Just In
- 37 min ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
- 1 hr ago
കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്സ്
- 13 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 14 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
Don't Miss
- Movies
ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Sports
IPL 2021: ഡല്‍ഹിയോട് നാണം കെട്ട് മുംബൈ, എവിടെ പിഴച്ചു? ഇതാ മൂന്ന് കാരണങ്ങള്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീറ് കാട്ടി XUV300, പുതിയ പരസ്യം പുറത്ത് വിട്ട് മഹീന്ദ്ര
അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV300 -യുടെ പരസ്യചിത്രം കമ്പനി പുറത്തിറക്കി. സാഹസികമായ ഡ്രൈവാണ് പരസ്യചിത്രത്തില്‍ ഈ കോമ്പാക്റ്റ് എസ്യുവി നടത്തുന്നത്. ഫെബ്രുവരി 14 -ന് വിപണിയിലെത്തിയ മഹീന്ദ്ര XUV300 നാല് മോഡലുകളിലാണ് ലഭ്യമാവുക. പ്രാരംഭ മോഡലായ W4 -ന് 7.90 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന മോഡലായ W8 OPT -യക്ക് ആകട്ടെ 11.99 ലക്ഷവും.

ഇരു വിലകളും ദില്ലി എക്സ്ഷോറൂം പ്രകാരമാണ്. സാങ്യോങ്ങിന്റെ ടിവോലിയുടെ X100 പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് ഈ നാല് മീറ്ററില്‍ താഴെയുള്ള എസ്യുവി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ടിവോലിയില്‍ നിന്ന് വ്യത്യസ്തമാണ് മഹീന്ദ്ര XUV300.

കമ്പനിയുടെ തന്നെ XUV500 -ല്‍ നിന്നും ചില സ്റ്റൈലിംഗ് ഫീച്ചറുകള്‍ XUV300 കടമെടുത്തിട്ടുണ്ട്. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സയാണ് XUV300 -യുടെ മുഖ്യ എതിരാളി. രണ്ട് എഞ്ചിന് ഓപ്ഷനുകളാണ് മഹീന്ദ്ര XUV300 -യിലുള്ളത്; 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.5 ലിറ്റര്‍ ഡീസലും.
Most Read:ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതാണ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കുറിക്കുക 115 bhp കരുത്തും 300 Nm torque ഉം ആയിരിക്കും. ഇരു എഞ്ചിന് വകഭേദങ്ങള്‍ക്കും ഉള്ളത് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്.

ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സിന്റെ പണിപ്പുരയിലാണ് മഹീന്ദ്ര. ഫീച്ചറുകള്‍ ധാരാളമുണ്ട് പുതിയ മഹീന്ദ്ര XUV300 -യില്‍.

ഓട്ടോമാറ്റിക്ക് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വൈദ്യുതമായി ക്രമീകരിക്കാവുന്ന മിററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം,

ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, കീലെസ്സ് എന്‍ട്രി, 17 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, ക്രൂയിസ് കണ്ട്രോള് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഇതിന് പുറമെ ഒരുപിടി സുരക്ഷ സജ്ജീകരണങ്ങളും XUV300 -ല്‍ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.
Most Read:ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് - 'അണ്‍ബോക്സ്' ചെയ്യുന്നത് ഇങ്ങനെ

ഇരട്ട എയര്‍ബാഗുകള്‍, എബിഡി, ഇബിഡി, ഡിസ്ക്ക് ബ്രേക്കുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പിന് പാര്‍ക്കിംഗ് ക്യാമറയും സെന്‍സറും, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കണ്ട്രോള്, മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെ നീളുന്നു സുരക്ഷ സംവിധാനങ്ങള്‍.
എസ്യുവിയുടെ ഇലക്ട്രിക്ക് മോഡലും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് മഹീന്ദ്ര പറയുന്നത്. 400 കിലോമീറ്റര്‍ ദൂരം വരെ പിന്നിടാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഇലക്ട്രിക്ക് XUV300, 2020 -ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.