മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

ഇലക്ട്രിക് യുഗത്തിലേക്ക് സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളും കടക്കുകയാണ്. ഇനി മുതല്‍ വൈദ്യുത പവര്‍ ട്രെയിന്‍ ഉപയോഗിക്കുന്ന കാറുകളെ മാത്രമെ പുറത്തിറക്കുകയുള്ളൂവെന്ന് സ്വീഡിഷ് നിര്‍മ്മാതാക്കളായ കൊയനിഗ്‌സെഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍ കാര്‍ ജെസ്‌ക, കൊയെനിഗ്‌സെഗില്‍ നിന്നും പുറത്തിറങ്ങുന്ന അവസാനത്തെ പെട്രോള്‍ കാറായിരിക്കും.

Most Read: പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

ആകെ 125 ജെസ്‌കോ യൂണിറ്റുകള്‍ മാത്രമെ കൊയെനിഗ്‌സെഗ് നിര്‍മ്മിക്കുകയുള്ളൂ. മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം തൊടാന്‍ ശേഷിയുള്ള കൊയെനിഗ്‌സെഗ് ജെസ്‌കോ, ലോകത്തെ ഏറ്റവും വേഗം കൂടിയ റോഡ് ലീഗല്‍ കാറെന്ന വിശേഷണത്തിന് വേണ്ടി മത്സരിക്കും.

മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

മുമ്പ് കമ്പനി പുറത്തിറക്കിയ അഗേറ RS -ന്റെ വേഗ റെക്കോര്‍ഡ് തകര്‍ത്താണ് ജെസ്‌കോ ഒരുങ്ങുന്നത്. മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം കൊയെനിഗ്‌സെഗ് അഗേറ RS കുറിച്ചിരുന്നു. മുപ്പത് ലക്ഷം ഡോളറാണ് ജെസ്‌കോയ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. അതായത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 20.97 കോടി രൂപ. അടുത്തവര്‍ഷം മുതല്‍ ആവശ്യക്കാര്‍ക്ക് കാര്‍ കൈമാറാനാണ് കമ്പനിയുടെ തീരുമാനം.

മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

അഗേറയുമായി അടിത്തറ പങ്കിടുന്ന ജെസ്‌കോ, ആകാരയളവില്‍ കൂടുതല്‍ വലുപ്പം അവകാശപ്പെടുന്നുണ്ട്. അഗേറയെക്കാളും 40 mm നീളവും 22 mm ഉയരവും പുതിയ ജെസ്‌കോയ്ക്കുണ്ട്. ഇക്കാരണത്താല്‍ ആവശ്യത്തിന് ലെഗ്‌റൂമും ഹെഡ്‌റൂമും ക്യാബിന്‍ കാഴ്ച്ചവെക്കും. പൊതിഞ്ഞൊരുങ്ങിയാണ് കാറിലെ വിന്‍ഡ് സ്‌ക്രീന്‍.

മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

ജെസ്‌കോയില്‍ തുടിക്കുന്ന 5.0 ലിറ്റര്‍ V8 എഞ്ചിന് 1281 bhp കരുത്തും 1,500 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരംകുറഞ്ഞ ഫ്‌ളാറ്റ് പ്ലെയ്ന്‍ ക്രാങ്ക്ഷാഫ്റ്റും പ്രതി സിലിണ്ടറിന് മൂന്നു ഇഞ്ചക്ടറുകളുള്ള പുതിയ ഇന്‍ടെയ്ക്ക് സംവിധാനവും എഞ്ചിന്റെ പ്രകടനക്ഷമതയില്‍ നിര്‍ണായകമാവുന്നു.

മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

കമ്പനി സ്വയം വികസിപ്പിച്ച ഒമ്പതു സ്പീഡ് മള്‍ട്ടി ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ജെസ്‌കോയുടെ മുഖ്യാകര്‍ഷണമാണ്. കൊയെനിഗ്‌സെഗ് ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, കൊയെനിഗ്‌സെഗ് ഗിയര്‍ബോക്‌സ് കണ്‍ട്രോള്‍ മൊഡ്യൂള്‍, അള്‍ട്ടിമേറ്റ് പവര്‍ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ കൊയെനിഗ്‌സെഗ് കാറില്‍ ഒരുങ്ങുന്നുണ്ട്.

ആക്‌സിലറേഷന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിവിധ എയറോഡൈനാമിക് സവിശേഷതകളുടെ പിന്തുണയോടെ ജെസ്‌കോ 482 കിലോമീറ്റര്‍ വേഗം കുറിക്കുമെന്ന് കൊയെനിഗ്‌സെഗ് പറയുന്നു.

മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

ഉയര്‍ന്ന വേഗത്തില്‍ 998 കിലോയോളം ഡൗണ്‍ഫോഴ്‌സ് ലഭ്യമാക്കാന്‍ പിറകിലെ വലിയ ഓട്ടോമാറ്റിക് വിംഗിന് കഴിയും. നാലു ചക്രങ്ങളിലേക്കും വെവ്വേറെയാണ് കരുത്തെത്തുക. റേസ് കാര്‍ പാരമ്പര്യം മുറുക്കെപ്പിടിച്ച് ജെസ്‌കോയുടെ നാലു കോണുകളിലും ഓലിന്‍സ് ഡാമ്പറുകളാണ് കമ്പനി നല്‍കുന്നത്. മുന്നില്‍ ടയര്‍ അളവ് 20 ഇഞ്ച്; പിന്നില്‍ 21 ഇഞ്ചും. അലൂമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് അലോയ് നിര്‍മ്മിതി.

Most Read: ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

അകത്തളത്തിലും ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കാണാം. ക്രമീകരിക്കാവുന്ന പെഡലുകള്‍, ഡാഷ്‌ബോര്‍ഡിലെ G ഫോഴ്‌സ് മീറ്റര്‍, സ്റ്റീയറിംഗില്‍ ഒരുങ്ങുന്ന 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 9.0 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ക്യാബിനില്‍. തുകല്‍ ആവരണവും അകത്തളത്തില്‍ ധാരാളമായി ഒരുങ്ങുന്നു.

Most Read Articles

Malayalam
English summary
Koenigsegg Jesko Unveiled. Read in Malayalam.
Story first published: Monday, March 11, 2019, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X