ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

ആള്‍ട്രോസ് ഹാച്ച്ബാക്ക്. അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിക്ക് ശേഷം ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന നിര്‍ണായക കാര്‍. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ആള്‍ട്രോസിനെ ടാറ്റ അനാവരണം ചെയ്തത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റ് കാര്‍ ആള്‍ട്രോസ് ഹാച്ച്ബാക്കായി വിപണിയില്‍ തലയുയര്‍ത്തും.

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അവതരിപ്പിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണം ആള്‍ട്രോസിനുണ്ട്. ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലെനോ കാറുകളുടെ വിപണിയില്‍ ആള്‍ട്രോസിലൂടെ അധിനിവേശം നടത്താനാണ് ടാറ്റയുടെ പദ്ധതി. ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടരുകയാണ്. കഴിഞ്ഞദിവസം റോഡില്‍ മറകളേതുംകൂടാതെ കാണപ്പെട്ട ആള്‍ട്രോസ്, ടാറ്റയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന സൂചനയാണ് നല്‍കുന്നത്.

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

പുതിയ കാറിനെ പരസ്യ ചിത്രീകരണത്തിനിടെ ക്യാമറ പിടികൂടുകയായിരുന്നു. ജൂലായ് - ഓഗസ്റ്റ് കാലയളവില്‍ ആള്‍ട്രോസിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമാണ് ആള്‍ട്രോസിന്. ജനുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന ഹാരിയര്‍ എസ്‌യുവിയിലൂടെയാണ് ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തിന് കമ്പനി തുടക്കമിട്ടതും.

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

നികുതിയാനുകൂല്യങ്ങള്‍ക്കായി ഹാച്ച്ബാക്കിന്റെ നീളം നാലു മീറ്ററില്‍ താഴെ ടാറ്റ പരിമിതപ്പെടുത്തി. ആള്‍ട്രോസിന്റെ രൂപത്തിലും ഭാവത്തിലും ആധുനികത്തനിമ തെളിഞ്ഞു കാണാം. ഗ്രില്ലിലേക്ക് ചേര്‍ന്നണയുന്ന ഹെഡ്‌ലാമ്പുകള്‍ കാറിന് ഗൗരവം പകരുന്നു. താഴെ ബമ്പറിലാണ് വലിയ ഫോഗ്‌ലാമ്പുകള്‍. പുതിയ ചിത്രങ്ങളില്‍ കാറിന്റെ പിന്നഴക് മാത്രമാണ് വെളിപ്പെടുന്നത്.

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

പിറകില്‍ ബൂട്ട് ലിഡിന് മുകളിലേക്ക് കറുപ്പിനാണ് പ്രാതിനിധ്യം. ഇരുണ്ട എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്കും (സ്‌മോക്ക്ഡ്) കറുപ്പഴക് പശ്ചാത്തലമേകും. ഹാരിയറിന്റെ ഡിസൈന്‍ ശൈലി ആള്‍ട്രോസിലേക്കും പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യഘട്ടത്തില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമേ ആള്‍ട്രോസിലുണ്ടാവുകയുള്ളൂ.

Most Read: അടുത്ത വര്‍ഷം ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

പിന്നീടൊരവസരത്തില്‍ ഹാച്ച്ബാക്കിന് പെട്രോള്‍ എഞ്ചിന്‍ നല്‍കാനായിരിക്കും ടാറ്റ തീരുമാനിക്കുക. നെക്‌സോണില്‍ തുടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. 108 bhp കരുത്തും 260 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു — വീഡിയോ

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

എന്നാല്‍ ആള്‍ട്രോസിലേക്ക് വരുമ്പോള്‍ ഡീസല്‍ യൂണിറ്റിന്റെ കരുത്തുത്പാദനം ടാറ്റ പരിമിതപ്പെടുത്തും. 92 bhp കരുത്തും 201 Nm torque ഉം സൃഷ്ടിക്കാവുന്ന നിലയിലേക്കായിരിക്കും എഞ്ചിന്‍ യൂണിറ്റിനെ കമ്പനി പരിഷ്‌കരിക്കുക.

Most Read: കാറില്‍ ചാണകം മെഴുകിയ സംഭവം, കാരണം വിശദീകരിച്ച് ഉടമ — വീഡിയോ

ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

ഇതേസമയം, ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ഇപ്പോഴുള്ള 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ ടാറ്റയ്ക്ക് പുതുക്കേണ്ടതായുണ്ട്. വരാനിരിക്കുന്ന ആള്‍ട്രോസ് ഭാരത് സ്‌റ്റേജ് VI നിലവാരം പുലര്‍ത്തുമോയെന്ന കാര്യം വ്യക്തമല്ല.

Source: Team-BHP

Most Read Articles

Malayalam
English summary
Tata Altroz Spotted Undisguised. Read in Malayalam.
Story first published: Monday, May 27, 2019, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X