മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എസ്-പ്രസ്സോ ഹാച്ച്ബാക്കിനെ പുറത്തിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് മാരുതി.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

സെപ്തംബർ 30 വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. വാഹനം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് സെപ്റ്റംബർ 25 മുതൽ ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

എന്നാൽ ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില ഡീലർഷിപ്പുകൾ വാഹനം വാങ്ങാൻ താൽപര്യമുള്ള ഉപഭോക്താക്കളുടെ പേരും, വിവരങ്ങളും ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹനത്തിന്റെ ബുക്കിങ് ഔദ്യോഗികമായി ആരംഭിക്കുമ്പോൾ ഈ ഉപഭോക്താക്കൾക്ക് മുൻഗണന ലഭിക്കും.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാറുതിയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡലാണ് എസ്സ്-പ്രെസ്സോ. 2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഫ്യൂച്ചർ S മോഡലിനെ അടിസ്ഥാനമാക്കിയാണ് എസ്സ്-പ്രെസ്സോ ഒരുങ്ങുന്നത്. നിർമ്മാതാക്കളുടെ വാഹന നിരയിൽ ആൾട്ടോ K10 -ന് മുകളിലാവും പുതിയ വാഹനത്തിന്റെ സ്ഥാനം.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

വാഹത്തിന്റെ പ്രധാന എതിരാളിയായ റെനോ ക്വിഡിനെ പോലെ തന്നെ ഒരു കുഞ്ഞൻ എസ്‌യുവി പരിവേഷത്തോടെയാണ് എസ്സ്-പ്രെസ്സോ എത്തുന്നത്. വിപണിയിലെത്തും മുമ്പ് നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

നിർമ്മാതാക്കളുടെ മികച്ച മോഡലുകളായ സ്വിഫ്റ്റ്, വാഗൺആർ, ഇഗ്നിസ് എന്നിവയിൽ വരുന്ന അതേ ഹാർടെക്ക് പ്ലാറ്റ്ഫോമിലാവും എസ്സ്-പ്രെസ്സോ ഒരുങ്ങുന്നത്.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

വാഹനത്തിന് മികവുറ്റ കരുത്ത് നൽകുന്നതിനോടൊപ്പം ഭാരം കുറയ്ക്കാനും ഈ പ്ലറ്റഫോം സഹായിക്കും. 726 കിലോയാണ് വാഹനത്തിന് ഉദ്ദേശ ഭാരം എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ 800 -ലും കുറവാണിത്.

Most Read: ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

3565 mm നീളം, 1520 mm വീതി, 1564 mm ഉയരം എന്നിവയാണ് വാഹനത്തിന്റെ അളവുകൾ. എതിരാളിയായ ക്വിഡിനേക്കാൾ 42 mm കുറവാണ് എസ്സ്-പ്രെസ്സോയുടെ വീൽബേസ്. എന്നാൽ മാരുതി ഹാച്ച്ബാക്കിന് റെനോ ഹാച്ച്ബാക്കിനേക്കാൾ 42 mm നീളവും, 59 mm വീതിയും, 86 mm ഉയരവും കൂടുതലാണ്.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

സ്റ്റാൻഡേർഡ്, LXi, VXi, VXi+ എന്നിങ്ങനെ നാല് വകഭേകങ്ങളിലാണ് എസ്-പ്രസ്സോയേ മാരുതി വാഗ്ദാനം ചെയ്യുന്നത്. ഹാച്ച്ബാക്കിന്റെ എല്ലാ വകഭേതങ്ങളിലും ഒരേ എഞ്ചിനാണ് കമ്പനി നൽകുന്നത്. ആൾട്ടോ K10 -ൽ കരുത്ത് പകരുന്ന അതേ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ യൂണിറ്റാണ്.

Most Read: 2020 മാരുതി വാഗൺആറിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ അടിസ്ഥാനമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഓപ്ഷണലായി AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സും കമ്പി വാഗ്ദാനം ചെയ്യുന്നു.

മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

നിലവിൽ ആൾട്ടോ K10 -ൽ വരുന്ന 1.0 ലിറ്റർ എഞ്ചിൻ ബിഎസ് IV നിലവാരത്തിലുള്ളവയാണ്. എന്നാൽ എസ്സ്-പ്രെസ്സോ ഹാച്ച്ബാക്കിൽ ബിഎസ് VI നിലവാരത്തിലേക്ക് ഉയർത്തിയ എഞ്ചിനാവും മാരുതി നൽകുക. 3 - 3.5 ലക്ഷം രൂപവരെയാവാം വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso Bookings To Start From 25th September: Unofficial Bookings Begun? Read more Malayalam.
Story first published: Friday, September 20, 2019, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X