ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ മുന്‍പന്തിയിലാണ് ജീപ്പ് കോമ്പസിന്റെ സ്ഥാനം. ശ്രേണിയില്‍ വര്‍ധിച്ച് വരുന്ന മത്സരത്തിന് ആക്കം കൂട്ടിക്കൊണ്ട് കോമ്പസ് എസ്‌യുവിയുടെ പുതിയൊരു വകഭേദം കൂടി ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ജീപ്പ്. ദില്ലി എക്‌സ്‌ഷോറൂം കണക്കനുസരിച്ച് 15.99 ലക്ഷം രൂപ വിലയുള്ള കോമ്പസ് സ്‌പോര്‍ട് പ്ലസ് ആണ് ജീപ്പ് കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ അതിഥി.

ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

പുതിയ സ്‌പോര്‍ട് പ്ലസ്, ജീപ്പ് കോമ്പസിന്റെ പ്രാരംഭ മോഡലായ സ്‌പോര്‍ടിനും ഇടത്തരം മോഡലായ ലോങിറ്റിയൂഡിനും ഇടയിലുള്ളതാണ്. പ്രാരംഭ സ്‌പോര്‍ട് മോഡലിനെക്കാളും അധിക ഫീച്ചറുകള്‍ കോമ്പസ് സ്‌പോര്‍ട് പ്ലസില്‍ ജീപ്പ് ഒരുക്കിയിട്ടുണ്ട്.

ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

16 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്ലാക്ക് റൂഫ് റെയില്‍സ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇലക്ട്രിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, നാല് വീലുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവയ്ക്ക് പുറമെയാണീ ഫീച്ചറുകള്‍.

Most Read:2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ - വില 13.5 ലക്ഷം രൂപ

ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

ജീപ്പ് കോമ്പസിന്റെ മറ്റ് വകഭേദങ്ങളിലുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും പുതിയ സ്‌പോര്‍ട് പ്ലസിലും ഉണ്ടാവുക.

ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

ഇതിലെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ 173 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. മറുഭാഗത്ത് 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാവട്ടെ 162 bhp കരുത്തും 250 Nm torque ഉം കുറിക്കും.

ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 17.1 കിലോമീറ്റര്‍ മൈലേജും പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 14.1 കിലോമീറ്റര്‍ മൈലേജും നല്‍കും.

Most Read:ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ — വില 15.99 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയിലുള്ള എസ്‌യുവികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്നാണ് ജീപ്പ് കോമ്പസ്. നിലവില്‍ ട്രയല്‍ഹോക്ക് മോഡലിന്റെ പണിപ്പുരയിലാണ് ജീപ്പ്. വാഹനലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു മോഡല്‍ കൂടിയാണ് ജീപ്പ് കോമ്പസ് ട്രയല്‍ഹോക്ക്. വിപണിയില്‍ മഹീന്ദ്ര XUV300, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ്, കിയ എന്നിവരാണ് ജീപ്പ് കോമ്പസ് എസ്‌യുവിയുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass ‘Sport Plus’ Variant Launched In India — Priced At Rs 15.99 Lakh: read in malayalam
Story first published: Thursday, April 4, 2019, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X