സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

പുതിയ C43 കൂപ്പെയുമായി മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍. 75 ലക്ഷം രൂപ വിലയില്‍ 2019 മെര്‍സിഡീസ്-AMG C43 കൂപ്പെ വിപണിയില്‍ പുറത്തിറങ്ങി. പൂര്‍ണ്ണ ഇറക്കുമതി യൂണിറ്റായി കടന്നുവരുന്ന പുതിയ മെര്‍സിഡീസ് കാര്‍ ബിഎംഡബ്ല്യു M2 കോംപിറ്റീഷന്‍, ഔഡി RS5 മോഡലുകളുമായി ഇന്ത്യയില്‍ മാറ്റുരയ്ക്കും. 81.80 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു M2 കോംപിറ്റീഷന് വില. ഔഡി RS5 -ന് വില 1.11 കോടി രൂപ.

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

കഴിഞ്ഞവര്‍ഷം C ക്ലാസ്സിനെ വില്‍പ്പനയ്ക്ക് കൊണ്ടുവന്നപ്പോഴേ C43 കൂപ്പെയുടെ വരവും ജര്‍മ്മന്‍ കമ്പനി സ്ഥിരീകരിച്ചിരുന്നു. C ക്ലാസ്സ് നിരയിലെ ഏറ്റവും സ്റ്റൈലിഷ് മോഡലാണ് പുതിയ C43 കൂപ്പെ. AMG GT -യുടെ നിഴലാട്ടങ്ങള്‍ കാറില്‍ കാണാം. ബൂട്ടിലേക്ക് ഭംഗിയോടെ ചാഞ്ഞൊഴുന്ന മേല്‍ക്കൂരയും 19 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും മെര്‍സിഡീസ്-AMG C43 കൂപ്പെയില്‍ ശ്രദ്ധയാകര്‍ഷിക്കും.

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

AMG റേഡിയേറ്റര്‍ ഗ്രില്ലും C43 കൂപ്പെയുടെ പ്രധാന സവിശേഷതയാണ്. രൂപഭാവത്തില്‍ മെര്‍സിഡീസ്-AMG C43 സ്‌പോര്‍ട്‌സ് സെഡാനെ പകര്‍ത്താന്‍ C43 കൂപ്പെ ധാരാളമായി ശ്രമിച്ചിട്ടുണ്ട്. വലിയ എയര്‍ഡാമുള്ള ബമ്പറും മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്‌ലാമ്പുകളും പാനരോമിക് സണ്‍റൂഫും കാറിന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍പ്പെടും. കൂടുതല്‍ നാടകീയത കൊണ്ടുവരുന്ന AMG സ്‌റ്റൈലിങ് പാക്കേജും മോഡലില്‍ ലഭ്യമാണ്.

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

AMG പാക്കേജ് തിരഞ്ഞെടുത്താല്‍ മുന്‍ സ്പ്ലിറ്റര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, പിന്‍ ഡിഫ്യൂസര്‍ തുടങ്ങിയ ഘടകങ്ങള്‍ C43 കൂപ്പെയ്ക്ക് കൂടുതല്‍ അക്രമണോത്സുക ഭാവം സമ്മാനിക്കും. അകത്തളത്തില്‍ നാപ്പ തുകലിനാണ് കൂടുതല്‍ പ്രാതിനിധ്യം. തുകല്‍ പൊതിഞ്ഞ മൂന്നു സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലില്‍ പ്രത്യേക കണ്‍ട്രോള്‍ ബട്ടണുകള്‍ ഒരുങ്ങുന്നുണ്ട്.

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

10.5 വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ക്യാബിനിലെ ശ്രദ്ധാകേന്ദ്രമായി മാറും. ക്ലാസിക്ക്, സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡിസ്‌പ്ലേ ശൈലികളുള്ള 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലില്‍ എടുത്തുപറയണം. ഹെഡ്‌സ് ഡിസ്‌പ്ലേ ടെക്‌നോളജിയും കാറിലുണ്ട്.

Most Read: മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

3.0 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V6 എഞ്ചിനാണ് 2019 മെര്‍സിഡീസ്-AMG C43 കൂപ്പെയുടെ ഹൃദയം. എഞ്ചിന് 385 bhp കരുത്തും 520 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മുന്‍തലമുറയെക്കാള്‍ 23 bhp അധിക കരുത്ത് പുതിയ മോഡലിനുണ്ട്. ഒമ്പതു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. 4MATIC ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലെത്തും.

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം പിന്നിടാന്‍ കാറിന് 4.7 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മെര്‍സിഡീസ്-AMG C43 കൂപ്പെയുടെ പരമാവധി വേഗം. AMG -യുടെ റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ മോഡുകള്‍ കാറിന്റെ സവിശേഷതയാണ്.

Most Read: ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

സ്‌റ്റൈലിഷ് ഭാവത്തില്‍ പുതിയ മെര്‍സിഡീസ്-AMG C43 കൂപ്പെ, വില 75 ലക്ഷം രൂപ

കംഫോര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിവ സസ്‌പെന്‍ഷന്‍ മോഡുകളില്‍പ്പെടും. കംഫോര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, സ്ലിപ്പറി, ഇന്‍ഡിവീജ്വല്‍ എന്നിങ്ങനെ അഞ്ചു ഡയനാമിക് സെക്ട് ഡ്രൈവ് മോഡുകളും മോഡലിലുണ്ട്.

Most Read Articles

Malayalam
English summary
2019 Mercedes-AMG C43 Coupe Launched In India At Rs 75 Lakh. Read in Malayalam.
Story first published: Thursday, March 14, 2019, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X