പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഥാറിന് പുതിയ പരിവേഷം കല്‍പ്പിക്കാനുള്ള തിരക്കിലാണ് മഹീന്ദ്ര. പരീക്ഷണയോട്ടം നടത്തുന്ന പുതിയ വലിയ ഥാറിനെ ഒന്നിലേറെ തവണ ക്യാമറ പകര്‍ത്തിക്കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പുതിയ ഥാറിന്റെ ചിത്രങ്ങള്‍ ഒരിക്കല്‍ക്കൂടി പുറത്തുവരികയാണ്. മറച്ചുപ്പിടിച്ചാണ് പരീക്ഷണയോട്ടമെങ്കിലും എസ്‌യുവിയുടെ രൂപഭാവം ചിത്രങ്ങളില്‍ വ്യക്തം.

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ വീതി പുതിയ ഥാര്‍ കുറിക്കും. ബോക്‌സി ഘടന മാറിയിട്ടില്ല. എന്നാല്‍ ആധുനിക ഡിസൈന്‍ അഴക് എസ്‌യുവിയില്‍ നിറഞ്ഞനുഭവപ്പെടും. മുന്‍ പിന്‍ ബമ്പറുകള്‍ പരിഷ്‌കരിക്കപ്പെട്ടു. ഇക്കുറി ഇരു ബമ്പറുകളും പ്ലാസ്റ്റിക് നിര്‍മ്മിയായിരിക്കും. ഇപ്പോഴുള്ള ഥാറില്‍ മുന്നില്‍ മാത്രമാണ് പ്ലാസ്റ്റിക് നിര്‍മ്മിത ബമ്പര്‍ ഒരുങ്ങുന്നത്.

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡോറുകളും മോഡലില്‍ പരാമര്‍ശിക്കണം. ഡോര്‍ ഹാന്‍ഡിലുകളിലും മാറ്റങ്ങള്‍ സംഭവിച്ചു. ഇതേസമയം ഏഴു സ്ലാറ്റ് ഗ്രില്ലും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും ടാര്‍പോളീന്‍ വിരിച്ച ബോക്സി ക്യാബിനും മോഡലില്‍ അതേപടി തുടരുന്നു. എന്നാല്‍ ക്യാബിന്റെ പിന്‍വശം ഒരല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ടെയില്‍ഗേറ്റിനോട് ചേര്‍ന്ന സ്‌പെയര്‍ വീല്‍ ശൈലി പുതിയ പതിപ്പിലും കാണാം.

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

കുത്തനെയായിരിക്കും ടെയില്‍ലാമ്പുകളുടെ ഘടന. പാര്‍ശ്വങ്ങളില്‍ ഫെന്‍ഡറും ടയറും തമ്മിലുള്ള അകലം വര്‍ധിച്ചിട്ടുണ്ട്. പിറകിലെ ലീഫ് സ്പ്രിങ് സംവിധാനം മഹീന്ദ്ര പരിഷ്‌കരിച്ചു. സാധാരണ മോഡലിനെക്കാള്‍ ഉയര്‍ന്നാണ് പുതുതലമുറ ഥാറിന്റെ മുന്‍ വീല്‍ ആര്‍ച്ചുകള്‍ ഒരുങ്ങുന്നത്. കൂടുതല്‍ നീളമുള്ള മുന്‍ സസ്പെന്‍ഷന്‍ ട്രാവലിനുള്ള സാധ്യത വീല്‍ ആര്‍ച്ചുകള്‍ തുറന്നുകാട്ടുന്നു. എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സും കൂടിയിട്ടുണ്ട്.

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇപ്പോഴുള്ള ഥാറിന് സമാനമായ ഡാഷ്‌ബോര്‍ഡ് ശൈലി രണ്ടാംതലമുറ ഥാറിലും ഇടംപിടിക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ ഇതു വ്യക്തമാണ്. സ്‌കോര്‍പിയോയുടെ മാതൃകയിലാവും ഉള്ളിലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍.

Most Read: വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എയര്‍ ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളുമെല്ലാം അടിസ്ഥാന സംവിധാനങ്ങളായി പുതിയ ഥാറില്‍ ഒരുങ്ങേണ്ടതായുണ്ട്. ഇതിന് പുറമെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ഫീച്ചറുകളും മോഡലില്‍ പ്രതീക്ഷിക്കാം.

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ലാഡര്‍ ഫ്രെയിം ഷാസിയാണ് പുതുതലമുറ ഥാര്‍ ഉപയോഗിക്കുന്നത്. ഥാറിന് ശേഷം സ്‌കോര്‍പിയോ, ബൊലേറോ മോഡലുകളുടെ പുതുതലമുറകളിലും ഇതേ നടപടിയായിരിക്കും കമ്പനി കൈക്കൊള്ളുക. 2020 ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ ഥാറിനെ കമ്പനി അനാവരണം ചെയ്യും.

Most Read: ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതുതായി ആവിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റായിരിക്കും ഥാറില്‍ തുടിക്കുക. 140 bhp കരുത്തും 300 Nm torque ഉം എഞ്ചിനില്‍ സമന്വയിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ വിപണിയില്‍ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീമുമായാണ് മഹീന്ദ്ര ഥാറിന്റെ പ്രധാന മത്സരം.

Source: CarDekho

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #Spy Pics
English summary
New Mahindra Thar (2020) Spied Testing Again. Read in Malayalam.
Story first published: Wednesday, April 10, 2019, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X