ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

വില്‍പ്പന പ്രതിസന്ധി തരണം ചെയ്യാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് വാഹന നിര്‍മ്മാതാക്കള്‍. തുടര്‍ച്ചയായി വില്‍പ്പന താഴോട്ടു വീഴുമ്പോഴും ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ അവസാന പിടിവള്ളിയായി മാറുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു. ജൂണില്‍ കാറുകള്‍ക്ക് ആകര്‍ഷകമായ ഒരുപിടി ഓഫറുകളാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ജൂണിലെ മാരുതി കാര്‍ ഡിസ്‌കൗണ്ടുകള്‍ പരിശോധിക്കാം.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ആള്‍ട്ടോ

അടുത്തിടെയാണ് കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി പുത്തന്‍ മാരുതി ആള്‍ട്ടോ വിപണിയിലെത്തിയത്. പരിഷ്‌കാരങ്ങളുടെ ഭാഗമായി '800' എന്ന വാലറ്റത്തെ ആള്‍ട്ടോയില്‍ നിന്നും കമ്പനി നീക്കി. ജൂണില്‍ 33,000 രൂപ വരെയാണ് മാരുതി ആള്‍ട്ടോയില്‍ ലഭ്യമായ പരമാവധി ഡിസ്‌കൗണ്ട്. ഇതില്‍ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടും. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ആള്‍ട്ടോ K10

മാരുതി നിരയില്‍ ആള്‍ട്ടോ K10 തുടരാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറച്ചായി. കരുത്തുകൂടിയ ആള്‍ട്ടോ പതിപ്പാണ് K10. 45,500 രൂപ വരെ ഇക്കുറി ഹാച്ച്ബാക്കില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഒരുങ്ങുന്നു. 18,000 രൂപയാണ് ആള്‍ട്ടോ K10 മാനുവല്‍ പതിപ്പില്‍ ലഭ്യമായ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട്. ഇതേസമയം, എഎംടി പതിപ്പില്‍ 23,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് നേടാം. 20,000 രൂപയാണ് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളിലെ എക്‌സ്‌ചേഞ്ച് ബോണസ്. 2,500 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നുണ്ട്.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ഈക്കോ

ഇനി മുതല്‍ മാരുതി നിരയില്‍ ഒമ്‌നിക്ക് പകരക്കാരനാണ് ഈക്കോ. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന യാത്രാ ഉപാധിയായി ഈക്കോ വിപണിയില്‍ പേരെടുത്തുകഴിഞ്ഞു. ജൂണില്‍ 20,500 രൂപ വരെയാണ് ഈക്കോയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. സിഎന്‍ജി വകഭേദങ്ങള്‍ക്ക് 8,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍, പെട്രോള്‍ വകഭേദങ്ങളുടെ ക്യാഷ് ഡിസ്‌കൗണ്ട് 3,000 രൂപയില്‍ പരിമിതപ്പെടും. എക്‌സ്‌ചേഞ്ച് ബോണസ് പതിനായിരം രൂപയും കോര്‍പ്പറേറ്റ് ബോണസ് 2,500 രൂപയും ഈക്കോയില്‍ മാരുതി നല്‍കുന്നുണ്ട്.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി വാഗണ്‍ആര്‍

ആദ്യതലമുറപോലെ പുതുതലമുറ വാഗണ്‍ആറും വിപണിയില്‍ തകര്‍പ്പന്‍ വിജയം തുടരുകയാണ്. ഈ മാസം 17,500 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നേടാന്‍ വാഗണ്‍ആറില്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,500 രൂപ കോര്‍പ്പറേറ്റ് ബോണസും ഇതില്‍പ്പെടും.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ഇഗ്നിസ്

നിസാരമായ മാറ്റങ്ങള്‍ക്കൊപ്പം ഇഗ്നിസിനെ മാരുതി പുതുക്കിയിട്ട് ഏതാനും മാസം കഴിയുന്നതേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ 50,000 രൂപ വരെ ഹാച്ച്ബാക്കിന് കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെയാണിത്.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി സ്വിഫ്റ്റ്

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറാണ് സ്വിഫ്റ്റ്. ഡിസ്‌കൗണ്ടിലൂടെ സ്വിഫ്റ്റ് വില്‍പ്പന കൂട്ടാന്‍ മാരുതി ആഗ്രഹിക്കുന്നു. ജൂണില്‍ 40,500 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാന്‍ സ്വിഫ്റ്റ് ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. പ്രാരംഭ സ്വിഫ്റ്റ് LXI മോഡലിന് 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതേസമയം, മറ്റു സ്വിഫ്റ്റ് വകഭേദങ്ങള്‍ക്ക് 13,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. വകഭേദങ്ങള്‍ക്കെല്ലാം എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപയാണ്. കോര്‍പ്പറേറ്റ് ബോണസ് 2,500 രൂപയും.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ബലെനോ

പ്രീമിയമെന്ന് മാരുതി വാക്കാല്‍ വിശേഷിപ്പിക്കുന്ന ഹാച്ച്ബാക്കാണ് ബലെനോ. ഇടത്തരം ഹാച്ച്ബാക്ക് ശ്രേണിയില്‍ ബലെനോയ്ക്ക് പ്രചാരമേറെ. നിലവില്‍ 20,000 രൂപ വരെയാണ് ഹാച്ച്ബാക്കില്‍ ആനുകൂല്യങ്ങള്‍ നേടാന്‍ അവസരം. ഭാരത് സ്റ്റേജ് VI വകഭേദങ്ങള്‍ക്ക് മാത്രമേ കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളൂ എന്ന കാര്യവും ശ്രദ്ധേയം. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസും ആനുകൂല്യങ്ങളില്‍പ്പെടും.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ഡിസൈര്‍

സ്വിഫ്റ്റിന് സമാനമായി ഡിസൈറിലും 40,500 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 18,000 രൂപയാണ് ഡിസൈറില്‍ ലഭ്യമായ ക്യാഷ് ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപ. ഇതിന് പുറമെ 2,500 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കോമ്പാക്ട് സെഡാനില്‍ മാരുതി ഉറപ്പുവരുത്തും.

Most Read: ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി വിറ്റാര ബ്രെസ്സ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കോമ്പാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമേ ബ്രെസ്സയിലുള്ളൂ. ജൂണില്‍ 35,500 രൂപ വരെ ഡിസ്‌കൗണ്ട് നേടാന്‍ ബ്രെസ്സാ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,500 രൂപ കോര്‍പ്പറേറ്റ് ബോണസും ഉള്‍പ്പെടെയാണിത്.

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി സിയാസ്

സി സെഗ്മന്റ് സെഡാനുകള്‍ക്കിടയില്‍ മാരുതി സിയാസിനും പ്രചാരമേറെ. നിലവില്‍ 60,000 രൂപ വരെയാണ് സിയാസിന് മാരുതി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍. സിഗ്മ, ഡെല്‍റ്റ, സീറ്റ മാനുവല്‍ മോഡലുകള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതേസമയം ആല്‍ഫ മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടില്ല. എന്തായാലും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോര്‍പ്പറേറ്റ് ബോണസും വകഭേദമന്യേ സിയാസ് മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

Most Read: ചൂടത്ത് ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ കുഴപ്പമുണ്ടോ?

ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി എസ്-ക്രോസ്

എസ്-ക്രോസില്‍ 65,000 രൂപ വരെയാണ് മാരുതി നല്‍കുന്ന ഡിസ്‌കൗണ്ട്. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും പെടും. 10,000 രൂപയാണ് എസ്-ക്രോസില്‍ ലഭ്യമായ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്.

Source: Mycarhelpline

Most Read Articles

Malayalam
English summary
Maruti Car Discounts In June. Read in Malayalam.
Story first published: Monday, June 10, 2019, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X