പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

ഒക്ടോബറില്‍ പുതുതലമുറ ജാസ്സിനെ അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് ഹോണ്ട. 2019 ടോക്കിയോ മോട്ടോര്‍ ഷോയില്‍ പുതിയ ഹോണ്ട ജാസ്സ് വരവറിയിക്കും. ഡിസൈനിലും ഫീച്ചറുകളിലും ഉള്‍പ്പെടെ അടിമുടി ഉടച്ചുവാര്‍ത്താകും ജാസ്സിനെ കമ്പനി അവതരിപ്പിക്കുക. ഏറ്റവും പുതിയ അക്കോര്‍ഡ്, അമേസ് സെഡാനുകളുടെ ഭാവപ്പകര്‍ച്ച ജാസ്സില്‍ പ്രതീക്ഷിക്കാം.

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

നിലവിലെ തരംഗം മുഖവിലയ്‌ക്കെടുത്ത് ചതുരാകൃതിയുള്ള ഹെഡ്‌ലാമ്പുകള്‍ ജാസ്സിന് നല്‍കാന്‍ ഹോണ്ട താത്പര്യപ്പെടും. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ ഇടംകണ്ടെത്തുമെന്നാണ് സൂചന. പിറകില്‍ ചുറ്റിയിറങ്ങുന്ന റാപ്പ് എറൗണ്ട് ശൈലിയാകും ടെയില്‍ലാമ്പുകള്‍ പിന്തുടരുക. നികുതിയാനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി നാലു മീറ്ററില്‍ താഴെ ഹാച്ച്ബാക്കിന്റെ നീളം നിലനിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

കൃത്യമായി പറഞ്ഞാല്‍ 3,990 mm നീളം പുതിയ ജാസ്സ് കുറിക്കും. ഇതേസമയം കൂടുതല്‍ ക്യാബിന്‍ വിശാലതയ്ക്കായി കാറിന്റെ വീതിയും കൂടും. പുതിയ ഇരട്ട മോട്ടോര്‍ ഹൈബ്രിഡ് സംവിധാനം പുതുതലമുറ ഹോണ്ട ജാസ്സിന്റെ സവിശേഷതയാണ്. അടുത്തിടെ കമ്പനി കൊണ്ടുവന്ന അക്കോര്‍ഡ് സെഡാനില്‍ ഇതേ ഹൈബ്രിഡ് സംവിധാനമാണ് ഒരുങ്ങുന്നത്.

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

പുതിയ ജാസ്സിന്റെ എഞ്ചിന്‍ വിഭാഗത്തില്‍ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ മോഡലില്‍ തുടരും. രാജ്യാന്തര നിരയിലെ ഒട്ടുമിക്ക ഹോണ്ട ഹാച്ച്ബാക്കുകളിലും ഇതേ എഞ്ചിന്‍ യൂണിറ്റ് കാണാം. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളിലാണ് ഹോണ്ട ജാസ്സ് വില്‍പ്പനയ്ക്ക് വരുന്നത്.

Most Read: കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും ഹാച്ച്ബാക്കില്‍ അണിനിരക്കുന്നു. പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും. 99 bhp കരുത്തും 200 Nm torque -മാണ് ഡീസല്‍ യൂണിറ്റിന്റെ ശേഷി. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

ഇതേസമയം ഏറ്റവും ഉയര്‍ന്ന ജാസ്സ് പെട്രോള്‍ മോഡലില്‍ ഓട്ടോമാറ്റിക് സിവിടി ഓപ്ഷന്‍ കമ്പനി നല്‍കുന്നുണ്ട്. പുതുതലമുറ ജാസ്സിന് പുറമെ ഹാച്ച്ബാക്കിന്റെ വൈദ്യുത പതിപ്പിനെ ഇന്ത്യയില്‍ പുറത്തിറക്കാനുള്ള സാധ്യതയും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തേടുന്നുണ്ട്.

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

വിദേശ വിപണികളില്‍ വില്‍പ്പനയുള്ള ഫിറ്റ് ഇവിയുമായി ഹോണ്ട ഇന്ത്യയില്‍ പരീക്ഷണയോട്ടം തുടങ്ങിക്കഴിഞ്ഞു. ഷാര്‍ക്ക് ഫിന്‍ ശൈലിയുള്ള ആന്റീന, 15 ഇഞ്ച് അലോയ് വീലുകള്‍, മേല്‍ക്കൂരയോട് ചേര്‍ന്ന പിന്‍ സ്പോയിലര്‍ എന്നിവയെല്ലാം ഫിറ്റ് ഇവിയുടെ സവിശേഷതകളില്‍പ്പെടും.

Most Read: ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

MCF3 വൈദ്യുത മോട്ടോറാണ് ഹോണ്ട ഫിറ്റ് ഇവിയുടെ ഹൃദയം. 20 kWh ലിഥിയം അയോണ്‍ ബാറ്ററി പിന്തുണയുള്ള മോട്ടോര്‍ 331 വോള്‍ട്ട് ഉത്പാദിപ്പിക്കും. ഒറ്റച്ചാര്‍ജ്ജില്‍ 225 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ഹോണ്ടയുടെ വൈദ്യുത ഹാച്ച്ബാക്കിന് കഴിയുമെന്നാണ് വിവരം. മോഡലിന്റെ വലതുവശത്തു സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ്ജിംഗ് പോര്‍ട്ടും ഇടതുവശത്ത് ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടും ഒരുങ്ങുന്നു.

പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും — അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

നിലവില്‍ ജാപ്പനീസ് അമേരിക്കന്‍ വിപണികള്‍ മാത്രമെ ഫിറ്റ് ഇവിയെ ഹോണ്ട അവതരിപ്പിക്കുന്നുള്ളൂ. മുമ്പ് ഡീസല്‍ ശ്രേണിയില്‍ വൈകിയെത്തിയ സാഹചര്യം വൈദ്യുത വാഹന നിരയില്‍ ആവര്‍ത്തിക്കരുതെന്ന് ഹോണ്ട ഇന്ത്യയ്ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹന നയം നടപ്പിലാക്കുന്നതിനു മുമ്പെ ഇങ്ങോട്ടേക്കു പുതിയ വൈദ്യുത കാറിനെ കമ്പനി ആലോചിക്കുന്നത്.

*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം

Source: ACI

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Next-Gen Honda Jazz To Debut In October 2019. Read in Malayalam.
Story first published: Monday, April 1, 2019, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X