ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

സൂപ്പേര്‍ബിനെ പുതുക്കുക ഈ വര്‍ഷം സ്‌കോഡയുടെ അജണ്ടയിലുണ്ട്. സെഡാന് ഇടക്കാല അപ്‌ഡേറ്റ് നല്‍കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ സൂപ്പേര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് തലയുയര്‍ത്തും. എന്നാല്‍ സ്‌കോഡ കാത്തുവെച്ച പുതിയ സൂപ്പേര്‍ബിനെ ക്യാമറ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. പുറത്തുവരുന്ന സെഡാന്റെ ചിത്രങ്ങള്‍ കമ്പനിയുടെ ഒരുക്കങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തി കഴിഞ്ഞു.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

രൂപഭാവത്തില്‍ ബിഎംഡബ്ല്യു 7 സീരീസിനെ വിദൂരമായി പകര്‍ത്താന്‍ ശ്രമിച്ചിരിക്കുകയാണ് സ്‌കോഡ ഇത്തവണ. സൂപ്പേര്‍ബിന്റെ പിന്നഴകില്‍ ബിഎംഡബ്ല്യു പ്രഭാവം നിഴലിക്കുന്നത് കാണാം. മുന്നില്‍ ഗ്രില്ലും ബമ്പറും കമ്പനി പരിഷ്‌കരിച്ചു. ബട്ടര്‍ഫ്‌ളൈ ഗ്രില്ലിന് വലുപ്പം കൂടി.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

ബമ്പറിലെ പ്ലാസ്റ്റിക് ഘടനയിലാണ് നീളമുള്ള ഫോഗ്‌ലാമ്പുകള്‍. ഹെഡ്‌ലാമ്പുകള്‍ പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ്. പിറകില്‍ ബൂട്ടിന് വിലങ്ങനെയുള്ള ക്രോം വര ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കും.

Most Read: കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

മുന്‍തലമുറ ബിഎംഡബ്ല്യു 7 സീരീസിനെ ഓര്‍മ്മപ്പെടുത്താന്‍ പിന്‍ ബമ്പറുകള്‍ക്ക് കഴിയുന്നുണ്ട്. ടെയില്‍ലാമ്പുകളുടെ ഘടനയിലും കമ്പനി കൈകടത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി ബ്രാന്‍ഡിംഗ് ശൈലിയിലും മാറ്റങ്ങള്‍ കാണാം.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

'SKODA' എന്ന എഴുത്ത് കൂടുതല്‍ വിസ്തീര്‍ണ്ണം കൈവരിച്ചു. ഔഡി കാറുകളെ പോലെ ഡയനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളാണ് പുതിയ സൂപ്പേര്‍ബിലും. അടുത്തിടെ കമ്പനി കാഴ്ച്ചവെച്ച സ്‌കാലയിലും ഇതേ സവിശേഷതയുണ്ട്. രാജ്യാന്തര വിപണിയിലെത്തുന്ന സൂപ്പേര്‍ബ് സെഡാന്‍ ഹൈബ്രിഡ് സംവിധാനം അവകാശപ്പെടും.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

ഹൈബ്രിഡ് സംവിധാനം ലഭിക്കുന്ന ആദ്യ സ്‌കോഡ കാറാണിത്. വൈദ്യുത മോട്ടോറും 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും അണിനിരക്കുമ്പോള്‍ 270 bhp വരെ കരുത്ത് സൂപ്പേര്‍ബ് കുറിക്കും. ഇതില്‍ 115 bhp കരുത്ത് വൈദ്യുത മോട്ടോറിന്റെ സംഭാവനയാണ്.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

ഒറ്റ ചാര്‍ജ്ജില്‍ 70 കിലോമീറ്റര്‍ ദൂരംവരെ വൈദ്യുത കരുത്തിലോടാന്‍ സൂപ്പേര്‍ബിന് കഴിയുമെന്നാണ് സൂചന. ഇന്ത്യയില്‍ 1.8 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും സൂപ്പേര്‍ബില്‍ തുടരുക. നിലവില്‍ എഞ്ചിന് 177 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

174 bhp കരുത്തും 350 Nm torque -മുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പും സ്‌കോഡ് സൂപ്പേര്‍ബിലുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ പെട്രോള്‍ പതിപ്പിന് ലഭിക്കുമ്പോള്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഡീസല്‍ പതിപ്പില്‍.

Most Read: 2019 സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്‍ വിപണിയില്‍, പുതിയ കാറിനെ എല്ലാവര്‍ക്കും സ്‌കോഡ വില്‍ക്കില്ല

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

സെഡാന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഇക്കുറി പ്രതീക്ഷിക്കാം. 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതുമ അറിയിക്കും. പാനരോമിക് സണ്‍റൂഫ്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഒമ്പതു എയര്‍ബാഗുകള്‍, തുകല്‍ സീറ്റുകള്‍ എന്നിവയെല്ലാം മോഡലിന്റെ മറ്റു വിശേഷങ്ങളില്‍പ്പെടും.

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

നിലവില്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്‌കോഡയാണ്. ഈ വര്‍ഷം പകുതിയോടെ തന്നെ പുത്തന്‍ സൂപ്പേര്‍ബിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Image Source: Auto.cz

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda #Spy Pics
English summary
New Skoda Superb’s Leaked Images Show Some 7 Series-Influence. Read in Malayalam.
Story first published: Saturday, January 19, 2019, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X