മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

ഡീസല്‍ കാറുകള്‍ നിര്‍ത്തി പുതിയ ഹൈബ്രിഡ്, ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്താനാണ് മാരുതി സുസുക്കിയുടെ പദ്ധതി. അടുത്തവര്‍ഷം പുറത്തിറങ്ങുന്ന പുതിയ വാഗണ്‍ആര്‍ ഇവി മാരുതിയുടെ വൈദ്യുത ശ്രേണിയ്ക്ക് തുടക്കമിടും. 2020 ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും നിര്‍ണായക മോഡലാണ് വാഗണ്‍ആര്‍ ഇവി.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

പുതുതലമുറ വാഗണ്‍ആര്‍, വരാനിരിക്കുന്ന വാഗണ്‍ആര്‍ ഇവിക്ക് അടിസ്ഥാനമാവും. നിലവില്‍ മാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. പ്രായോഗികതയും വിലയും വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ വിജയമന്ത്രങ്ങളാവുന്നു. നിലവില്‍ 4.3 ലക്ഷം രൂപയ്ക്കാണ് വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് വരുന്നത്. എന്നാല്‍ ഇതേ വിലയ്ക്ക് വാഗണ്‍ആര്‍ ഇവിയെ പ്രതീക്ഷിച്ചാല്‍ തെറ്റി.

Most Read: എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

നിലവിലെ സാഹചര്യങ്ങളില്‍ ചെറു വൈദ്യുത കാറിന് പോലും ഏകദേശം 12 ലക്ഷം രൂപ വില കുറിക്കപ്പെടുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. അതായത് പുതിയ വാഗണ്‍ആര്‍ ഇവിയിലും ചിത്രം മാറില്ല. ഇതേ വിലനിലവാരം പ്രതീക്ഷിക്കാമെന്ന് കമ്പനി സൂചന നല്‍കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട FAME പദ്ധതിയില്‍ സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് സബ്‌സിഡിയും ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്ന തീരുമാനം ഇവിടെ തിരിച്ചടിയാവുന്നു.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

ജിഎസ്ടി സ്ലാബില്‍ 12 ശതമാനം മാത്രമാണ് വൈദ്യുത കാറുകള്‍ക്ക് നികുതിയെങ്കിലും ഇതുകൊണ്ട് കാര്യമില്ല. പുതിയ ചട്ടം പ്രകാരം വൈദ്യുത ടാക്‌സികള്‍ക്ക് മാത്രമേ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുകയുള്ളൂ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ആശങ്ക രേഖപ്പെടുത്തി.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

അഞ്ചു ലക്ഷം രൂപയുടെ പെട്രോള്‍ കാര്‍ ഒമ്പതു ലക്ഷം രൂപയ്ക്ക് ഇലക്ട്രിക്ക് പതിപ്പായി വന്നാല്‍ സാധാരണക്കാരന്‍ വാങ്ങുമോ? ആര്‍സി ഭാര്‍ഗവ ചോദിക്കുന്നു. ഒപ്പം, വൈദ്യുത കാറുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യമെങ്ങും ഇപ്പോഴും വിപുലമായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളും അഭാവം വൈദ്യുത കാറുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Most Read: ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

അടുത്തിടെ നടന്ന പഠനം പ്രകാരം 350 പൊതു ചാര്‍ജിങ് സ്റ്റേഷനുകളാണ് വൈദ്യുത വാഹനങ്ങള്‍ക്കായി ഇന്ത്യയിലുള്ളത്. ഇതേസമയം, പെട്രോള്‍ പമ്പുകളുടെ എണ്ണം 57,000 കടക്കും. വൈദ്യുത കാറുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലാത്തതിനാലാണ് ടിഗോര്‍, ടിയാഗൊ ഇവി മോഡലുകളെ വിപണിയില്‍ കൊണ്ടുവരാന്‍ ടാറ്റ താത്പര്യം പ്രകടിപ്പിക്കാത്തത്.

Source: TOI

Most Read Articles

Malayalam
English summary
Maruti WagonR EV Price Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X