ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗണ്‍ആറിന്റെ മൂന്നാം തലമുറയെ വിപണിയില്‍ അവതരിപ്പിച്ചത്. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

ഇപ്പോഴിതാ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് (1,03,325) പിന്നിട്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രതിമാസം 14,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നവംബറില്‍ 14,650 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഗണ്‍ആറിന് ലഭിച്ചത്.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

വാര്‍ഷിക വില്‍പ്പനയില്‍ 29.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വാഗണ്‍ആറിന്റെ മുഖ്യഎതിരാളിയായ ഹ്യുണ്ടായി സാന്‍ട്രോ, 2019 നവംബറില്‍ വിറ്റഴിച്ചത് 3,852 യൂണിറ്റുകള്‍ മാത്രമാണ്.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മൂന്നാം തലമുറ വാഗണ്‍ആര്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ K സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ആറിലുണ്ട്.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

അതേസമയം 1.0 ലിറ്റര്‍ പെട്രോള്‍ വകഭേദത്തിന്റെ ബിഎസ് VI പതിപ്പിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 8,000 രൂപയുടെ വര്‍ധനവാണ് പുതിയ ബിഎസ് VI പതിപ്പില്‍ കമ്പനി വരുത്തിയിരിക്കുന്നത്.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

പഴയ മോഡലില്‍ ലഭ്യമായ LXi, LXi (O), VXi, VXi (O), VXi AGS, VXi (O) AGS എന്നീ എല്ലാ വകഭേദങ്ങളും ബിഎസ്-VI പതിപ്പിലും ലഭ്യമാണ്.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

L, V, Z എന്നീ മൂന്ന് വകഭേദങ്ങളാണ് വാഹനത്തിലുള്ളത്. L, V വകഭേദങ്ങളിലാണ് 1.0 ലിറ്റര്‍ എന്‍ജിനുള്ളത്. V-യില്‍ മാത്രമേ ഓട്ടോമാറ്റിക്ക് പതിപ്പും ലഭ്യമാണ്. 1.2 ലിറ്റര്‍ എന്‍ജിന്‍ V, Z വകഭേദങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്.

Most Read: ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

പഴയ വാഗണ്‍ആറിനെക്കാള്‍ വലുപ്പമേറിയ മോഡലാണ് മൂന്നാം തലമുറ. 60 mm നീളവും 145 mm വീതിയും 25 mm ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. യഥാക്രമം 3655 mm, 1620 mm, 1675 mm, 2435 mm എന്നിങ്ങനെയാണ് പുതിയ വാഗണ്‍ആറിന്റെ നീളവും വീതിയും ഉയരവും വീല്‍ബേസും.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോമില്‍ ടോള്‍ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് അകത്തളത്തെ പ്രധാന മാറ്റങ്ങള്‍.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

ഉയര്‍ന്ന ബമ്പര്‍, ക്രോമിയം സ്ട്രിപ്പിലെ വലിയ ഗ്രില്‍, പുതിയ ഹെഡ്‌ലൈറ്റ്, വീതിയുള്ള ഇന്റിക്കേറ്റര്‍, C-പില്ലറിലെ ബ്ലാക്ക് ഇന്‍സേര്‍ട്ട്, പിന്നിലെ വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പ് എന്നിവയും വാഹനത്തിന്റെ സവിശേഷതകള്‍.

ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി വാഗണ്‍ആര്‍

വാഗണ്‍ആറിന്റെ കൂടുതല്‍ പ്രീമിയം പതിപ്പ് മോഡലിനെയും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. XL5 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ വരും മാസങ്ങളില്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഓഫറായതിനാല്‍ കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴിയായിക്കും വില്‍പ്പനക്കെത്തിക്കുക.

Most Read Articles

Malayalam
English summary
Maruti Wagon R Sales Milestone: Tall-Boy Crosses 1 Lakh Units Since Launch In India. Read more in Malayalam.
Story first published: Wednesday, December 18, 2019, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X