ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

2019 മേയ് 21 -നാണ് ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ കോമ്പാക്ട് എസ്‌യുവിയായ വെന്യുവിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. 6.50 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ആരംഭിക്കുന്ന വാഹനം വിപണിയില്‍ വലിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

മാരുതി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവയാണ് വിപണിയിലെ വെന്യുവിന്റെ പ്രധാന എതിരാളികള്‍. ഹ്യുണ്ടായിയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയായ വെന്യു നിര്‍മ്മാതാക്കളുടെ വാഹന ശ്രേണിയില്‍ ക്രെറ്റയ്ക്കു പിന്നിലാണ് സ്ഥാനം പിടിക്കുന്നത്.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

രാജ്യത്തെ ആദ്യ കണക്ടഡ് കാറും വെന്യുവാണ്. വിപണിയില്‍ വളരെ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന കോമ്പാക്ട് എസ്‌യുവിയുടെ ചില പോരായ്മകളും മേന്മകളും ഇവിടെ പങ്കുവയ്ക്കുന്നു.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

പോരായ്മകള്‍

വളരെ മികച്ച ഡിസൈനാണ് വാഹനത്തിന്, ഒരു കോമ്പാക്ട് എസ്‌യുവി ആണെങ്കിലും ഏത് വശത്തു നിന്ന് നോക്കിയാലും ആനുപാതിമായ ശൈലിയാണ്. എന്നാല്‍ ശ്രേണിയിലെ മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വെന്യുവിന് അത്ര വലുപ്പമില്ല.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

3995 mm നീളവും, 1770 mm വീതിയും, 1590 mm ഉയരവുമാണ് വാഹനത്തിനുള്ളത്. 2500 mm വീല്‍ബേസും വിഭാഗത്തിലെ അത്ര മികച്ചതല്ല. അതിനാല്‍ തന്നെ വാഹനത്തിന്റെ ഉള്‍വശത്തെ സ്ഥലം മറ്റു വാഹനങ്ങളേക്കാള്‍ പരിമിതമാണ്.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

വെന്യു ഒരു അഞ്ച് സീറ്റര്‍ എസ്‌യുവിയായിട്ടാണ് വരുന്നത് എങ്കിലും വാഹനത്തിന്റെ വലിപ്പക്കുറവു കാരണം പിന്‍ സീറ്റില്‍ മൂന്ന് മുതിര്‍ന്നവര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയില്ല. അതോടൊപ്പം നീളം കൂടിയ യാത്രക്കാര്‍ക്ക് വാഹനത്തിന്റെ ഉയരക്കുറവ് ഇടുങ്ങിയ ഹെഡ് റൂമും ചുരുങ്ങിയ വീല്‍ബേസ് കാലുകള്‍ സൗകര്യപ്രദമായി വെയ്ക്കാനും പ്രശ്‌നമാവും.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

ഡ്രൈവിങ്ങിനെ സംബന്ധിച്ചിടത്തോളം, വളരെ മൃദുവായ സസ്‌പെന്‍ഷനുകളാണ് വാഹനത്തിന് ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നത്.യാത്രക്കാര്‍ക്ക് ഇവ വളരെ സുഖപ്രദമായി തോന്നും, എന്നാല്‍ ഡ്രൈവിങ് സമയത്ത് കടുത്ത വളവുകളിലും, വളവുതിരിവുകളുള്ള റോഡുകളിലും ഡ്രൈവര്‍ക്കൊരു ആത്മവിശ്വാസക്കുറവും, ആശങ്കയും ഇവ സൃഷ്ടിക്കുന്നു.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

ഒട്ടും ഭാരം തോന്നിപ്പിക്കാത്ത സ്റ്റിയറിങ്ങാണ്. അതിനാല്‍ ഉയര്‍ന്ന സ്പീഡുകളില്‍ വാഹനത്തിനുമേലുള്ള നിയന്ത്രണവും ഡ്രൈവര്‍ക്കുള്ള ആത്മവിശ്വാസവും വീണ്ടും വെന്യു കുറയ്ക്കുന്നു. കൂട്ടത്തില്‍ ഉയരം കുറവാണെങ്കിലും വാഹനം തകിടം മറിയുന്ന അപകടങ്ങള്‍ കുറവല്ല.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് സാങ്കേതിക വിദ്യയോടൊപ്പമെത്തുന്ന രാജ്യത്തെ ആദ്യ കണക്ടഡ് കാറാണ് വെന്യു. നിരവധി ഫീച്ചറുകള്‍ വാഹനം പ്രധാനം ചെയ്യുന്നെങ്കിലും ഇവയില്‍ പലതും ഈ സമയത്തി തികച്ചും പുതിയതായതിനാള്‍ പലതിന്റെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ക്രമീകരിക്കാന്‍ സമയമെടുക്കും.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

സിം കാര്‍ഡ് കണക്ടഡായിട്ടുള്ള ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ വരുന്നത് എന്നാല്‍ നെറ്റുവര്‍ക്കിന്റെ സിഗ്നലിന്റെ കരുത്തിനെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ബ്ലൂ ലിങ്ക് ആപ്പ് വഴി പല കാര്യങ്ങളും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ ഇവയുടെ പ്രതികരണവും വളരെ താമസമാണ്. എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകളുമായി എത്തിയ ആദ്യ കാര്‍ എന്ന നിലയില്‍ ഭാവിയില്‍ ഭാവിയില്‍ വാഹനത്തെ കമ്പനി മെച്ചപ്പെടുത്തും എന്ന് വിശ്വസിക്കാം.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

മേന്മകള്‍

പോരായ്മകള്‍ക്കൊപ്പം മേന്മകളും വാഹനത്തിനുണ്ട്. നിര്‍മ്മാതാക്കള്‍ നല്‍കുന്ന ബ്ലൂ ലിങ്ക് കണക്ടഡിവിറ്റി സാങ്കേതികവിദ്യ നിലവില്‍ അത്ര കാര്യക്ഷമമല്ലെങ്കിലും വാഹനത്തിന്റെ ലൈവ് ട്രാക്കിങ്, സ്ഥിതിവിവരങ്ങള്‍ എന്നിവയറിയാന്‍ സഹായപ്രദമാണ്.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

ഇതോടൊപ്പം 33 ഫീച്ചറുകളാണ് വാഹനം നല്‍കുന്നത്. വിഭാഗത്തില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളുമായിട്ടാണ് വെന്യു എത്തുന്നത്. വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ്, പിന്‍ ഏ.സി വെന്റുകള്‍ എന്നിവ വിപണിയിലെ എതിരാളികളില്‍ നിന്ന് വാഹനത്തെ വേറിട്ട് നിര്‍ത്തും.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കമ്പനി നിര്‍മ്മിതമായ നാവിഗേഷന്‍ എന്നിവയടങ്ങിയ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വെന്യുവില്‍ വരുന്നത്.ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന മേന്മ.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

ആയാസരഹിതവും, വേഗമേറിയതുമായ ഗിയര്‍ഷിഫ്റ്റ് മറ്റ് എതിരാളികളില്‍ നിന്നെല്ലാം വ്യത്യസ്ഥമായി DCT ഗിയര്‍ബോക്ക്‌സ് പ്രധാനം ചെയ്യുന്നു. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ വരുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പമാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് എത്തുന്നത്.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

120 bhp കരുത്തും 172 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ എഞ്ചിന് സാധിക്കും. വളരെ നല്ല പെര്‍ഫോമെന്‍സും, സ്‌പോര്‍ടി ഫീലും, ഓടിക്കാന്‍ റസകരമായ വാഹനവുമാണ് വെന്യു.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

വളരെ സുഖപ്രദമായ മൃദുവായ സീറ്റുഖലാണ് ഹ്യുണ്ടായി വാഹനത്തിന് നല്‍കിയിരിക്കുന്നത്. കാലുകളുടെ തുടയ്ക്ക് മോശമില്ലാത്ത തരത്തിലുള്ള സപ്പോര്‍ട്ട് നല്‍കുന്ന തരത്തിലാണ് പിന്‍ സീറ്റുകളും.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

വാഹനത്തിനുള്ളില്‍ സാധനങ്ങള്‍ സ്റ്റോര്‍ ചെയ്തു വയ്ക്കാന്‍ ധാരാളം സംവിധാനങ്ങളുമുണ്ട്. ഡോറുകളിലെ സൈഡ് പോക്കറ്റ്‌സ്, മുന്‍ സീറ്റുകളുടെ പിന്നില്‍, മുന്നിലെ സെന്‍ട്രല്‍ ആര്‍മ്‌റെസ്റ്റിന് അടിയില്‍, സെന്‍ട്രല്‍ കണ്‍സോള്‍, ഗ്ലവ് ബോക്‌സ് എന്നിങ്ങനെ പല സ്റ്റോറേജ് സ്‌പെയിസുകളുണ്ട്.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

പിന്നിലെ സീറ്റുകള്‍ നിവര്‍ത്തി വയ്ക്കുമ്പോള്‍ തന്നെ 350 ലിറ്ററാണ് വെന്യുവിന്റെ ഡിക്കിയുടെ കപ്പാസിറ്റി. പിന്‍ നിര സീറ്റുകള്‍ 60:40 എന്ന ഘടനയില്‍ മടക്കാന്‍ പറ്റുന്നവയാണ്.

ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

പുറമേയും വാഹനത്തിന് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലി ലഭിക്കുന്നതിനാല്‍ മറ്റ് എതിരാളികളേക്കാള്‍ വളരെ നവീനമായ ലുക്കാണ് വാഹനത്തിന് ലഭിക്കുന്നത്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ അടങ്ങിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റ് വാഹനത്തിന് വളരെ സ്റ്റൈലിഷായ ഒരു ഭാവം നല്‍കുന്നു. പിന്നിലും ലളിതമായ ചതുരാകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് ഹ്യുണ്ടായി വെന്യുവിന് നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Disadvantages (Cons) And Advantages (Pros): Design, Features, DCT, Practicality & More. Read more Malayalam.
Story first published: Friday, August 2, 2019, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X