26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

നാലു മീറ്ററില്‍ താഴെ നീളമുള്ള മഹീന്ദ്രയുടെ രണ്ടാമത്തെ മോഡലാണ് XUV300. ആദ്യത്തേത് TUV300. എന്നാല്‍, കോമ്പാക്ട് എസ്‌യുവി നിരയില്‍ വലിയ സ്വാധീനം ചെലുത്താന്‍ TUV300 -യ്ക്ക് ഇപ്പോഴുമായിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് XUV300 -യുമായുള്ള മഹീന്ദ്രയുടെ രംഗപ്രവേശം. കാണാന്‍ ചന്തമുണ്ട്. ഫീച്ചറുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. സാങ്‌യോങ് ടിവോലി ആധാരമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന XUV300, വിപണിയില്‍ തകര്‍പ്പന്‍ വിജയം തുടരുകയാണ്.

26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

ഫെബ്രുവിയില്‍ വില്‍പ്പനയ്‌ക്കെത്തിയ മഹീന്ദ്ര എസ്‌യുവി 26,000 യൂണിറ്റുകളുടെ ബുക്കിങ് പിന്നിട്ടിരിക്കുന്നു. നിലവില്‍ മാരുതി ബ്രെസ്സ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കോമ്പാക്ട് എസ്‌യുവിയാണ് മഹീന്ദ്ര XUV300. പോയമാസം 4,200 XUV300 യൂണിറ്റുകളെ കമ്പനി വില്‍ക്കുകയുണ്ടായി. പ്രധാനമായും എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തിനാണ് ആവശ്യക്കാര്‍ കൂടുതല്‍.

26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

ഡീസല്‍ പതിപ്പിനെ അപേക്ഷിച്ച് XUV300 -യുടെ പെട്രോള്‍ മോഡലുകള്‍ക്കാണ് വില്‍പ്പന കൂടുതലെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ചീഫ് വീജയ് റാം നാക്ര പറഞ്ഞു. ആള്‍ട്യുറാസ് G4 -ന് ശേഷം മഹീന്ദ്ര നിരയില്‍ കടന്നുവരുന്ന രണ്ടാമത്തെ സാങ്‌യോങ് അവതാരമാണ് XUV300.

Most Read: വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

ടിവോലിയുടെ X100 പ്ലാറ്റ്‌ഫോം മഹീന്ദ്ര എസ്‌യുവിക്ക് അടിത്തറയാവുന്നു. രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് XUV300 -യിലുള്ളത്. ഒന്ന് 1.2 ലിറ്റര്‍ പെട്രോള്‍. മറ്റൊന്ന് 1.5 ലിറ്റര്‍ ഡീസല്‍. 112 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്.

26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 121 bhp കരുത്തും 300 Nm torque ഉം കുറിക്കാനാവും. മറാസോ എംപിവിയില്‍ നിന്നും കടമെടുത്ത എഞ്ചിന്‍ യൂണിറ്റാണിത്. ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന കരുത്താണ് XUV300 ഡീസല്‍ അവകാശപ്പെടുന്നതും.

26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. വിപണിയില്‍ പോര് മുറുകുന്ന സാഹചര്യത്തില്‍ XUV300 ഓട്ടോമാറ്റിക്കിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര. ഈ വര്‍ഷാവസാനം XUV300 എഎംടി വില്‍പ്പനയ്ക്ക് വരും.

Most Read: ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാവുമെന്നാണ് സൂചന. ഒപ്പം അടുത്തവര്‍ഷം ഏപ്രിലിന് മുന്‍പ് ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിക്കേണ്ട ചുമതലയും കമ്പനിക്കുണ്ട്. ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഡീസല്‍ മോഡലുകളുടെ വില ഗണ്യമായി ഉയരുമെന്ന സൂചന നിര്‍മ്മാതാക്കള്‍ നല്‍കിക്കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Registers Over 26000 Bookings In Three Months. Read in Malayalam.
Story first published: Thursday, May 9, 2019, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X