പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

വരാനിരിക്കുന്ന പുതിയ എംപിവിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ട്രിബര്‍ എന്ന് കമ്പനി പേരിട്ടിരിക്കുന്ന പുതിയ എംപിവി 2019 ജൂലൈയില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് പരീക്ഷണ ഓട്ടത്തിനിടെ നിരവധി തവണ പുതിയ റെനോ എംപിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയെത്തുന്ന ഈ ഏഴ് സീറ്റര്‍ എംപിവിയെ RBC എന്ന കോഡ് നാമത്തിലാണ് റെനോ വിളിച്ചിരുന്നത്.

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

ഇന്ത്യയില്‍ റെനോ വില്‍ക്കുന്ന കാറുകളില്‍ ഡസ്റ്ററിനും ക്വിഡിനുമിടയിലായിരിക്കും പുത്തന്‍ റെനോ എംപിവി സ്ഥാനം പിടിക്കുക. ക്വിഡ് ഹാച്ച്ബാക്കിലേതിന് സമാനമായ CMF-A പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ട്രിബര്‍ എംപിവി ഒരുങ്ങുക.

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

നാല് മീറ്ററില്‍ താഴെയുള്ള പുതിയ ട്രിബര്‍ എംപിവി, റെനോയുടെ തന്നെ ലോഡ്ജിയെക്കാളും ചെറുതായിരിക്കും. ഇതുവരെ പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത് ഇന്റീരിയറില്‍ വേണ്ടുവോളം സ്ഥലം നല്‍കിക്കൊണ്ടുള്ള ക്യാബിന്‍ ശൈലിയാണ് പുതിയ എംപിവിയ്ക്കുള്ളതെന്നാണ്.

Most Read:ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ - വില 15.99 ലക്ഷം രൂപ

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

ട്രിബര്‍ എംപിവിയുടെ എക്സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ റെനോ വരുത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. വിങ് ശൈലിയിലുള്ള നോസ് ഗ്രില്ല്, ഹെഡ്‌ലാമ്പുകള്‍ക്ക് തൊട്ട് താഴെ സ്ഥാനം പിടിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകള്‍, റൂഫ് റെയിലുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍.

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

ഡസ്റ്ററിലും ക്യാപ്ച്ചറിലും കാണുന്ന ഡാഷ്‌ബോര്‍ഡ് ആയിരിക്കും പുതിയ ട്രിബര്‍ എംപിവിയിലുണ്ടാവുകയെന്ന് മുമ്പ് വന്ന ചിത്രങ്ങള്‍ സൂചന നല്‍കിയിരുന്നു. എങ്കിലും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചില പ്രധാന ഫീച്ചറുകള്‍ ട്രിബര്‍ എംപിവിയ്ക്ക് നഷ്ടപ്പെടാനാണ് സാധ്യത.

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറിലെത്തുന്ന പുതിയ റെനോ ട്രിബറിലെ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തിന് ചുറ്റും ക്രോം ആവരണമുണ്ടാവും. ഏഴ് സീറ്ററായത് കൊണ്ട് തന്നെ മൂന്ന് നിരയിലായിരിക്കും ട്രിബറിലെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

എങ്കിലും പരമാവധി ബൂട്ട് ശേഷി ലഭിക്കുന്നതിനായി പിന്‍നിരയിലെ സീറ്റ് മടക്കിവെയ്ക്കാവുന്ന സംവിധാനം എംപിവിയുണ്ട്. ഡാറ്റ്‌സണ്‍ ഗൊയിലേതിന് സമാനമായ പെട്രോള്‍ എഞ്ചിനും റെനോ ഡസ്റ്ററില്‍ നിന്ന് കടമെടുക്കുന്ന ഡീസല്‍ എഞ്ചിനുമായിരിക്കും പുത്തന്‍ റെനോ ട്രിബര്‍ എംപിവിയിലുണ്ടാവുക.

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

1.2 ലിറ്റര്‍ യൂണിറ്റായിരിക്കും പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ യൂണിറ്റാവട്ടെ 1.5 ലിറ്ററും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ടാവുക. പുതിയ എംപിവിയില്‍ റെനോ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

Most Read:C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

വിപണിയില്‍ ഡാറ്റസണ്‍ ഗൊ, മാരുതി സുസുക്കി എര്‍ട്ടിഗ എന്നിവയ്ക്കായിരിക്കും പുതിയ റെനോ ട്രിബര്‍ എംപിവി വെല്ലുവിളി ഉയര്‍ത്തുക. 6 മുതല്‍ 9 ലക്ഷം രൂപ വരെ പുതിയ എംപിവിയുടെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber MPV — The Official Name For The Upcoming Kwid-Based Seven-Seater Offering: read in malayalam
Story first published: Thursday, April 4, 2019, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X