2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യയില്‍

ഇറ്റാലിയന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മസെരാട്ടി പുതിയ 2019 ക്വാത്രോപോര്‍ത്തെ പതിപ്പിനെ ഇന്ത്യയില്‍ പുറത്തിറക്കി. 1.74 കോടി രൂപ പ്രാരംഭ വിലയില്‍ മസെരാട്ടി ക്വാത്രോപോര്‍ത്തെ ഗ്രാന്‍ലൂസ്സോ മോഡല്‍ വിപണിയില്‍ അണിനിരക്കും. 1.79 കോടി രൂപയാണ് ക്വാത്രോപോര്‍ത്തെ ഗ്രാന്‍സ്‌പോര്‍ട് മോഡലിന് വില. കാറിലെ 3.0 ലിറ്റര്‍ V6 ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 4,000 rpm -ല്‍ 275 bhp കരുത്തും 2,600 rpm -ല്‍ 600 Nm torque ഉം പരമാവധി കുറിക്കാനാവും. എട്ടു സ്പീഡാണ് ZF നിര്‍മ്മിത ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റ്.

2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യയില്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ 2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഡീസലിന് 6.4 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 252 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. അഞ്ചു ഡ്രൈവിംഗ് മോഡുകളില്‍ കാറില്‍ ഒരുങ്ങുന്നു. സന്ദര്‍ഭോചിതമായി ഓട്ടോ നോര്‍മല്‍, ഓട്ടോ സ്‌പോര്‍ട്, മാനുവല്‍ നോര്‍മല്‍, മാനുവല്‍ സ്‌പോര്‍ട്, ICE മോഡുകള്‍ ക്വാത്രോപോര്‍ത്തെയില്‍ തിരഞ്ഞെടുക്കാം.

Most Read: മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം, വീണ്ടും ഞെട്ടിച്ച് കൊയെനിഗ്‌സെഗ്

2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യയില്‍

മുന്‍ ടയറുകളുടെ അളവ് 245/40. പിന്‍ ടയറുകളുടെ അളവ് 285/35. 20 ഇഞ്ചാണ് മെര്‍ക്കൂറിയോ അലോയ് വീലുകളുടെ വലുപ്പം. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ 21 ഇഞ്ച് അലോയ് വീലുകള്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 5,262 mm നീളവും 1,948 mm വീതിയും 1,481 mm ഉയരവും കാര്‍ കുറിക്കും. വീല്‍ബേസ് 3,171 mm.

2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യയില്‍

പത്തു നിറങ്ങളാണ് 2019 ക്വാത്രോപോര്‍ത്തെയ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പുത്തന്‍ റോസോ പൊട്ടന്‍ഡെ, ബ്ലൂ നൊബൈല്‍ ട്രിപ്പിള്‍ കോട്ട് പെയിന്റ് സ്‌കീമുകള്‍ മോഡലിന് കൂടുതല്‍ ചാരുത സമര്‍പ്പിക്കും. കാറിന്റെ വലിയ ഗ്രില്ല് ഡിസൈനിന് കമ്പനി മുമ്പ് കാഴ്ച്ചവെച്ച ആല്‍ഫിയേരി കോണ്‍സെപ്റ്റ് മോഡല്‍ പ്രചോദനമായിട്ടുണ്ട്.

2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യയില്‍

പരിഷ്‌കരിച്ച മുന്‍ പിന്‍ ബമ്പറുകളും ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റ് പിന്തുണയുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കൂടുതല്‍ അക്രമണോത്സുകമായ നോട്ടം കാറിന് സമര്‍പ്പിക്കുന്നു. ഗ്രാന്‍ലൂസ്സോ പതിപ്പില്‍ പ്രത്യേക ക്രോം ആവരണവും ബോഡി നിറമുള്ള സൈഡ് സ്‌കേര്‍ട്ടുകളും അധികമായി ഒരുങ്ങും.

2019 മസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യയില്‍

അകത്തളത്തില്‍ പുതിയ 8.4 ഇഞ്ച് വലുപ്പമുള്ള മസെരാട്ടി ടച്ച് കണ്‍ട്രോള്‍ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മുഖ്യാകര്‍ഷണം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭ്യമാക്കും. ഇതിന് പുറമെ AUX, യുഎസ്ബി, SD കാര്‍ഡ് റീഡര്‍ സംവിധാനങ്ങളും കാറിലുണ്ട്. ഹര്‍മന്‍ കര്‍ദ്ദോന്‍ നിര്‍മ്മിത ഓഡിയോ സംവിധാനം പുതിയ ക്വാത്രോപോര്‍ത്തെയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ മേന്മയേറിയ ബോവേഴ്‌സ് & വില്‍ക്കിന്‍സ് സംവിധാനം തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

Most Read: ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

ആക്ടിവ് ഹെഡ്‌റെസ്റ്റുകള്‍, ലെയ്ന്‍ കീപ്പിങ് അസിസ്റ്റ്, ആക്ടിവ് സ്‌പോര്‍ട് അസിസ്റ്റ് എന്നിങ്ങനെ നീളും മസെരാട്ടി ക്വാത്രോപോര്‍ത്തെയിലെ സുരക്ഷാ മുഖം. ഇന്ത്യയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ്, പോര്‍ഷ പനാമേര മോഡലുകളുമായാണ് മസെരാട്ടി ക്വാത്രോപോര്‍ത്തെയുടെ മത്സരം.

Most Read Articles

Malayalam
English summary
2019 Maserati Quattroporte Launched In India. Read in Malayalam.
Story first published: Wednesday, March 13, 2019, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X