എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അടിസ്ഥാനമാക്കി നവീകരിച്ച മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയുടെ പ്രെട്രോള്‍ പതിപ്പ് കമ്പനി പുറത്തിറക്കി. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ 2020 ഏപ്രില്‍ ഒന്നിന് രാജ്യത്ത് നടപ്പാകും. അതിന്റെ ഭാഗമായി മാരുതി തങ്ങളുടെ എല്ലാ വാഹനങ്ങളും പരിഷ്‌ക്കരിച്ചു തുടങ്ങിയിട്ടുണ്ട്‌.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

ഇതിനകം തന്നെ ആല്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നീ മോഡലുകളെല്ലാം മാരുതി ബിഎസ്-VI മാനദണ്ഡമനുസരിച്ച് പരിഷ്‌ക്കരിച്ചിരുന്നു. ഇപ്പോള്‍ ബിഎസ്-VI അടിസ്ഥാനമാക്കിയുള്ള എര്‍ട്ടിഗയും കമ്പനി അവതരിപ്പിച്ചു. 7.54 ലക്ഷം രൂപ മുതല്‍ 10.05 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എംപിവികളിലൊന്നാണ് മാരുതി സുസുക്കിയുടെ എര്‍ട്ടിഗ. 8000 യൂണിറ്റുകളോളം വാഹനങ്ങളുടെ വില്‍പ്പന എല്ലാമാസവും നടക്കുന്നുണ്ട്. പഴയ തലമുറയില്‍പെട്ട എര്‍ട്ടിഗയുടെ വില്‍പ്പനയെക്കാളും എരട്ടിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

ഹിയര്‍ടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എര്‍ട്ടിഗ. മുന്‍തലമുറയിലെ വാഹനത്തെക്കാള്‍ ഭാരം കുറഞ്ഞതും ദൃഢമേറിയതും ഒപ്പം വലിപ്പമേറിയതുമാണ് എര്‍ട്ടിഗയുടെ പുതിയ പതിപ്പ്. വലിപ്പം കൂടിയതോടെ വിശാലമായ ക്യാബിനും വാഹനത്തിന് ലഭിച്ചു. ഇത്‌ വാഹനത്തിന്റെ വിപണി മൂല്യവും വര്‍ധിക്കാന്‍ ഇടയാക്കി.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

1.5 ലിറ്റര്‍ K15 സീരീസ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് മാരുതി സുസുക്കി എര്‍ട്ടിഗ ബിഎസ്-VI പരിഷ്‌ക്കരിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ SHVS (mild-hybrid) സാങ്കേതികവിദ്യ വിദ്യയും ഉള്‍പ്പെടുത്തിയാണ് വാഹനത്തിന്റെ നിര്‍മ്മാണം. 104 bhp കരുത്തില്‍ 138 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സിമിഷനുമാണ് പുതിയ പതിപ്പിലുള്ളത്.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

ബിഎസ്-VI എഞ്ചിനിലേക്കുള്ള നവീകരണം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും ജനപ്രിയമായ എംപിവിയില്‍ കമ്പനി വരുത്തിയിട്ടില്ല. മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പുകള്‍ വഴി വാഹനത്തിന്റെ വില്‍പ്പന തുടരും.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.87 ലക്ഷം രൂപയാണ് പുതിയ സിഎന്‍ജി പതിപ്പിന്റെ വില. ടാക്‌സി വാഹനങ്ങള്‍ക്കായി എര്‍ട്ടിഗ സിഎന്‍ജിയുടെ ടൂര്‍ M എന്ന പതിപ്പും കമ്പനി അവതരിപ്പിക്കും. 8.82 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

കൂടാതെ എംപിവി ശ്രേണിയില്‍ പുതിയ വാഹനത്തെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയുളള 6 സീറ്റര്‍ എംപിവിയായിരിക്കും ഇത്. XL6 എന്നാണ് പുതിയ വാഹനത്തിന് കമ്പനി നലികിയിരിക്കുന്ന പേര്. ഓഗസ്റ്റ് 21 ന് വാഹനത്തിന്റെ വില്‍പന ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

എര്‍ട്ടിഗയെ ആധാരമാക്കിയാണ് നിര്‍മ്മാണമെങ്കിലും നിരവധി മാറ്റങ്ങളുമായാകും XL6 എത്തുക. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഉയര്‍ന്ന പതിപ്പിന് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടായേക്കും.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 പതിപ്പില്‍ ഉണ്ടാവുക. പരിഷ്‌ക്കരിച്ച ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ എര്‍ട്ടിഗയില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും XL6 വിപണിയിലെത്തുക.

എര്‍ട്ടിഗ BS6 പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു

മഹീന്ദ്ര മറാസോ, ടൊയോട്ട ഇനോവ ക്രിസ്റ്റ, വരാനിരിക്കുന്ന റിനോ ട്രൈബര്‍ എന്നിവയാണ് മാരുതി സുസുക്കി എര്‍ട്ടിഗ ബിഎസ്-VI പെട്രോള്‍ പതിപ്പിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Suzuki Ertiga BS-VI Petrol Launched In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X