ഇസൂസു വി-ക്രോസിന് അഞ്ചു ലക്ഷം രൂപ ഡിസ്‌കൗണ്ട്

ഇന്ത്യയില്‍ ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ട്രക്കുകള്‍ വാങ്ങാനും ആളുകളുണ്ടെന്ന് തെളിയിച്ച മോഡലാണ് ഇസൂസു ഡി-മാക്‌സ് വി-ക്രോസ്. ഈ ജാപ്പനീസ് പിക്കപ്പ് ട്രക്കിന് ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ പ്രചാരമേറെ. വില്‍പ്പനയില്‍ ഇപ്പോഴുള്ള മാന്ദ്യം മറികടക്കാനും പഴയ സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഡി-മാക്‌സ് വി-ക്രോസിന് ഗംഭീര ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസൂസു ഡീലര്‍ഷിപ്പുകള്‍.

ഇസൂസു വി-ക്രോസിന് അഞ്ചു ലക്ഷം രൂപ ഡിസ്‌കൗണ്ട്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണില്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ഡി-മാക്‌സ് വി-ക്രോസിന് വിലക്കിഴിവ് ഒരുങ്ങുന്നു. MU-X എസ്‌യുവിക്കും അഞ്ചു ലക്ഷം രൂപയോളം ഇസൂസു ഡീലര്‍ഷിപ്പുകള്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. നിലവില്‍ 15.32 ലക്ഷം രൂപ മുതലാണ് ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് വിപണിയില്‍ വില.

ഇസൂസു വി-ക്രോസിന് അഞ്ചു ലക്ഷം രൂപ ഡിസ്‌കൗണ്ട്

ഇസൂസു MUX ആകട്ടെ 27.35 ലക്ഷം രൂപ പ്രാരംഭ വില കുറിക്കുന്നു. ഇതേസമയം, ഡി-മാക്‌സ് വി-ക്രോസിന്റെ തിരഞ്ഞെടുത്ത നിറഭേദങ്ങളില്‍ മാത്രമേ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. മോഡലിന്റെ കറുത്ത നിറഭേദം ഇതിനകം വിറ്റുതീര്‍ന്നെന്നാണ് സൂചന.

ഇസൂസു വി-ക്രോസിന് അഞ്ചു ലക്ഷം രൂപ ഡിസ്‌കൗണ്ട്

വൈറ്റ്, സില്‍വര്‍, ബ്രൗണ്‍, ഡാര്‍ക്ക് റെഡ് നിറങ്ങള്‍ ഡിസ്‌കൗണ്ടിന് അര്‍ഹമാണ്. ഡീലര്‍മാരെ അടിസ്ഥാനപ്പെടുത്തി ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. പുതിയ ഡി-മാക്‌സ് വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതു പ്രമാണിച്ചാണ് സ്റ്റോക്ക് വിറ്റഴിക്കാനുള്ള ഡീലര്‍മാരുടെ ശ്രമം.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ഇസൂസു വി-ക്രോസിന് അഞ്ചു ലക്ഷം രൂപ ഡിസ്‌കൗണ്ട്

കൂടുതല്‍ കരുത്തുള്ള 1.9 ലിറ്റര്‍ നാലു സിലിണ്ടര്‍ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലില്‍ ഇടംപിടിക്കും. ഡി-മാക്‌സ് വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി നല്‍കുമെന്നാണ് വിവരം. 164 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കാന്‍ 1.9 ലിറ്റര്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

ഇസൂസു വി-ക്രോസിന് അഞ്ചു ലക്ഷം രൂപ ഡിസ്‌കൗണ്ട്

ആറു സ്പീഡായിരിക്കും ഡി-മാക്‌സ് വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. നിലവില്‍ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മോഡലില്‍ തുടിക്കുന്നത്. 134 bhp കരുത്തും 320 Nm torque ഉം എഞ്ചിന്‍ അവകാശപ്പെടുന്നു. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എന്തായാലും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പുതുമ സമര്‍പ്പിക്കാനായി ഡി-മാക്‌സ് വി-ക്രോസിന്റെ ഡിസൈനിലും കമ്പനി ഒരുപിടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu D-Max V-Cross Gets Huge Discount. Read in Malayalam.
Story first published: Friday, June 7, 2019, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X