16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

വിപണിയില്‍ മികച്ച തുടക്കമാണ് മഹീന്ദ്ര XUV300 -യ്ക്ക് ലഭിച്ചിരിക്കുന്നത്. മാരുതി ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മൂന്നാമന്‍. അവതരിച്ച് രണ്ടാംമാസം 4,742 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച XUV300, ടാറ്റ നെക്‌സോണിന് ശക്തമായ ഭീഷണി മുഴക്കിക്കഴിഞ്ഞു. വിപണിയില്‍ പുതിയ മഹീന്ദ്ര എസ്‌യുവിക്ക് പ്രചാരമേറി വരികെ, മോഡിഫിക്കേഷന്‍ ലോകത്തും XUV300 വരവറിയിച്ചിരിക്കുകയാണ്.

16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

16 ഇഞ്ച് കസ്റ്റം അലോയ് വീലുകള്‍ ഘടിപ്പിച്ചൊരുങ്ങിയ XUV300 -യുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വാഹനപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഇറ്റാലിയന്‍ കമ്പനിയായ മോമോയുടെ നിര്‍മ്മിതിയാണ് സില്‍വര്‍ നിറമുള്ള ഈ മെഷീന്‍ കട്ട് അലോയ് വീലുകള്‍. എസ്‌യുവിയുടെ നിറവുമായി അലോയ് വീലുകള്‍ താദാത്മ്യം പ്രാപിക്കുന്നത് കാണാം.

Most Read: സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

XUV300 വില്‍പ്പന കുതിച്ചുയരുന്നത് കണ്ട് മോഡലിന് അനുയോജ്യമായ ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികൾ വിപണിയില്‍ സുലഭമാവുകയാണ്. ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ സാങ്‌യോങിന്റെ ടിവോലി എസ്‌യുവിയാണ് മഹീന്ദ്ര XUV300 -യ്ക്ക് ആധാരം. ശ്രേണിയില്‍ ഏറ്റവും നീളമേറിയ വീല്‍ബേസ് XUV300 അവകാശപ്പെടുന്നു.

16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക് അവതരിപ്പിക്കുന്ന ആദ്യ കോമ്പാക്ട് എസ്‌യുവി കൂടിയാണ് XUV300. ഒപ്പം എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദത്തില്‍ ഏഴു എയര്‍ബാഗുകളും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. രൂപഭാവത്തില്‍ അക്രമണോത്സുകത നിറച്ചാണ് മഹീന്ദ്ര എസ്‌യുവിയുടെ ഒരുക്കം. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ XUV300 -യ്ക്ക് വിശിഷ്ടമായ മുഖച്ഛായ സമര്‍പ്പിക്കുന്നു.

16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

വെട്ടിമാറ്റിയതുപോലുള്ള എസ്‌യുവിയുടെ പിന്നഴകും കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. വിശാലമായ അകത്തളവും ഫീച്ചറുകളുടെ ധാരാളിത്തവും XUV300 -യുടെ സവിശേഷതകളാണ്. ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആറു സ്പീക്കര്‍ ഓഡിയോ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ സൗകര്യങ്ങളും സംവിധാനങ്ങളും ഉള്ളിൽ നിരവധി.

16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ XUV300 -യിലുണ്ട്. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാനാവും. മറാസോ എംപിവിയുടെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് XUV300 ഡീസല്‍ മോഡല്‍ പങ്കിടുന്നത്.

Most Read: മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

എഞ്ചിന്‍ 115 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഈ വര്‍ഷാവസാനം മാത്രമെ XUV300 -യ്ക്ക് എഎംടി പതിപ്പ് ലഭിക്കുകയുള്ളൂ.

Soruce: Chakra India

Most Read Articles

Malayalam
English summary
Mahindra XUV300 Modified. Read in Malayalam.
Story first published: Friday, April 5, 2019, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X