മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

ഇന്ത്യന്‍ വാഹന വിപണിയിലെ തന്നെ ചരിത്രപരമായൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി ബലെനോ ഇപ്പോള്‍. വിപണിയിലെത്തി ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന സ്വന്തമാക്കിയ കാറായി മാറിയിരിക്കുകയാണ് മാരുതി ബലെനോ. 2015 ഒക്ടോബറില്‍ വില്‍പ്പനയ്‌ക്കെത്തിയ ബലെനോ, വെറും 44 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

പാസഞ്ചര്‍ കാറുകളുടെ A2 ശ്രേണിയില്‍ 27 ശതമാനം വിപണി ഓഹരിയുള്ള ബലെനോ, വിപണിയിലെ മികച്ച വില്‍പ്പനയുള്ള കാറുകളിലൊന്നാണ്. ബലെനോയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് പതിപ്പിനെ മാരുതി അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു.

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

മുമ്പ് സിയാസിലും അടുത്ത തലമുറ എര്‍ട്ടിഗയിലും SVHS (സ്മാര്‍ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി) കമ്പനി അവതരിപ്പിച്ചിരുന്നു. കുറഞ്ഞ മലീനീകരണ തോതും കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയുമെന്നതാണ് ഹൈബ്രിഡ് സംവിധാനത്തിന്റെ സവിശേഷത.

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

ബലെനോയുടെ ഡീസല്‍ പതിപ്പുകള്‍ നിര്‍ത്താനിരിക്കുകയാണ് കമ്പനി. ഹാച്ച്ബാക്കിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് കമ്പനി ഈ തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പച്ചത്.

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

മാത്രമല്ല, ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് ഈ എഞ്ചിന്‍ പരിഷ്‌കരിക്കുകയാണെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും കമ്പനിയ്ക്ക് നേരിടേണ്ടി വരിക. 2020 ഏപ്രിലില്‍ നിലവില്‍ വരുന്ന ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് ബലെനോയുടെ പെട്രോള്‍ പതിപ്പിനെ പരിഷ്‌കരിച്ചിട്ടുണ്ട് കമ്പനി.

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഹാര്‍ഡ്‌വെയറുകള്‍, സോഫ്റ്റ്‌വെയറുകളുള്‍പ്പടെയുള്ളവയില്‍ കമ്പനി മാറ്റം കൊണ്ടു വന്നിട്ടുണ്ട്.

Most Read: വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

മികച്ച ഫ്യുവല്‍ ഇഞ്ചക്ഷന്‍ കണ്‍ട്രോളിന് വേണ്ടി എഞ്ചിന്‍ കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറുകളിലും കമ്പനി പരിഷ്‌കാരങ്ങള്‍ നടത്തിയിരിക്കുന്നു. ബലെനോയുടെ ഡെല്‍റ്റ, സീറ്റ വകഭേദങ്ങളില്‍ മാത്രമെ SHVS സാങ്കേതികത ലഭ്യമാവുകയുള്ളൂ എന്നതും ശ്രദ്ധേയം.

Most Read: പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

1.2 ലിറ്റര്‍ പെട്രോള്‍, SHVS വകഭേദങ്ങളിലാണ് നിലവില്‍ മാരുതി ബലെനോ വില്‍പ്പനയ്ക്കുള്ളത്. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള പുത്തന്‍ ബലെനോ മാരുതിയുടെ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് വില്‍ക്കുന്നത്.

Most Read: മറാസോയും XUV300 -യും തുണച്ചു, വലിയ കേടുപാടില്ലാതെ മെയ് പിന്നിട്ട് മഹീന്ദ്ര

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

SHVS സംവിധാനം ഉള്‍പ്പെടുത്തിയത് ഹാച്ച്ബാക്കിന്റെ സീറ്റ, ഡെല്‍റ്റ വകഭേദങ്ങളുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. മുമ്പ് 6.97 ലക്ഷം രൂപ വിലയില്‍ ലഭ്യമായിരുന്ന ബലെനോ സീറ്റയ്ക്കിപ്പോള്‍ 7.86 ലക്ഷം രൂപയാണ് വില.

മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

6.36 ലക്ഷം രൂപയുണ്ടായിരുന്ന ഡെല്‍റ്റയ്ക്കാവട്ടെ ഇപ്പോള്‍ 7.25 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം കണക്ക് പ്രകാരമാണ് എല്ലാ വിലകളും. ഹാച്ച്ബാക്കിന്റെ മറ്റു വകഭേദങ്ങളുടെ വിലയില്‍ മാറ്റമൊന്നുമില്ല.

Most Read Articles

Malayalam
English summary
Maruti Suzuki Baleno Marked Fastest Sales Record In India. Read In Malayalam
Story first published: Monday, June 3, 2019, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X