ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

ടൊയോട്ട ഗ്ലാന്‍സയിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. ഇന്ത്യയില്‍ ടൊയോട്ട പുറത്തിറക്കാനിരിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്ക്. ജൂണ്‍ ആറിന് പുതിയ ഗ്ലാന്‍സയെ ജാപ്പനീസ് കമ്പനി വില്‍പ്പനയ്ക്ക് കൊണ്ടുവരും. പറഞ്ഞുവരുമ്പോള്‍ ടൊയോട്ട ലേബലില്‍ അവതരിക്കുന്ന ബലെനോ ഹാച്ച്ബാക്കാണ് ഗ്ലാന്‍സ.

ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

ടൊയോട്ടയും മാരുതി സുസുക്കിയും തമ്മില്‍ സഹകരിച്ച് പുറത്തിറക്കുന്ന ആദ്യ കാര്‍. ബലെനോയെ കൂടാതെ വിറ്റാര ബ്രെസ്സയും വൈകാതെ ടൊയോട്ട ലേബലില്‍ വിപണിയില്‍ എത്തും. മറുഭാഗത്ത് കൊറോള ആള്‍ട്ടിസാണ് മാരുതി നിരയില്‍ തലയുയര്‍ത്താനിരിക്കുന്നത്. ടൊയോട്ട പുറത്തുവിട്ടിരിക്കുന്ന ടീസര്‍ പ്രകാരം വലിയ റീബാഡ്ജ് നടപടികളൊന്നും ഗ്ലാന്‍സയില്‍ കാണ്‍മാനില്ല. പിന്നഴക് ഏറെക്കുറെ ബലെനോയ്ക്ക് സമാനമായിരിക്കും.

ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

ബലെനോയുടെ ടെയില്‍ലാമ്പുകളും അലോയ് വീലുകളുംതന്നെയാണ് ഗ്ലാന്‍സയ്ക്കും. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ ഡീലര്‍ഷിപ്പുകള്‍തന്നെ ഗ്ലാന്‍സയുടെ റെന്‍ഡര്‍ ചിത്രങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ടൊയോട്ട ലോഗോ പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ ഡിസൈനില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങളൊന്നും ഗ്ലാന്‍സ കുറിക്കില്ലെന്നാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന സൂചന.

ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

കേവലം പെട്രോള്‍ ഹാച്ച്ബാക്കായി മാത്രമേ ഗ്ലാന്‍സ വില്‍പ്പനയ്ക്ക് വരികയുള്ളൂ. അടുത്തവര്‍ഷം ഏപ്രിലോടെ ബലെനോ ഡീസലിനെ മാരുതിയും ഉപേക്ഷിക്കും. പുതിയ ബലെനോയില്‍ മാരുതി അവതരിപ്പിച്ച 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍തന്നെ ടൊയോട്ട ഗ്ലാന്‍സയിലും തുടിക്കുമെന്ന് വിവരമുണ്ട്. എഞ്ചിന്‍ ഭാരത് സ്‌റ്റേജ് VI നിലവാരം പുലര്‍ത്തും.

Most Read: മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍— വീഡിയോ

ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയാല്‍ 82 bhp കരുത്തും 113 Nm torque -മാണ് പുതിയ ബലെനോ കുറിക്കുന്നത്. ആക്‌സിലറേഷന്‍ സഹായിക്കുന്ന ചെറു വൈദ്യുത മോട്ടോര്‍ ബലെനോ ഹൈബ്രിഡിന്റെ സവിശേഷതയാവുന്നു. എന്നാല്‍ ഗ്ലാന്‍സയില്‍ ഹൈബ്രിഡ് യൂണിറ്റുണ്ടാവുമോയെന്ന കാര്യം തീര്‍ച്ചയില്ല.

ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കിലുണ്ടാവും. നിലവില്‍ മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ മാരുതി ബലെനോയിലുണ്ട്. 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ബലെനോയെ മാരുതി വില്‍ക്കുന്നത്.

ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

ഇക്കൂട്ടത്തില്‍ 100 bhp കരുത്തു കുറിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ ബലെനോ RS -ല്‍ മാത്രമേയുള്ളൂ. ഗ്ലാന്‍സയുടെ അകത്തളത്തിലും ബലെനോയെ അതേപടി പകര്‍ത്താനായിരിക്കും ടെയോട്ട ശ്രമിക്കുക. ഒരു മാനുവല്‍, ഒരു ഓട്ടോമാറ്റിക് എന്ന കണക്കെ രണ്ടു വകഭേദങ്ങള്‍ ഗ്ലാന്‍സയില്‍ പ്രതീക്ഷിക്കാം.

Most Read: ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

ബലെനോയെക്കാള്‍ ഉയര്‍ന്ന വിലയ്ക്കായിരിക്കും ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ എത്തുക. പ്രതിമാസം രണ്ടായിരം ഗ്ലാന്‍സ യൂണിറ്റുകള്‍ വില്‍ക്കാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ശ്രമം. അതായത് ബലെനോയുടെ അഞ്ചില്‍ ഒന്ന് ഗ്ലാന്‍സ യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

Source: Team-BHP

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza More Details. Read in Malayalam.
Story first published: Monday, April 29, 2019, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X