പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

വാണിജ്യ വാഹന ശ്രേണിയിലേക്കാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി സൂപ്പര്‍ ക്യാരി എന്ന മോഡലിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ പുതിയൊഴു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍ ക്യാരി.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

വിപണിയില്‍ എത്തി മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 50,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് പിന്നിട്ടിരിക്കുന്നത്. 2016 -ല്‍ ആദ്യമായി വിപണിയില്‍ എത്തുമ്പോള്‍ മൂന്ന് നഗരങ്ങളില്‍ മാത്രമായിരുന്നു വാഹനത്തിന്റെ വില്‍പ്പന. എന്നാല്‍ പിന്നീട് ഘട്ടം ഘട്ടമായി മാരുതി മറ്റ് നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിച്ചു.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

ഇന്ത്യയില്‍ ഇന്ന് സുപ്പര്‍ ക്യാരി വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 200-ല്‍ ആധികം പിന്നിട്ടതായി കമ്പനി തന്നെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വിപണി ശൃംഖല ഉയര്‍ത്തുന്നതിന് അനുസരിച്ച് വാഹനത്തിന്റെ വില്‍പ്പനയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്കൊപ്പം തന്നെ സിഎന്‍ജി മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം ഡീസല്‍ പതിപ്പിനെ അധികം വൈകാതെ തന്നെ പിന്‍വലിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനം വിപണിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍, 2017 ജൂലൈയിലാണ് മോഡലിന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ചത്.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

2018 ഫെബ്രുവരിയില്‍ സൂപ്പര്‍ ക്യാരിയുടെ ക്യാബ് ചേസിസ് വിപണിയില്‍ എത്തി. ഒരു മാസത്തിനുശേഷം 2018 മാര്‍ച്ചില്‍ സൂപ്പര്‍ ക്യാരി 10,000 വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

അടുത്ത 10,000 യൂണിറ്റുകള്‍ വെറും 6 മാസത്തിനുള്ളില്‍ വിറ്റു. അവിടെ നിന്ന് 3 മാസത്തിനുള്ളില്‍, 2019 ജനുവരിയില്‍ മാരുതി സുസുക്കി സൂപ്പര്‍ ക്യാരിയുടെ 30,000 യൂണിറ്റുകള്‍ വിറ്റഴിച്ചു.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

ബാക്കി 20,000 യൂണിറ്റുകള്‍ 11 മാസത്തിനുള്ളിലാണ് കമ്പനി വിറ്റഴിച്ചത്. കൂടാതെ, ഈ വര്‍ഷം ഒക്ടോബറില്‍ കമ്പനി സൂപ്പര്‍ ക്യാരിയുടെ പെട്രോള്‍ വകഭേദത്തിന്റെ പാന്‍-ഇന്ത്യ വില്‍പ്പനയും ആരംഭിച്ചു.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സില്‍ 793 സിസി ഡീസല്‍ എന്‍ജിനിലും 1200 സിസി സിഎന്‍ജി എന്‍ജിനിലുമാണ് മാരുതി സൂപ്പര്‍ കാരി എത്തുന്നത്.

Most Read: മാന്ദ്യത്തിന്റെ ആഘാതം വ്യക്തമാക്കി കോംപാക്ട് എസ്‌യുവി വിൽപ്പന കണക്കുകൾ

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

രണ്ട് സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ 32 bhp കരുത്തും 75 Nm torque ഉം ആണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. അടുത്തിടെയാണ് രാജ്യത്ത് രണ്ടു കോടി യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് മാരുതി സുസുക്കി അറിയിച്ചത്.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

ഇന്ത്യന്‍ വിപണിയില്‍ എത്തി 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മാരുതി സുസുക്കി ഈ നോട്ടം കൈവരിക്കുന്നത്.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

1983 -ല്‍ മാരുതി 800 എന്ന ചെറുകാറുമായിട്ടായിരുന്നു മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണു മാരുതി സുസുക്കി.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

ചരിത്ര നേട്ടം സ്വന്തമായതില്‍ അതീവ സന്തുഷ്ടരാണെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു. ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ച ഉപയോക്താക്കളോടും മികച്ച പിന്തുണ നല്‍കിയ സര്‍ക്കാരിനോടും ദീര്‍ഘകാലമായി പങ്കാളിത്തം തുടരുന്നവരോടുമുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി താണ്ടിയ നാഴികക്കല്ലുകള്‍ പരിശോധിച്ചാല്‍, 1994-95 കാലയളവില്‍ 10 ലക്ഷം യൂണിറ്റും, 2005-06 കാലയളവില്‍ 50 ലക്ഷം യൂണിറ്റും, 2011-12 കാലയളവില്‍ ഒരു കോടി യൂണിറ്റും കമ്പനി വിപണിയില്‍ വിറ്റഴിച്ചു.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

2016-17 കാലയളവില്‍ 1.50 കോടി യൂണിറ്റും, 2019-20 കാലയളവില്‍ രണ്ടു കോടി യൂണിറ്റും കമ്പനി വിപണിയില്‍ വിറ്റു തീര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Super Carry Crosses 50,000 Sales Milestone In India. Read more in Malayalam.
Story first published: Friday, December 13, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X