പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രശസ്തമായ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ജീപ്പ് ലൈസന്‍സില്‍ നിര്‍മ്മിച്ച വാഹനങ്ങളും ബൊലേറോയുമല്ലാതെ കമ്പനി നിര്‍മ്മിച്ച ആദ്യ എസ്‌യുവിയാണ് സ്‌കോര്‍പിയോ. എസ്‌യുവിയുടെ എഴ്, എട്ട് സീറ്ററുകളൊഴികെ സ്‌കോര്‍പിയോ ഗെറ്റ്എവേ എന്നൊരു പതിപ്പ് കൂടി മഹീന്ദ്ര വിപണിയിലെത്തിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സ്‌കോര്‍പിയോ ഗെറ്റ്എവേ രാജ്യാന്തര വിപണിയില്‍ മാത്രമെ മഹീന്ദ്ര അവതരിപ്പിച്ചിട്ടുള്ളൂ.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

ഇന്ത്യയില്‍ സ്‌കോര്‍പിയോ ഗെറ്റ്എവേയുടെ മുന്‍തലമുറ മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്. ഇതാണ് സ്‌കോര്‍പിയോ ഗെറ്റ്എവേ വാങ്ങുന്നതില്‍ നിന്ന് പലരെയും പിന്തരിപ്പിക്കുന്ന ഘടകം. എന്നാല്‍, ഈ പ്രശ്‌നത്തിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് Bimbra 4X4 എന്ന കസ്റ്റമൈസേഷന്‍ സ്ഥാപനം.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

ഇവിടെ മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയെ രൂപമാറ്റം വരുത്തി പിക്കപ്പ് ട്രക്ക് ആക്കിയിരിക്കുകയാണിവര്‍. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്തൊരു സ്‌കോര്‍പിയോയെയാണ് ഇവര്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

Most Read:ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ - വീഡിയോ

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

എസ്‌യുവിയിലെ ബോഡി പാനലുകളും മറ്റു ഭാഗങ്ങളും കൃത്യമായ രീതിയില്‍ ഇടകലര്‍ത്തിയതായാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അതിനാല്‍ തന്നെ വളരെ തിടുക്കപ്പെട്ട് തട്ടിക്കൂട്ടിയ മോഡിഫിക്കേഷനല്ല ഇതെന്ന് പറയാം.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

കടും പച്ച നിറമാണ് ഇവിടെ സ്‌കോര്‍പിയോ എസ്‌യുവിയ്ക്ക് നല്‍കിയിരിക്കുന്നത്. ഇത് കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. സ്‌കോര്‍പിയോയുടെ ഏറ്റവും പുതിയ തലമുറ മോഡലാണ് ആ മോഡിഫിക്കേഷനായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

എസ്‌യുവിയ്ക്ക് പുറകിലുള്ള സോഫ്റ്റ് ടോപ്പ് പൊടിപടലങ്ങള്‍, ചൂട് എന്നിവയില്‍ നിന്ന് സുരക്ഷയേകും. സ്റ്റോക്ക് വീലുകള്‍ തന്നെയാണ് മോഡിഫൈ ചെയ്ത ഈ മഹീന്ദ്ര സ്‌കോര്‍പിയോയിലുള്ളത്. അഞ്ച് സ്‌പോക്ക് സില്‍വര്‍ റിമ്മുകളാണ് വീലുകളിലുള്ളത്.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

ലോഹാവൃതമായ സ്‌കെല്‍ട്ടണ്‍ എസ്‌യുവിയ്ക്ക് കവചമായി നിലകൊള്ളുന്നുണ്ട്. ക്യാബിനില്‍ രണ്ട് സീറ്റുകള്‍ മാത്രമെയുള്ളൂ എന്നതൊഴിച്ചാല്‍ സ്‌റ്റോക്ക് നിലയില്‍ തന്നെയാണ് സ്‌കോര്‍പിയോയുടെ ഇന്റീരിയറും നിലനിര്‍ത്തിയിരിക്കുന്നത്.

Most Read:പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര മറാസോ

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

നടുവിലെയും പുറക് വശത്തെയു സീറ്റുകള്‍ മാറ്റി മെറ്റല്‍ ബെഡുകളാണ് പകരം ഒരുക്കിയിരിക്കുന്നത്. സ്‌കോര്‍പിയോയുടെ ഉയര്‍ന്ന വകഭേദത്തിലാണ് ഈ രൂപമാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

പുറകിലെ എസി വെന്റുകള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതും ശേഷം മടക്കി വയ്ക്കാവുന്ന രീതിയിലാണ് എസ്‌യുവിയിലെ സോഫ്റ്റ് ടോപ്പുകള്‍ ഒരുക്കിയിരിക്കുന്നത്.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

സ്റ്റോക്ക് യൂണിറ്റിലെ ടെയില്‍ ലാമ്പുകളുടെ മാതൃക ഇവിടെ അനുയോജ്യമാകാത്തതിനാല്‍ ദീര്‍ഘ ചതുരാകൃതിയിലാണ് രൂപമാറ്റം വരുത്തിയ ഈ മഹീന്ദ്ര സ്‌കോര്‍പിയോയിലെ ടെയില്‍ ലാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

പുറകില്‍ വരുത്തിയ മാറ്റങ്ങളൊഴിച്ചാല്‍ മറ്റൊരു പ്രധാന പരിഷ്‌കാരങ്ങളും എസ്‌യുവിയില്‍ വരുത്തിയിട്ടില്ല. പ്രധാനമായും പിക്കപ്പ് ട്രക്കിന്റെ ഭാവത്തിലേക്ക് എസ്‌യുവിയെ രൂപമാറ്റം വരുത്താനാണ് കസ്റ്റമൈസേഷന്‍ സ്ഥാപനം ശ്രമിച്ചിട്ടുള്ളതെന്ന് ചിത്രങ്ങളില്‍ വ്യക്തമാവുന്നുണ്ട്.

Most Read:ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ - വീഡിയോ

പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ — വീഡിയോ

ഈ മോഡിഫൈഡ് സ്‌കോര്‍പിയോ നിരത്തിലിറങ്ങിയാല്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഓഫ്‌റോഡ് ഡ്രൈവുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്‌കോര്‍പിയോ എസ്‌യുവി മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
English summary
mahindra scorpio modified like a pick up truck: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X