന്‍ഡ് i10 സിഎന്‍ജിയെ ഹ്യുണ്ടായി വില്‍ക്കുകയുള്ളൂ.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗൊ കാറുകളുമായാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -ന്റെ മത്സരം. സ്വിഫ്റ്റിലും ഫിഗൊയിലും സിഎന്‍ജി പതിപ്പ് ഇതുവരെ വന്നിട്ടില്ല. ഇന്ധനച്ചിലവ് കുറഞ്ഞ മാര്‍ഗ്ഗമന്വേഷിക്കുന്ന ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ഗ്രാന്‍ഡ് i10 സിഎന്‍ജിക്ക് കഴിയുമെന്ന് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഡീസല്‍ കാറുകള്‍ക്ക് വില ഉയരാനിരിക്കെ കൂടുതല്‍ ആളുകള്‍ സിഎന്‍ജി മോഡലുകളെ കുറിച്ച് ചിന്തിച്ചുതുടങ്ങുമെന്നാണ് പൊതു വിലയിരുത്തല്‍. മാരുതിയെ പോലെ ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായി നിര്‍ത്തുമെന്ന് ഹ്യുണ്ടായി പറഞ്ഞിട്ടില്ല.

Most Read: വാഗണ്‍ആറിനെ ഏഴു സീറ്റര്‍ എംപിവിയാക്കാന്‍ മാരുതി, ജൂലായില്‍ വിപണിയില്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

എന്നാല്‍ ചെറു കാറുകളുടെ ഡീസല്‍ മോഡലുകള്‍ പിന്‍വലിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി തീരുമാനിച്ചേക്കും. നിലവില്‍ 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റ് ഗ്രാന്‍ഡ് i10 -ല്‍ തുടിക്കുന്നുണ്ട്. എന്നാല്‍ 2020 ഏപ്രിലിന് ശേഷം ഗ്രാന്‍ഡ് i10 ഡീസല്‍ മോഡല്‍ ഹ്യുണ്ടായി നിരയിലുണ്ടാവാന്‍ സാധ്യത തീരെയില്ല.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

ഒരുപക്ഷെ ഡീസല്‍ പതിപ്പിനെ പിന്‍വലിക്കുന്നതിന്റെ തയ്യാറെടുപ്പാവാം സ്വകാര്യ കാര്‍ വിപണിയില്‍ പുതിയ പെട്രോള്‍ - സിഎന്‍ജി മോഡലുമായുള്ള ഹ്യുണ്ടായിയുടെ രംഗപ്രവേശം. ഇതേസമയം, ഈ വര്‍ഷാസാനം പുതിയ ഗ്രാന്‍ഡ് i10 -നെ വിപണിയില്‍ പുറത്തിറക്കാനുള്ള നടപടികളും അണിയറയില്‍ ഹ്യുണ്ടായി തുടങ്ങിക്കഴിഞ്ഞു.

Most Read: വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

ഡിസൈനില്‍ അടിമുടി പരിഷ്‌കാരങ്ങളോടെയാകും പുതുതലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 വില്‍പ്പനയ്ക്ക് വരിക. അടുത്തവര്‍ഷം അവതരിക്കാനിരിക്കുന്ന പുത്തന്‍ എക്‌സെന്റ് ഘടകങ്ങള്‍ ഗ്രാന്‍ഡ് i10 -ല്‍ പ്രതീക്ഷിക്കാം. എന്നാല്‍ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ കാറിന്റെ വില കൂടുമെന്ന കാര്യമുറപ്പാണ്.

Most Read Articles

Malayalam
English summary
Hyundai Grand i10 CNG Launched In India. Read in Malayalam.
Story first published: Wednesday, May 8, 2019, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X