ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

ലംബോര്‍ഗിനി അവന്റഡോര്‍ SVJ ഇന്ത്യയില്‍ പുറത്തിറങ്ങി. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ടര കോടി രൂപയോളം കാറിന് വില പ്രതീക്ഷിക്കാം. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാറാണ് പുതിയ അവന്റഡോര്‍ SVJ.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡ് കാറ്റില്‍പ്പറത്തിയാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ മുഖ്യധാരയിലേക്ക് കടന്നുവന്നത്. നിലവില്‍ അവന്റഡോര്‍ SVJ കുറിച്ച 6:44:97 എന്ന ലാപ് സമയം തകര്‍ക്കപ്പെടാതെ തുടരുകയാണ്.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

കാറിലുള്ള 6.5 ലിറ്റര്‍ V12 എഞ്ചിന് 8,700 rpm വരെ കുറിക്കാനാവും. 759 bhp കരുത്തും 720 Nm torque ഉം പരമാവധി രേഖപ്പെടുത്തുന്ന എഞ്ചിന്‍ നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കും. ഇതിനായി ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിലുണ്ട്.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 2.8 സെക്കന്‍ഡുകള്‍ മതി. 8.6 സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം അവന്റഡോര്‍ SVJ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.

Most Read: ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

സാധാരണ അവന്റഡോര്‍ S -നെ അപേക്ഷിച്ച് അവന്റഡോര്‍ SVJ -യ്ക്ക് 50 കിലോയോളം ഭാരം കുറവാണ്. കമ്പനിയുടെ പ്രത്യേക ALA എയറോ പാക്കേജ് കാറിന്റെ വേഗത്തെ സ്വാധീനിക്കുന്നു. മുമ്പ് ലംബോര്‍ഗിനി അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ SV -യില്‍ നിന്നും വ്യത്യസ്മായ ഡിസൈന്‍ ശൈലിയാണ് അവന്റഡോര്‍ SVJ -യ്ക്ക്.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

ഇത്തവണ ഗ്രില്ലിന് സമീപം ബോണറ്റില്‍തന്നെ എയര്‍ ഇന്‍ടെയ്ക്കുകള്‍ കാണാം. എഞ്ചിന്‍ കവര്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്. സൈഡ് സ്‌കേര്‍ട്ടുകളുടെയും വശങ്ങളിലെ എയര്‍ ഇന്‍ടെയ്ക്കുകളുടെയും വലുപ്പം കൂടി. ചലിക്കുന്ന പിന്‍ സ്‌പോയിലറും പുത്തന്‍ ഡിഫ്യൂസറും പിന്നഴകിന് മാറ്റു കൂട്ടുന്നു.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

ഹുറാക്കാന്‍ പെര്‍ഫോര്‍മന്തെയില്‍ കണ്ടതുപോലുള്ള ഇരട്ട പുകക്കുഴലുകളാണ് പിന്നില്‍. സസ്‌പെന്‍ഷന്‍ സംവിധാനത്തിലും കമ്പനി കാര്യമായി കൈകടത്തി. ഡാമ്പറുകള്‍ കൂടുതല്‍ ദൃഢമായി. SV മോഡലിനെ അപേക്ഷിച്ച് കാറിലെ ആന്റി - റോള്‍ ബാറുകള്‍ 50 ശതമാനം കൂടുതല്‍ ദൃഢത കാഴ്ച്ചവെക്കും.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

സ്റ്റീയറിംഗ് കൃത്യത കൂടി. പിന്‍ വീല്‍ സ്റ്റീയറിംഗ് സംവിധാനത്തിലും ഭേദഗതി സംഭവിച്ചു. ആകെമൊത്തം 900 അവന്റഡോര്‍ SVJ യൂണിറ്റുകള്‍ മാത്രമെ ലംബോര്‍ഗിനി നിര്‍മ്മിക്കുകയുള്ളൂ. അതേസമയം അവന്റഡോര്‍ SVJ 63 എന്ന പേരില്‍ മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ നിരയില്‍ ഉടന്‍ കടന്നുവരും.

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

സ്‌പെഷ്യല്‍ എഡിഷന്റെ 63 യൂണിറ്റ് മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാവുക. ഇതില്‍ ഒരു യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്.

Most Read Articles

Malayalam
English summary
Lamborghini Aventador SVJ Launched In India. Read in Malayalam.
Story first published: Monday, January 21, 2019, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X