ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

വിനോദയാത്രകള്‍ പോവാനായി മിക്ക ഇന്ത്യന്‍ കുടുംബങ്ങളും തിരഞ്ഞെടുക്കുക ഫോഴ്‌സ് ടെംപോ ട്രാവലറുകളെയായിരിക്കും. ശ്രേണിയില്‍ വിവിധ ആകാരങ്ങളിലുള്ള ടെംപോ ട്രാവലറുകള്‍ ലഭ്യമാണ്. വിപണിയില്‍ മറ്റു പല ആഢംബര വാഹനങ്ങള്‍ ലഭ്യമാണെങ്കിലും ഫോഴ്‌സ് ട്രാവലര്‍ വാങ്ങി അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അത് രൂപമാറ്റം വരുത്തുന്നവരാണ് ഏറെയും.

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

അത്തരത്തില്‍ രൂപമാറ്റം വരുത്തിയൊരു ഫോഴ്‌സ് ടെംപോ ട്രാവലറിന്റെ വീഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്. പ്രഥമ ദൃഷ്ടിയില്‍ ടൊയോട്ട TRD -യെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഫോഴ്‌സ് ട്രാവലറിന്റെ രൂപമാറ്റം.

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

ട്രാവലറിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നടത്തിയ മാറ്റങ്ങള്‍ ഏതൊരു കാഴ്ചക്കാരനെയും ആകര്‍ഷിക്കുന്നതാണ്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച മുന്നിലെ ബ്ലാക്ക് ഗ്രില്ലില്‍ തുടങ്ങുന്നു ട്രാവലറിന്റെ വിശേഷങ്ങള്‍.

Most Read:പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര മറാസോ

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

ഇന്റഗ്രേറ്റഡ് ലാമ്പുകളോട് കൂടിയ കസ്റ്റമൈസ്ഡ് ബമ്പറും ട്രാവലറിനുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ സ്റ്റോക്ക് മോഡലിനെയപേക്ഷിച്ച് ഒരു പ്രീമിയം അനുഭൂതി ട്രാവലറില്‍ കാണാനാവുന്നു. ട്രാവലറിന്റെ വശങ്ങളിലും ഒരുപിടി മാറ്റങ്ങള്‍ കാണാവുന്നതാണ്.

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

ആരെയും ആകര്‍ഷിക്കുന്ന അലോയ് വീലുകള്‍ തന്നെയാണതില്‍ പ്രധാനം. വശങ്ങളുടെ സുരക്ഷയ്ക്കായി ഘടിപ്പിച്ച സ്റ്റീല്‍ പൈപ്പുകളും പ്രീമിയം ഭാവം പകരുന്നതില്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്. പുതിയ ഇല്യുമിനേറ്റഡ് വിന്‍ഡോ ലൈന്‍ രാത്രിയില്‍ ട്രാവലറിന് തിളക്കമേകുന്നു.

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

മുന്നിലെ ഗ്രില്ലിനോട് സാമ്യം പുലര്‍ത്തുന്ന പുതിയ പ്ലാസ്റ്റിക്ക് ഗ്രില്ലാണ് ട്രാവലറിന്റെ പുറകില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതില്‍ 'TRD' ബാഡ്ജും തെളിഞ്ഞ് കാണാം. പുറകിലും പ്രീമിയം ഭാവം പകരാനായി കടും നിറമാണ് വിന്‍ഡോയ്ക്ക് നല്‍കിയിട്ടുള്ളത്.

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

ക്രോം ആവരണമുള്ള പുകക്കുഴലുകളും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ട്രാവലറിന്റെ പുറക് വശത്ത് ഡിസൈന്‍ സവിശേഷമാക്കുന്നു. റൂഫിലെ സ്‌പോയിലറില്‍ ബ്രേക്ക് ലാമ്പായി പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലാമ്പും ട്രാവലറില്‍ കാണുന്നു.

Most Read:ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

എക്സ്റ്റീരിയറിലെ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് വരുത്തിയിട്ടുള്ളത്. തുകല്‍ ആവരണമുള്ള 3x2 സീറ്റുകളാണ് ട്രാവലറിലുള്ളത്. നാല് സ്പീക്കറുകളോട് കൂടിയ എല്‍സിഡി ടിവി, ആംബിയെന്റ് ലൈറ്റിംഗ്, മടക്കി വയ്ക്കാവുന്ന കര്‍ട്ടനുകള്‍ എന്നിവയും ഡിസൈനിലെ മാറ്റ് കൂട്ടുന്നു.

എസി വെന്റുകളും ഇന്റീരിയറിലെ മറ്റ് ഡിസൈനുകളും ക്യാബനിലെ പ്രീമിയം അനുഭൂതി ഇരട്ടിയാക്കുന്നു. ട്രാവലറിന്റെ റൂഫില്‍ സോഫ്റ്റ് ലൈറ്റുകളോടെ അലങ്കരിച്ചിട്ടുണ്ട്.

ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

ഇതു കൂടാതെ ഡ്രൈവര്‍ ക്യാബിനിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമുള്ള ഡ്രൈവര്‍ ക്യാബിനും ട്രാവലറിന്റെ മറ്റൊരു സവിശേഷതയാണ്.

Source: Vijin Vinod

Most Read Articles

Malayalam
English summary
Luxurious Force Tempo Traveller Modified like a Toyota TRD: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X