മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം‌എസ്‌ഐഎൽ) സെപ്റ്റംബർ 30 ന് ഇന്ത്യൻ വിപണിയിൽ എസ്സ്-പ്രെസ്സോ ഹാച്ച്ബാക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വാഹനം പുറത്തിറങ്ങും മുമ്പേ കൂടുതൽ സവിശേഷതകളും മറ്റു വിവരങ്ങളും പുറത്ത് വിട്ട് രണ്ടാം ടീസർ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

ഓറഞ്ച് നിറത്തിൽ അനിയിച്ചൊരുക്കിയ വാഹനത്തിന്റെ ഡൈനാമിക് ഷോട്ടുകളാണ് ഈ ടീസർ വീഡിയോയിൽ മാരുതി വെളിപ്പെടുത്തുന്നത്. ഹാച്ച്ബാക്കിനെ വ്യത്യസ്തമായ ഒരു സമീപനത്തോടെ ടീസ് ചെയ്യാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. വാഹനത്തെ നോക്കി നിൽക്കുന്ന ഒരു വ്യക്തിയുടെ സൺഗ്ലാസിൽ പ്രതിഫലിക്കുന്ന തരത്തിലാണ് വാഹനം വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

വീഡിയോയിൽ കോഫി ഉണ്ടാക്കുന്നതിനൊപ്പം എസ്സ്-പ്രെസ്സോയുടെ പേരും മാരുതി പരാമർശിച്ചിരിക്കുന്നു. ടീസർ വീഡിയോയിലും മുഴുവൻ ജനൽ ചില്ലുകളിലും, വഴിയിൽ തടം കെട്ടി കിടക്കുന്ന വെള്ളത്തിലും ഇങ്ങനെ പല വിധ വ്യത്യസ്ത പ്രതലങ്ങളിൽ ഹാച്ച്ബാക്കിന്റെ പ്രതിഫലിക്കുന്ന ഷോട്ടുകളും ഉൾപ്പെടുന്നു.

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

ടീസറുകൾ‌ക്ക് മുമ്പ് പലതവണ റോഡുകളിൽ‌ ഹാച്ച്ബാക്ക് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എറ്റവും ഒടുവിൽ മൂടികളൊന്നുമില്ലാതെ ഹാച്ച്ബാക്കിന്റെ പൂർണ്ണമായ ബാഹ്യ രൂപകൽപ്പന വെളിപ്പെടുത്തുന്ന ചിത്രങ്ങളും ചോർന്നിരുന്നു.

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

1.0 ലിറ്റർ ബിഎസ്-വി കംപ്ലയിന്റ് പെട്രോൾ എഞ്ചിനാവും എസ്സ്-പ്രെസ്സോ ഹാച്ച്ബാക്കിന് മാരുതി നൽകുന്നത്. 68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. AGS ഓട്ടോമാറ്റിക് ഗിയർബോക്സ് ഉയർന്ന വകഭേതങ്ങളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ‘ഫ്യൂച്ചർ-S' കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് മാരുതി എസ്സ്-പ്രെസ്സോയിൽ വരുന്നത്. ഹാച്ച്ബാക്കിന് കൂടുതൽ ബോൾഡ് ലുക്ക് നൽകുന്നതിന് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടൈൽ‌ലാമ്പുകൾ, ഇരു വശങ്ങളിലും സ്‌കിഡ് പ്ലേറ്റുകൾ എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

ബോക്‌സി ആകൃതിയും ഉയരമുള്ള രൂപകൽപ്പനയും കാരണം ഹാച്ച്ബാക്കിന്റെ അകത്തളം കൂടുതൽ വിശാലവും ആകർഷകവുമായിരിക്കും.

Most Read: വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ സംവിധാനത്തോടുകൂടിയ വലിയ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയാണ്. കേന്ദ്രീകൃതമായി സ്ഥിതിചെയ്യുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ്-ബട്ടൺസ്റ്റാർട്ട് / സ്റ്റോപ്പ് , കീലെസ് എൻട്രി എന്നിവയാണ് മറ്റ് സവിശേഷതകൾ.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

ആൾട്ടോ 800, ആൾട്ടോ K10 എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ സമഗ്രമായ ഹാച്ച്ബാക്ക് നിരക്കോപ്പം എസ്സ്-പ്രെസ്സോ വിൽക്കപ്പെടും. അതിൽ . നിർമ്മാതാക്കളുടെ എൻ‌ട്രി ലെവൽ‌ ഹാച്ച്ബാക്ക് ലൈനപ്പിൽ ആൾട്ടോ K10 -ന് മുകളിലായിട്ടാവും എസ്സ്-പ്രെസ്സോയെ മാരുതി സ്ഥാപിക്കുന്നത്.

Most Read: 2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

മാരുതി എസ്സ്-പ്രെസ്സോ രണ്ടാം ടീസർ വീഡിയോ പുറത്ത്

ഡാറ്റ്സൺ റെഡി-ഗോ, ഈ വർഷം അവസാനത്തോടെ മുഖം മിനുക്കി എത്തുന്ന റെനോ ക്വിഡ് എന്നിവയാവും എസ്സ്-പ്രെസ്സോയുടെ പ്രധാന എതിരാളികൾ. ഇതിന് മുമ്പ് വാഹനത്തിന്റെ ഡസൈൻ വെളിപ്പെടുത്തുന്ന ഒരു ടീസർ വീഡിയോ മാരുതി പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso Second Teaser Video Released: Launch Slated For 30th Of September. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X