വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

ഇന്ത്യന്‍ വിപണിയില്‍ വലിയ വിപ്ലവങ്ങള്‍ക്ക് ഒരുക്കം കൂട്ടുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള എംജി മോട്ടോര്‍. ഇന്റര്‍നെറ്റ് കാറായി അഞ്ചു സീറ്റര്‍ ഹെക്ടര്‍ വൈകാതെ അവതരിക്കും. ടാറ്റ ഹാരിയറും ജീപ്പ് കോമ്പസുമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയില്‍ ഹെക്ടറിനായി കമ്പനി ഇടമൊരുക്കിക്കഴിഞ്ഞു.

വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

ശബ്ദ നിര്‍ദ്ദേശം പ്രകാരം പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധിയടക്കം നവീനമായ നിരവധി സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടറിലുണ്ട്. മത്സരത്തില്‍ ഇതേ ഫീച്ചറുകളായിരിക്കും എംജി എസ്‌യുവിയുടെ പകിട്ടു വര്‍ധിപ്പിക്കുക. തിരശ്ശീല നീക്കി ഹെക്ടര്‍ കടന്നുവരാനിരിക്കെ, വിപണിയിലേക്കുള്ള രണ്ടാമത്തെ എസ്‌യുവിയുടെ വിവരങ്ങളും എംജി പങ്കുവെച്ചിരിക്കുകയാണ്.

വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

eZS എന്ന ഇലക്ട്രിക് കോമ്പാക്ട് ക്രോസ്ഓവറാണ് അടുത്ത എംജി അവതാരം. ഡിസംബറില്‍ ഇന്ത്യന്‍ നിര്‍മ്മിത എംജി eZS വില്‍പ്പനയ്ക്ക് വരും. അണിയറയില്‍ ഇലക്ട്രിക് എസ്‌യുവിയെ നിര്‍മ്മിക്കുന്നതിന്റെ ദൃശ്യങ്ങളും ആരാധകര്‍ക്കായി കമ്പനി പുറത്തുവിട്ടു. ചൈനയില്‍ വില്‍പ്പനയിലുള്ള ZS കോമ്പാക്ട് എസ്‌യുവിയുടെ വൈദ്യുത പതിപ്പാണ് എംജി eZS.

വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

കഴിഞ്ഞവര്‍ഷം ഗ്വാങ്‌സു മോട്ടോര്‍ ഷോയിലാണ് എംജി eZS അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്ക് പുറമെ യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ വിപണികളിലും ഈ വര്‍ഷാവസാനം eZS -നെ എംജി അവതരിപ്പിക്കും.

വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

മാസ്ദ CX-5 -നെ ഓര്‍മ്മപ്പെടുത്തുന്ന മുഖച്ഛായയാണ് eZS എസ്‌യുവിക്ക്. മുന്നില്‍ നേര്‍ത്ത പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ക്രോം പൂശിയ ഗ്രില്ലും ശ്രദ്ധയാകര്‍ഷിക്കും. ഡിസൈന്‍ മഹത്തരമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആകാരയളവില്‍ അടക്കവും ഒതുക്കവും എസ്‌യുവിക്കുണ്ട്. മുന്‍ ഗ്രില്ലില്‍ പ്രത്യേകം സ്ഥാപിച്ച അറയ്ക്കകത്താണ് ചാര്‍ജിങ് സോക്കറ്റ് കമ്പനി ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

Most Read: ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

പുറംമോടിയിലെ ഇളംനീല നിറം eZS വൈദ്യുത പതിപ്പാണെന്നതിന്റെ സൂചന നല്‍കും. പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് എസ്‌യുവിയുടെ അലോയ് വീല്‍ ഘടനയും വ്യത്യസ്തമാണ്. ഹെക്ടറിനെ പുറത്തിറക്കുന്ന ഗുജറാത്തിലെ ഹലോല്‍ ശാലയ്ക്കാണ് എംജി eZS -ന്റെയും ചുമതല.

Most Read: ചൂടത്ത് ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ കുഴപ്പമുണ്ടോ?

വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

150 bhp കരുത്തുള്ള വൈദ്യുത മോട്ടോറിനൊപ്പമാണ് എംജി eZS ചൈനീസ് വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റ് എസ്‌യുവിക്ക് ആവശ്യമായ ഊര്‍ജ്ജം സമര്‍പ്പിക്കും. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ ഓടാന്‍ എംജി eZS -ന് ശേഷിയുണ്ട്. ഇന്ത്യയിലും ചിത്രമിതുതന്നെയായിരിക്കും.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഘട്ട FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചര്‍ ഓഫ് ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്കിള്‍സ്) പദ്ധതി പ്രകാരം കാര്യമായ സബ്‌സിഡി ഇളവുകള്‍ എംജി eZS -ന് ലഭിക്കുമെന്നാണ് സൂചന. ജൂലായ് ഒന്‍പതിന് അവതരിക്കാനിരിക്കുന്ന ഹ്യുണ്ടായി കോനയുമായാണ് എംജി eZS കൊമ്പുകോര്‍ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG eZS Production Begins In India: MG Motor India Releases Video Of First Car. Read in Malayalam.
Story first published: Friday, June 7, 2019, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X