മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

പജേറോ സ്‌പോര്‍ടിന്റെ പുതിയ പതിപ്പ് പുറത്തിറക്കി മിത്സുബിഷി. പുതിയ പതിപ്പ് എസ്‌യുവി നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി വാഹനത്തെ എത്തിച്ചേക്കാം. അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് പുതിയ പജേറോയുടെ വരവ്.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

നിലവിലുള്ള വാഹനത്തില്‍ നിന്നും തീര്‍ത്തും പുതുമയാര്‍ന്ന ഡിസൈണാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്‌. വാഹനത്തിന്റെ മുന്‍ഭാഗം അടിമുടി മാറിയിരിക്കുന്നു. നീളത്തിലുള്ള മൂന്ന് ക്രോം പതിപ്പച്ച അഴികള്‍ വരുന്ന പുതിയ ഗ്രില്ലാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

ബമ്പറിന് നടുഭാഗത്തായി വലിയ എയര്‍ ഇന്റേക്ക് നല്‍കിയിരിക്കുന്നു. ഇതിന്റെ ഇരു വശങ്ങളിലും ക്രോം പതിപ്പിച്ചിരിക്കുന്നു. നിലവിലുള്ള മോഡലിനേക്കാള്‍ ഉയരത്തിലാണ് ഫോഗ് ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ മോഡലിനേക്കാള്‍ വലിയതുമാണ് ഫോള്‍ ലാമ്പുകള്‍.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

പിന്‍ഭാഗത്തും പ്രകടമായ മാറ്റങ്ങള്‍ എസ് യുവുയിലുണ്ട്. പുതിയ റിയര്‍ ബമ്പറുകളും ട്വീക്ക്ഡ് ടെയില്‍ ലാമ്പുകള്‍ എന്നിവയും പിന്‍ഭാഗത്തിന് ഭംഗി കൂട്ടുന്നു. ഒപ്പം പുതിയ രൂപത്തിലുള്ള അലോയ് വീലുകളും വാഹനത്തിന്റെ സവിശേഷതയാണ്.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

വാഹനത്തിന്റെ വശങ്ങളില്‍ ഷാര്‍പ്പ് ഷോള്‍ഡര്‍ ലൈനുകളും, വെളിയിലേക്ക് മുഴയ്ച്ചു നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും, ക്രോ നിറത്തിലുള്ള മിററുകളുമോഴിച്ച് വലിയ മാറ്റങ്ങള്‍ ഒന്നുമില്ല. വിന്റോലൈന്‍ പിന്നിലേക്കു വരുമ്പോള്‍ മിത്സുബിഷി വാഹനത്തിന്റെ C -പില്ലറിലേക്ക് കൂര്‍പ്പിച്ചു ചേര്‍ക്കുന്നു. ഇതോടൊപ്പം ചേരുന്ന സില്‍വര്‍ റൂഫ്‌റെയ്‌ലുകള്‍ 2020 മോഡലിന് ഒരു സ്‌പോര്‍ടി ഫീല്‍ നല്‍കുന്നു.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

പൂര്‍ണ്ണമായി കറുത്ത നിറത്തിലാണ് 2020 പജേറോ സ്‌പോര്‍ടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍, ഡ്രൈവര്‍ സൈഡ് ഡാഷ്‌ബോര്‍ഡ്, ഗിയര്‍ നോബ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവയുടെ ഭാഗങ്ങളില്‍ സില്‍വര്‍ നിറം നല്കിയിരിക്കുന്നു. പുതിയ പജേറോ സ്‌പോര്‍ടില്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റത്തിന്റെ ഇരുഭാഗങ്ങളിലുമായി എസി വെന്റുകളുമാണ്. ഏഴ് എയർബാഗുകൾ, റിയർ ട്രാഫിക് അലേർട്ട് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാം ഈ വാഹനത്തിൽ ഉണ്ട്.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

2.4 ലിറ്റർ ഡീസൽ എഞ്ചിൻ 180 bhp കരുത്തും 430 Nm torque ഉം ആണ്‌ മിത്സുബിഷി പജെറോ സ്‌പോർടിന്റെ പുതിയ മോഡലിന്റെ സവിശേഷത. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഇണചേരുന്നു.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

പുതിയ 2020 മോഡല്‍ പജേറോ സ്‌പോര്‍ട് 90 രാജ്യങ്ങളില്‍ വില്‍പ്പന നടത്താന്‍ കമ്പനി ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനം എത്തിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊന്നും മിത്സുബിഷി അറിയിച്ചിട്ടില്ല. അഞ്ച് വകഭേദങ്ങളില്‍ ലഭിക്കുന്ന മുന്‍തലമുറ പജേറോ തന്നെയാണ് നിലവിലും ഇന്ത്യന്‍ വിപണിയില്‍ കമ്പനി വില്‍ക്കുന്നത്.

മുഖംമിനുക്കി പജേറോ സ്‌പോര്‍ട് എത്തുന്നു

176 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് നിലവിലെ ഇന്ത്യന്‍ സ്‌പെക്ക് പജേറോ സ്‌പോര്‍ടില്‍ വരുന്നത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്. വാഹനത്തിന്റെ വില 28.35 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Pajero Sport Facelift Revealed. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X