വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും രംഗത്ത്. ഇന്നലെ, ലോക ഭൗമദിനത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഗ്രീന്‍ കാര്‍ വായ്പയ്ക്ക് (ഗ്രീന്‍ കാര്‍ ലോണ്‍) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കമിട്ടു. രാജ്യത്ത് ഇതാദ്യമായാണ് വൈദ്യുത വാഹനങ്ങള്‍ക്കായി പ്രത്യേക വായ്പാ പദ്ധതി നിലവില്‍ വരുന്നത്.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

സാധാരണ വാഹന വായ്പയെ അപേക്ഷിച്ച് ഒരുപിടി ഇളവുകളും ആനുകൂല്യങ്ങളും ഗ്രീന്‍ കാര്‍ വായ്പയ്ക്കുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്കായി എടുക്കുന്ന വായ്പയ്ക്ക് പലിശ കുറയും. ഗ്രീന്‍ കാര്‍ വായ്പയ്ക്ക്, ഇപ്പോഴുള്ള വാഹന വായ്പയുടേതിനെക്കാള്‍ 20 പോയിന്റ് (0.2 ശതമാനം) പലിശ കുറവാണ്. ഒപ്പം, എട്ടുവര്‍ഷമാണ് പരമാവധി വായ്പാ കാലാവധി.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

നിലവില്‍ പരമാവധി ഏഴു വര്‍ഷം വരെയാണ് സാധാരണ വാഹനങ്ങള്‍ക്ക് വായ്പാ കാലാവധി ഒരുങ്ങുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും നീണ്ട കാലാവധിയുള്ള വാഹന വായ്പയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗ്രീന്‍ കാര്‍ വായ്പ. ആറു മാസത്തേക്കുള്ള പ്രോസസിങ് നിരക്കും ഗ്രീന്‍ കാര്‍ വായ്പയില്‍ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

നിലവിലുള്ള 84 മാസത്തെ വായ്പയില്‍ ഒരുലക്ഷം രൂപയുടെ പ്രതിമാസ ഗഡു 1,622 രൂപയാണെങ്കില്‍, ഗ്രീന്‍ കാര്‍ വായ്പയില്‍ 96 മാസത്തേക്ക് 1,468 രൂപയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ (ആര്‍ & ഡിബി) പി കെ ഗുപ്ത പറഞ്ഞു. വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുമാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഗ്രീന്‍ കാര്‍ ലോണിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

പരിസ്ഥിതി മലിനീകരണത്തില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ മോശമല്ലാത്ത പങ്കുണ്ട്. ഇതേസമയം, വൈദ്യുതി വാഹനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. വായു മലിനീകരണത്തിനൊപ്പം കാര്‍ബണ്‍ പ്രസരണവും വൈദ്യുത വാഹനങ്ങള്‍ കുറയ്ക്കുമെന്ന് പി കെ ഗുപ്ത വ്യക്തമാക്കി.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ പ്രചാരം കൂട്ടാന്‍ രണ്ടാംഘട്ട FAME പദ്ധതിയില്‍ (ഫാസ്റ്റര്‍ അഡോപ്ഷന്‍ & മാനുഫാക്ച്ചറിങ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2015 -ല്‍ തുടങ്ങിയ FAME പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞമാസം 31 -ന് അവസാനിച്ചു.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇളവുകള്‍ക്കും പുറമെ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടാംഘട്ട FAME പദ്ധതി ഊന്നല്‍ നല്‍കും. വിവിധ സംസ്ഥാന, നഗര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഓടുന്ന ബസുകള്‍ വൈദ്യുതീകരിക്കാനും FAME പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ

ഇതേസമയം വൈദ്യുത ലോകത്തേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങള്‍ വാഹന നിര്‍മ്മാതാക്കളും തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇവിയെ മാരുതി കൊണ്ടുവരും. ടാറ്റ ടിഗോര്‍, ടിയാഗൊ ഇവി മോഡലുകളെ വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ലീഫായിരിക്കും തങ്ങളുടെ ആദ്യ വൈദ്യുത കാറെന്ന് നിസാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
SBI launches Green Car Loan. Read in Malayalam.
Story first published: Tuesday, April 23, 2019, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X