ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

2020 ഡിസംബർ 3 ന് ഒരുക്കിയിരിക്കുന്ന മീഡിയ ഡ്രൈവുകൾക്കിടയിൽ ടാറ്റ മോട്ടോർസ് ഔദ്യോഗികമായി ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനെ അവതരിപ്പിക്കും.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

മാരുതി ബലേനോ, ഹ്യൂണ്ടായി എലൈറ്റ് i20 എന്നിവയ്ക്ക് എതിരാളിയായ ടാറ്റ മോട്ടോർസിന്റെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഔദ്യോഗികമായി 2020 ജനുവരിയിൽ വിപണിയിലെത്തും.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

വാഹനത്തിന്റെ വകഭേദങ്ങൾ ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ 3 -ന് വെളിപ്പെടുത്തും, അതിനുശേഷം ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും. കാറിന്റെ ബ്രോഷറുകളും അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങും. ആൾട്രോസിന്റെ ഉത്പാദനവും നിർമ്മാതാക്കൾ ഇതിനകം ആരംഭിച്ചു.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

ടാറ്റയുടെ ഏറ്റവും പുതിയ ആൽഫാ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ആൾട്രോസിൽ‌ അരങ്ങേറ്റം കുറിക്കുന്ന ഈ പ്ലാറ്റഫോം വരാനിരിക്കുന്ന കമ്പനിയുടെ കോം‌പാക്റ്റ് സെഡാൻ‌, ഹോർ‌ബിൽ‌ മൈക്രോ എസ്‌യുവി എന്നിവയുൾ‌പ്പെടെ ടാറ്റാ കാറുകളുടെ ഒരു ശ്രേണിക്ക് അടിസ്ഥാനമാവുകയും ചെയ്യും.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

ഉയർന്ന അളവിൽ പ്രാദേശികവൽക്കരണത്തോടെയാണ് ആൾട്രോസ് നിർമ്മിക്കുക, ചെലവ് കുറയ്ക്കുന്നതിന് ടിയാഗോയുടെയും നെക്സണിന്റെയും നിരവധി ഘടകങ്ങൾ വാഹനത്തിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയെ വിപണിയിൽ മറികടക്കാൻ കഴിയുന്ന വിലയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കായി വാഹനം ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാം. ബലേനോയും എലൈറ്റ് i20 ഉം വർഷങ്ങളായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആധിപത്യം പുലർത്തുന്നവയാണ്.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

ആൾട്രോസിൽ‌ നൽ‌കുന്ന എഞ്ചിനുകൾ‌, ഗിയർ‌ബോക്‍സുകൾ‌ എന്നിവയെക്കുറിച്ച് ഇപ്പോൾ‌ ഔദ്യോഗികമായി വ്യക്തമായ അറിവില്ല. എന്നിരുന്നാലും, റിപ്പോർട്ടുകൾ അനുസരിച്ച്, പ്രീമിയം ഹാച്ച്ബാക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായി വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

ടിയാഗോയിൽ നിന്ന് കടമെടുത്ത 84 bhp കരുത്തും 115 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ മോട്ടോർ, നെക്‌സണിൽ നിന്നും കടമെടുത്ത 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ എന്നിവയാവും വാഹനത്തിൽ വരുന്നത്.

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുകൾ സ്റ്റാൻഡേർഡായി ലഭിക്കും, കൂടാതെ ഈ രണ്ട് എഞ്ചിനുകളിലും AMT ഗിയർബോക്സുകൾ ഒരു ഓപ്ഷനായി ലഭിക്കാം.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് മോട്ടോർ കാറിന്റെ എൻട്രി ലെവൽ ബജറ്റ് പതിപ്പുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വാഗ്ദാനം ചെയ്യും.

Most Read: ടാറ്റ ഗ്രാവിറ്റാസ്; ഹാരിയർ ഏഴ് സീറ്ററിന്റെ പേര് വെളിപ്പെടുത്തി ഔദ്യോഗിക ടീസർ

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

ഏറ്റവും പുതിയ ടാറ്റാ കാറുകളെപ്പോലെ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഇന്റർഫേസ് ലഭിക്കാൻ സാധ്യതയുണ്ട്, സമ്പന്നമായ ഓഡിയോ അനുഭവത്തിനായി ആറ് അല്ലെങ്കിൽ അതിൽ കൂടുതൽ സ്പീക്കറുകളുള്ള ഹാർമാൻ സ്റ്റീരിയോ, അടിസ്ഥാനപരമായി ഇരട്ട എയർബാഗുകളും ABS ഉം ലഭിക്കും.

Most Read: ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

ടാറ്റ ആൾട്രോസിന്റെ ബുക്കിംഗ് ഡിസംബർ 4 -ന് ആരംഭിക്കും

കൂടാതെ പിൻ പാർക്കിംഗ് സെൻസറുകൾ, ഗൈഡ് ലൈനുകളുള്ള പിൻ പാർക്കിംഗ് ക്യാമറ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, AMT പതിപ്പുകളിൽ കിക്ക് ഡൗൺ മോഡ്, ഹിൽ ഹോൾഡ് എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. പൂനെയ്ക്ക് അടുത്തുള്ള ടാറ്റ മോട്ടോർസ് പിംപ്രി ഫാക്ടറിയിലാണ് അൽട്രോസ് നിർമ്മിക്കുക.

Source: Team BHP

Most Read Articles

Malayalam
English summary
Tata Altroz booking starts from 4th December. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X